Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗജലക്ഷ്മി രാജയോഗം: ബുദ്ധപൂര്‍ണിമയില്‍ (മെയ് 23 മുതല്‍) മെഗാ ബമ്പര്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
Budha Purnima 2024: വൈശാഖ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ബുദ്ധ പൂര്‍ണിമ വരുന്നത്. അതായത് ഈ വര്‍ഷത്തെ ബുദ്ധ പൂര്‍ണിമ വരുന്നത് മെയ് 23- വ്യാഴാഴ്ചയാണ്. ഈ ദിവസം ഗ്രഹ-രാശി മാറ്റങ്ങള്‍ കൊണ്ട് പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. അതില്‍ ശുക്രാദിത്യ യോഗവും ഗജലക്ഷ്മി രാജയോഗവും രൂപീകരിക്കപ്പെടുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളിലുണ്ടാവുന്നു. ചന്ദ്രദേവനേയും ലക്ഷ്മീദേവിയേയുമാണ് ഈ ദിനത്തില്‍ ആരാധിക്കേണ്ടത്. ഈ സമയം ജ്യോതിഷപ്രകാരം നോക്കുകയാണെങ്കില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം തന്നെയാണ്.
ഗജലക്ഷ്മി രാജയോഗവും ശുക്രാദിത്യ യോഗവും രൂപപ്പെടുന്നത് കൊണ്ട് തന്നെ പലപ്പോഴും ചില രാശിക്കാര്‍ക്ക് അതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ബുദ്ധപൂര്‍ണിമ ദിനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായി എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ദിനത്തില്‍ ഗുണം ലഭിക്കുന്നതെന്ന് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

മൂന്ന് യോഗങ്ങള്‍ ഒരുമിച്ച് വരുന്നു
പ്രധാനമായും മൂന്ന് യോഗങ്ങളാണ് ഒരുമിച്ച് വരുന്നത്. അതില്‍ മെയ് 23-ന് രൂപം കൊള്ളുന്ന ശിവയോഗം, വ്യാഴവും ശുക്രനും ചേര്‍ന്ന് രൂപം കൊള്ളുന്ന ഗജലക്ഷ്മി രാജയോഗം, സൂര്യനും ശുക്രനും ചേര്‍ന്ന് രൂപം കൊള്ളുന്ന ശുക്രാദിത്യ യോഗം എന്നിവയാണ്. ഇടവം രാശിയില്‍ ആദ്യത്യയോഗവും സംഭവിക്കുന്നു. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാവുന്നു. അത് കൂടാതെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് നേട്ടവും വിജയവും കരസ്ഥമാക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായി അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. ഭാഗ്യത്തിന്റെ പിന്തുണ ഏത് കാര്യത്തിലും ഉണ്ടാവുന്നതിനാല്‍ ജീവിതം തന്നെ മാറിപ്പോവുന്നു. കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ജോലി ചെയ്യുന്നവരെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ഒരു സമയം തന്നെയാണ എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നു. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ തേടി വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുദ്ധപൂര്‍ണിമ ദിനം ധാരാളം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടം ഈ മൂന്ന് യോഗങ്ങള്‍ വഴി നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. സമ്പാദിക്കുന്ന കാര്യത്തില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. പല ആനുകൂല്യങ്ങളും നിങ്ങളെ തേടി വരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നതിനും അത് വഴി ജീവിതത്തില്‍ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സാധിക്കുന്നു. ആരോഗ്യവും മെച്ചപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാവും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗവും മറ്റ് രാജയോഗവും ചേര്‍ന്ന് ധാരാളം ഗുണം നല്‍കുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. തൊഴില്‍ രഹിതര്‍ക്ക് ആനുകൂല്യങ്ങള്‍ പല കോണില്‍ നിന്നും ലഭക്കുന്നു. നിങ്ങളുടെ ജോലിയെക്കുറിച്ചുള്ള എല്ലാ ആശങ്കകളും അകലുന്നു. ജീവിതം തന്നെ നിങ്ങളെ പല പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. ഉത്തരവാദിത്വങ്ങളെല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ജോലിയില്‍ ശമ്പള വര്‍ദ്ധനവും ബോണസും എല്ലാം ലഭിച്ചേക്കാം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. മുടങ്ങിക്കിടന്ന ജോലി പുനരാരംഭിക്കുന്നതിനുളള സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുദ്ധപൂര്‍ണിമ ദിനത്തില്‍ രൂപം കൊള്ളുന്ന രാജയോഗങ്ങള്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നിങ്ങള്‍ക്ക് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ഏത് കോണില്‍ നിന്നും ഉണ്ടാവുന്നു. ജീവിതത്തില്‍ അങ്ങോളമിങ്ങോളം നിങ്ങളെ തേടി പല മാറ്റങ്ങളും ഉണ്ടാവുന്നു. ആരോഗ്യം നല്ലതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications



