Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗജലക്ഷ്മി രാജയോഗം: 24 വര്‍ഷത്തിനപ്പുറം കൈ തൊടുന്നതെല്ലാം കൂടെപ്പോരും, അത്ര നല്ല സമയം ഈ രാശിക്കാര്‍ക്ക്
ശുക്രന്റെ മാറ്റമാണ് എപ്പോഴും ജ്യോതിഷപരമായു ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെയധികം മാറ്റി മറിയ്ക്കുന്നു. ജൂലൈ 26-നാണ് ശുക്രന് മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നത്. ഈ സമയം വ്യാഴവും മിഥുനത്തില് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നു. പലപ്പോഴും ജ്യോതിഷത്തില്‍ ഈ യോഗം വളരെയധികം ശുഭകരമായി മാറുന്നു. സമ്പത്തും സമൃദ്ധിയും കുമിഞ്ഞ് കൂടും എന്നതാണ് പ്രധാനപ്പെട്ട കാര്യം.
സമ്പത്തും സമൃദ്ധിയും നിങ്ങള്‍ക്ക് തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കാരണം ശുക്രന് പ്രതാപത്തിന്റേയും സൗന്ദര്യത്തിന്റേയും പ്രണയത്തിന്റേയും ഗ്രഹമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗജലക്ഷ്മി രാജയോഗത്തിന്റെ ഫലമായി പക്ഷേ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. മിഥുനത്തിലാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്. അത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് ഗജലക്ഷ്മി രാജയോഗം ഫലം നല്‍കുന്നത്. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് നിങ്ങളില്‍ കാത്തിരിക്കുന്നത്. ലക്ഷ്മി ദേവി നിങ്ങളുടെ ഗൃഹത്തിലേക്ക് വലത് കാല് വെച്ച് കയറും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് രൂപം കൊള്ളുന്ന ഗജലക്ഷ്മി രാജയോഗം അഞ്ചാം ഭാവത്തിലാണ് രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കുന്നു. ജീവിത സാഹചര്യം നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമായിരിക്കുകയില്ല. കുട്ടികളുടെ ആരോഗ്യവും മെച്ചപ്പെടും. പഠന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. വിദേശത്ത് നിന്ന് ജോലിക്കായി കൂടുതല്‍ അവസരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ നിങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല.
തുലാം
തുലാം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. ഇവരില്‍ ഒന്‍പതാം ഭാവത്തിലാണ് ഈ രാജയാഗം രൂപം കൊള്ളുന്നത്. സാമ്പത്തികമായി മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച നേട്ടം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. വരുമാനം ഇരട്ടിയാവുകയും എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കരിയറില്‍ ആഗ്രഹിക്കുന്നത് പോലെ ഉയര്‍ച്ച ഉണ്ടാവുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ഗജലക്ഷ്മി രാജയോഗത്തിന്റെ ഫലമായി ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി വളരെ മികച്ചതാണ്. ഇവരുടെ ഏഴാം ഭാവത്തിലാണ് രാജയോഗം രൂപം കൊള്ളുന്നത്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്നു. പണം ചിലവാക്കുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് വരുമാനവും ഇരട്ടിയാവുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. നിങ്ങളുടെ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിയ ആഭരണം വാങ്ങുന്നതിനും സമ്മാനമായി ലഭിക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യത്തേ ഒട്ടും തന്നെ ഭയക്കേണ്ടതില്ല. സാമ്പത്തിക സ്ഥിതിയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തും. ദാനം ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതം ഇരട്ടിയാവുന്നു. മികച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു സമയം കൂടിയാണ് ജൂലൈ 26-ന് ശേഷം.



Click it and Unblock the Notifications
