Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സമ്പന്നരുടെ തലയിലെഴുതിയ ഗജലക്ഷ്മി രാജയോഗം; 12 വര്‍ഷത്തിന് ശേഷം മിഥുനത്തില്, ഇത്തവണ ഭാഗ്യം 3 രാശികള്‍ക്ക്
Gajalakshmi Rajayogam: നവഗ്രഹങ്ങളില്‍ ഏറ്റവും ശക്തനായ ഗ്രഹമെന്നാണ് വ്യാഴം അറിയപ്പെടുന്നത്. ഒരു വര്‍ഷം കൂടുമ്പോഴാണ് വ്യാഴം രാശിമാറ്റം നടത്തുന്നത്. അതുകൊണ്ട് തന്നെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വ്യാഴം ഒരേ രാശിയിലേക്ക് എത്തുന്നത്. അതുകൊണ്ട് വ്യാഴത്തിന്റെ സ്വാധീനം രാശികളില് കുറച്ചധികം കാലം നിലനില്ക്കും. ഇപ്പോള്‍ ഇടവം രാശിയിലാണ് വ്യാഴം ഉള്ളത്. പക്ഷേ മെയ് മാസത്തില്‍ ഇടവത്തില്‍ നിന്ന് വ്യാഴം മിഥുനത്തിലേക്ക് എത്തുകയാണ്. അടുത്ത മെയ് വരെ വ്യാഴം മിഥുനം രാശിയില്‍ ആയിരിക്കും.

വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള രാജയോഗം ഏവരും ഉറ്റുനോക്കുന്ന ഒരു മാറ്റമാണ്. കാരണം സമ്പത്തിന്റെയും ധനത്തിന്റെയും കാരകനാണ് വ്യാഴം. ജൂലായ് മാസം മിഥുനം രാശിയില്‍ വ്യാഴവും ശുക്രനും തമ്മിലുള്ള സംയോഗം ഉണ്ടാകും. വ്യാഴത്തെ പോലെ ഐശ്വര്യത്തിന്റെയും സുഖസൗകര്യങ്ങളുടെയും സന്തോഷത്തിന്റെയും ഗ്രഹമാണ് ശുക്രന്. ഈ രണ്ട് ശുഭഗ്രഹങ്ങള്‍ ഒന്നിച്ചാല്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം മിഥുനത്തില് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുകയാണ്.
12 രാശികളിലും ഗജലലക്ഷ്മി രാജയോഗത്തിന്റെ പ്രതിഫലനമുണ്ടാകും. ഈ രാജയോഗത്തിന്റെ ഗുണങ്ങള്‍ ഏറ്റവുമധികം ലഭിക്കാന്‍ പോകുന്നത് മൂന്ന് രാശികള്‍ക്കാണ്. ആ രാശികള്‍ ഏതാണെന്നും അവര്‍ക്കുള്ള ഫലങ്ങള്‍ എന്താണെന്നും അറിയാം.
ഗുരു-ശുക്ര സംയോഗം എപ്പോള്‍
മെയ് നാലിന് രാത്രി 11.20നാണ് ഗുരു എന്ന് വിളിക്കപ്പെടുന്ന വ്യാഴം മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നത്. ജൂലായ് 26 രാവിലെ 9.2ന് ശുക്രനും മിഥുനത്തിലെത്തും. അങ്ങനെ ജൂലായ് 26ന് ഗുരു-ശുക്ര സംയോഗത്താല്‍ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. ശുക്രന്റെ അടുത്ത രാശിമാറ്റം ഉണ്ടാകുന്ന ആഗസ്റ്റ് 21 വരെ ഈ രാജയോഗത്തിന്റെ ഫലങ്ങള്‍ അനുഭവവേദ്യമാകും.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഗജലക്ഷ്മി രാജയോഗം അനുകൂലമാണ്. കാരണം ഇവരുടെ ലഗ്നത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് ഈ കാലയളവ് മുഴുവന്‍ മിഥുനം രാശിക്കാര്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ശുക്രന്റെ സ്വാധീനത്താല്‍ അവിവാഹിതര്‍ക്ക് വിവാഹയോഗം ഉണ്ടാകും. സമ്പത്തും സമ്പാദ്യവും വളരും. സമ്പത്തിന് വളരെ അനുകൂലമായ രാജയോഗമാണ് ഗജലക്ഷ്മി രാജയോഗം. ഈ യോഗത്താല്‍ ഇവരുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും.
തൊഴില്‍രംഗത്ത് ഏറെക്കാലമായി അനുഭവപ്പെട്ടിരുന്ന പ്രതിസന്ധികള്‍ ഇല്ലാതാകും. ഇത്രയും കാലത്തെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഉചിതമായ ഫലം ഗജലക്ഷ്മി രാജയോഗത്തിലൂടെ ലഭിക്കും. മേലുദ്യോഗസ്ഥര്‍ ഇവരുടെ കഷ്ടപ്പാട് കാണുകയും പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കുകയും ചെയ്യും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഗജലക്ഷ്മി രാജയോഗത്തിലൂടെ ലാഭം കൈവരും. കുടുംബത്തില്‍ സന്തോഷകാലം വന്നെത്തും. വിദ്യാര്‍ത്ഥികള്‍ പഠനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം അവരുടെ പത്താം ഭാവത്തിലാണ് രൂപപ്പെടുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകുന്ന സമയമാണിത്. ഉദ്യഗസ്ഥരായ ആളുകള്‍ക്ക് ജോലിയിലൂടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും ഇഷ്ടം പിടിച്ചുപറ്റുകയും അതിലൂടെ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് മനസ്സ് ആഗ്രഹിച്ചത് പോലെ ഒരു ജോലി ലഭിക്കും.
ഈ കാലയളവില്‍ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനാകും. കാലങ്ങള്‍ക്ക് മുമ്പ് കിട്ടാതിരുന്ന പണം കിട്ടിയെന്ന് വരാം. ചില വലിയ ഓര്‍ഡറുകള്‍ ഇവരെ തേടിയെത്തും. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തികസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതായി വരില്ല. പുതിയ ധനസ്രോതസ്സുകളിലൂടെ വരുമാനം വര്‍ധിക്കും. അവിവാഹിതര്‍ക്ക് വിവാഹയോഗം ഉണ്ടാകും. പ്രണയജീവിതത്തില്‍ സന്തോമുഹൂര്ത്തങ്ങള് വന്നെത്തും. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ജീവിതത്തില്‍ പൊതുവെ സന്തോഷം അനുഭവപ്പെടുന്ന കാലമായിരിക്കും ഇത്.
കുംഭം
കുംഭം രാശിക്കാരുടെ ഗ്രഹനിലയില്‍ അഞ്ചാം ഭാവത്തിലാണ് ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം നടക്കുന്നത്. ഇത് ഇവര്‍ക്ക് അനുകൂലഫലങ്ങള്‍ നല്‍കും. മനസ്സാഗ്രഹിച്ച കാര്യങ്ങള്‍ പലതും ഈ കാലയളവില്‍ നടക്കും. വരുമാനം ഇരട്ടിയാകാനുള്ള സാധ്യതയുണ്ട്. നേരത്തെ ചെയ്ത കാര്യങ്ങളില്‍ ആഗ്രഹിച്ച വിജയമുണ്ടാകും.
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പളവര്‍ധനയ്ക്കും അനുകൂല സമയമാണ്. വിദ്യാഭ്യാസരംഗത്ത് വിജയങ്ങളും നേട്ടങ്ങളും ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിച്ച സ്ഥലത്ത് അഡ്മിഷന് ലഭിക്കും. പ്രേമകാര്യങ്ങളിലെ തടസ്സങ്ങള്‍ മാറും. ദാമ്പത്യത്തില്‍ ഏറ്റവും നല്ല സമയമാണ് മുന്നിലുള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
