Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
രാജയോഗങ്ങളില്‍ ഏറ്റവും മികച്ച യോഗം; ഗജകേസരി യോഗത്താല്‍ ഇന്ന് രാജാവിനെ പോലെ വാഴാം ഈ രാശികള്‍ക്ക്
ജീവിതത്തില്‍ ഒരാള്‍ക്ക് കൈവരുന്ന മഹാഭാഗ്യങ്ങളില്‍ ഒന്നാണ് ഗജകേസരി യോഗം. വേദ ജ്യോതിഷത്തില്‍ വ്യാഴവും ചന്ദ്രനും തമ്മിലുള്ള ബന്ധം ഏറ്റവും ശുഭഫലദായകമായ കൂട്ടുകെട്ടായാണ് കരുതപ്പെടുന്നത്. വ്യാഴവും ചന്ദ്രനും തമ്മിലുള്ള കൂട്ടുകെട്ടിലൂടെ പിറവി കൊള്ളുന്ന രാജയോഗമാണ് ഗജകേസരി യോഗം. ഗ്രഹനിലയില്‍ ചന്ദ്രന്റെ സ്ഥാനത്ത് നിന്നും കേന്ദ്രത്തിലോ, ഒന്ന്, നാല്, ഏഴ്, പത്ത് എന്നീ ഭാവങ്ങളിലോ വ്യാഴം വരുമ്പോഴാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്.

ഗജകേസരി യോഗം
ഗജം എന്ന വാക്കിന്റെ അര്‍ത്ഥം ആന എന്നാണ്. ബുദ്ധിയുടെയും അറിവിന്റെയും പ്രതീകമാണ് ആന. കേസരി എന്നാല്‍ സിംഹമാണ്. അളക്കാനാകാത്ത അധികാരവും ശക്തിയുമാണ് ഇവിടെ കേസരി എന്ന വാക്കിനാല്‍ സൂചിപ്പിക്കപ്പെടുന്നത്. ആനയും സിംഹവും വളരെ ശക്തിയുള്ള, ആധിപത്യമുള്ള മൃഗങ്ങളാണ്. ഗജകേസരി യോഗം എത്രത്തോളം ശുഭഫലദായകമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
വളരെ സാധാരണമായ രാജയോഗം തന്നെയാണ് ഗജകേസരി യോഗം. അതേസമയം എല്ലാ ഗജകേസരി യോഗങ്ങളും ഒരുപോലെയുള്ള ഫലങ്ങള്‍ തരുന്നില്ല.
ഇന്നത്തെ ഗജകേസരി യോഗം
ഇന്ന് ഇടവം രാശിയില്‍ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗമുണ്ടാകാന് പോകുകയാണ്. ഇതിലൂടെ ഗജകേസരി രാജയോഗം പിറവികൊള്ളുന്നു. ശുക്രന്റെ ആധിപത്യമുള്ള രാശിയാണ് ഇടവം. ഗജകേസരി യോഗത്തിന്റെ ഗുണഫലങ്ങളും സൗഭാഗ്യങ്ങളും ഇന്ന് പ്രധാനമായും മൂന്ന് രാശികളിലാണ് അനുഭവപ്പെടുക. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഗജകേസരി യോഗം രൂപംകൊള്ളുന്ന ഇടവം രാശിയില്‍ പിറന്നവര്‍ക്ക് ഈ രാജയോഗം അസുലഭയോഗങ്ങള് നല്‍കും. ഇടവം രാശിയുടെ ലഗ്നഭാവത്തിലാണ് ഈ രാജയോഗം ഉണ്ടാകുന്നത്. തത്ഫലമായി ഇടവം രാശിക്കാരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബിസിനസില്‍ ഇന്ന് മികച്ച ലാഭമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. പണം സമ്പാദിക്കാന്‍ സാധിക്കും. വലിയ ആളുകളുമായി പരിചയം സ്ഥാപിക്കാനും ഭാവിയില്‍ അതിലൂടെ നേട്ടമുണ്ടാക്കാനും കഴിയും. കുടുംബബന്ധങ്ങള്‍ ദൃഢമായിത്തീരും. ദാമ്പത്യബന്ധം പ്രത്യേകിച്ചും കൂടുതല്‍ സുന്ദരമായിത്തീരും. പങ്കാളിയില്‍ നിന്നുള്ള കൂടുതല്‍ സ്നേഹവും സഹകരണവും അനുഭവിക്കാന്‍ കഴിയും.
തുലാം
ഇന്നത്തെ ഗജകേസരി യോഗം തുലാംരാശിക്കാര്‍ക്ക് നല്ല ദിനങ്ങള്‍ക്ക് തുടക്കമേകും. തുലാം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ രാജയോഗം സംഭവിക്കുന്നത്. ഈ കാലയളവില്‍ തുലാംരാശിക്കാര്‍ക്ക് ജീവിതത്തില്‍ ഭാഗ്യത്തിന്റെ ആനുകൂല്യം പല അവസരങ്ങളിലും അനുഭവപ്പെടും. ധനയോഗമാണ് ഈ സമയത്ത് എടുത്തുപറയേണ്ട മറ്റൊരു നേട്ടം. അതിനാല്‍ തന്നെ സമ്പാദ്യം വളരും. സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടും. യാത്രകള്‍ നടത്താനും വളരെ അനുകൂലമായ സമയമാണിത്. സ്വദേശത്തോ വിദേശത്തോ യാത്രകള്‍ നടത്താനുള്ള യോഗമുണ്ട്. തൊഴില്‍ രംഗത്ത് തിളങ്ങാന്‍ സാധിക്കും. എല്ലാ മേഖലകളിലും വിജയമുണ്ടാക്കാന്‍ കഴിയും. മംഗളകരമായ കാര്യങ്ങളില്‍ പങ്കുകൊള്ളാനും യോഗമുണ്ടാകും. തുലാം രാശിയില്‍ ജനിച്ച വിദ്യാര്‍ത്ഥികള്‍ മത്സരപ്പരീക്ഷകളില്‍ വിജയിക്കും.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഗജകേസരി യോഗം ഗുണകരമായിത്തീരും. കാരണം മേടം രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ രാജഡയോഗം സംഭവിക്കുന്നത്. അപ്രതീക്ഷിത ധനലാഭമാണ് ഈ രാജയോഗം നിമിത്തം മേടം രാശിക്കാര്‍ക്ക് സംഭവിക്കാന്‍ പോകുന്ന ഏറ്റവും മികച്ച കാര്യം. പല കാര്യങ്ങളിലും ബുദ്ധിക്ഷമത കൊണ്ടും കൗശലം കൊണ്ടും മേടം രാശിക്കാര്‍ വിജയം നേടും. വലിയ രീതിയില്‍ പണം സമ്പാദിക്കാന്‍ കഴിയുന്ന സമയങ്ങളിലൊന്നാണിത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും സാമ്പത്തികക്ലേശങ്ങള്‍ അകലുകയും ചെയ്യും. ആശയവിനിമയം മെച്ചപ്പെടുകയും അതിലൂടെ ആളുകളുടെ മതിപ്പ് സമ്പാദിക്കുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
