Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇരട്ട രാജയോഗങ്ങളോടെ മാസാരംഭം; മെയ് ആദ്യവാരം ഭാഗ്യച്ചെപ്പ് തുറക്കുന്ന 5 രാശി
ഏപ്രില് കഴിഞ്ഞ് മെയ് മാസം ആരംഭിക്കാറായി. മെയ് ആദ്യവാരം വ്യാഴം ഇടവത്തില് സഞ്ചരിക്കും. കൂടാതെ വരുന്ന ആഴ്ചയുടെ മധ്യത്തില് ചന്ദ്രന് കുംഭ രാശിയിലും പ്രവേശിക്കും. വ്യാഴവും ചന്ദ്രനും പരസ്പരം 4ലും 10ലും ഭാവത്തില് നില്ക്കുന്നത് ഗജകേസരി യോഗത്തിന് കാരണമാകും. കൂടാതെ വരുന്ന ആഴ്ച ശനി ശശ രാജയോഗവും സൃഷ്ടിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില് 5 രാശികളില്പ്പെട്ടവര്ക്ക് മെയ് ആദ്യവാരം ഏറെ ഭാഗ്യകരമായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. ഈ രാശിക്കാര്ക്ക് നിക്ഷേപത്തിലൂടെയും വിദേശത്തുനിന്നും നിരവധി നേട്ടങ്ങള് ലഭിക്കും. കരിയറില് ധാരാളം നല്ല അവസരങ്ങള് വരാന് പോകുന്നു. മെയ് ആദ്യവാരം ( weekly horoscope ) ഭാഗ്യം തളിര്ക്കുന്ന 5 രാശിക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്ക്ക് ഈ ആഴ്ച വളരെ അനുകൂലമാണെന്ന് തെളിയും. ആഴ്ചയുടെ തുടക്കത്തില് നിങ്ങള്ക്ക് സ്വാധീനമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടാനാകും. സ്വാധീനമുള്ള ആളുകളില് നിന്ന് നിങ്ങള്ക്ക് സഹായം ലഭിക്കും. ഈ ആഴ്ച നിങ്ങള്ക്ക് പഴയ നിക്ഷേപങ്ങളില് നിന്ന് നേട്ടങ്ങള് ലഭിക്കും. വിദേശത്ത് തൊഴില് ചെയ്യാനോ ബിസിനസ് ചെയ്യാനോ ചിന്തിക്കുന്നവര്ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ തടസ്സങ്ങള് നീങ്ങും. പ്രണയ ജീവിതത്തിന് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്, നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള ബന്ധം വളരെ ശക്തമായിരിക്കും.
മിഥുനം
മിഥുന രാശിക്കാര് ഈ ആഴ്ച തിടുക്കത്തില് വലിയ തീരുമാനങ്ങള് എടുക്കുന്നത് ഒഴിവാക്കണം. എന്നിരുന്നാലും, ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളില് നിങ്ങള്ക്ക് അനുകൂലമായിരിക്കും. നിങ്ങള് വളരെക്കാലമായി ബിസിനസ്സില് നഷ്ടം നേരിടുന്നുണ്ടെങ്കില്, ഈ സമയത്ത് ചില മാറ്റങ്ങള് ദൃശ്യമാകും. സാമ്പത്തിക കാര്യങ്ങളില് പുരോഗതി കൈവരിക്കും. ഒന്നിനുപുറകെ ഒന്നായി സാമ്പത്തിക നേട്ടങ്ങള് ലഭിക്കാന് തുടങ്ങും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ ഇണയുടെ വികാരങ്ങള് അവഗണിക്കാതിരിക്കാന് ശ്രമിക്കുക.
കന്നി
കന്നി രാശിക്കാര്ക്ക് ഈ ആഴ്ച ( weekly horoscope ) ചില ബുദ്ധിമുട്ടുകളോടെയാണ് തുടങ്ങാന് പോകുന്നത്. എന്നാല് ആഴ്ച പുരോഗമിക്കുമ്പോള് നിങ്ങളുടെ പ്രശ്നങ്ങള് കുറയും. ഈ ആഴ്ച നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട വളരെ ഫലപ്രദമായിരിക്കും. ഈ രാശിയിലുള്ള സ്ത്രീകള് ഈ കാലയളവില് കൂടുതല് സമയവും ആത്മീയ കാര്യങ്ങളില് ചെലവഴിക്കാന് പോകുന്നു. ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്ക്ക്, ആഴ്ചയുടെ മധ്യം വളരെ പ്രയോജനകരമായിരിക്കും. വെറുതെ ഇരിക്കുന്നതിന് പകരം നിങ്ങളുടെ ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ ആഴ്ച നിങ്ങളുടെ പ്രശ്നങ്ങള് വര്ദ്ധിക്കാതിരിക്കാന് ശ്രമിക്കുക. എന്നിരുന്നാലും, ഈ ആഴ്ച നിങ്ങളുടെ പല പ്രശ്നങ്ങള്ക്കും അടുത്ത സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താല് പരിഹരിക്കാനാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്ത്തകരുമായുള്ള ഏകോപനം വളരെ മികച്ചതായിരിക്കും. വരും നാളുകളില് സമയം നിങ്ങള്ക്ക് വളരെ പ്രയോജനപ്രദമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം സാധാരണ നിലയിലായിരിക്കും.
ധനു
ധനു രാശിക്കാര്ക്ക് വരുന്ന ആഴ്ച വളരെ അനുകൂലമായിരിക്കും. ഈ ആഴ്ച, സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ, നിങ്ങളുടെ ദീര്ഘകാലമായുള്ള ചില പ്രശ്നങ്ങള് പരിഹരിക്കപ്പെടും. കോടതിയില് നിലനില്ക്കുന്ന കേസുകളില് നിങ്ങള്ക്ക് അനുകൂലമായ തീരുമാനം വന്നേക്കാം. മത്സര പരീക്ഷകള്ക്ക് തയ്യാറെടുക്കുന്ന ധനു രാശിക്കാര്ക്ക് ചില നല്ല വാര്ത്തകള് കേള്ക്കാനാകും. നിങ്ങളുടെ ആഗ്രഹങ്ങളില് ചിലത് ഈ ആഴ്ച സഫലമായേക്കാം. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാനാകും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
