Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഗജലക്ഷ്മി രാജയോഗം: ധനവും ജോലിയും ദാമ്പത്യജീവിതവും ഭദ്രം ഈ നക്ഷത്രക്കാരില്‍
രാജയോഗങ്ങള്‍ എപ്പോഴും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഗ്രഹങ്ങളുടെ മാറ്റം നമ്മളില്‍ ഓരോ നക്ഷത്രക്കാരേയും ബാധിക്കുന്നു എന്നതില്‍ സംശയം വേണ്ട. നക്ഷത്രവും രാശിയും എല്ലാം നോക്കി മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് നിങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ജ്യോതിഷപ്രകാരം അതിഗംഭീരമായി കണക്കാക്കുന്ന ഒരു രാജയോഗമാണ് ഗജലക്ഷ്മി രാജയോഗം. ഈ യോഗത്തില്‍ ജീവിതം സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും സമ്പത്തിന്റെയും ആകെത്തുകയായാണ് കണക്കാക്കുന്നത്. ഈ വര്‍ഷം മേടം രാശിയില്‍ വ്യാഴത്തിന്റെ സംക്രമണം നിമിത്തം ഗജലക്ഷ്മി രാജയോഗം സംഭവിച്ചു.
ഗജലക്ഷ്മി രാജയോഗത്തിന്റെ സ്വാധീനം എല്ലാ നക്ഷത്രക്കാരിലും അനുകൂലഫലങ്ങള്‍ നല്കുന്നു. എന്നാല്‍ ഇത് ചില നക്ഷത്രക്കാരില്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ നക്ഷത്രക്കാരിലാണ് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് അറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്. ജീവിതം സന്തോഷത്തിന്റേതായ അര്ത്ഥതലത്തിലൂടെ സഞ്ചരിച്ച് പല വിധ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര , പുണർതം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവരില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ബിസിനസിലെ നേട്ടങ്ങള്‍ ജീവിതത്തെ മാറ്റി മറിക്കുന്നു. സാമ്പത്തികമായുണ്ടാവുന്ന എല്ലാ നേട്ടങ്ങളിലും നിങ്ങള്‍ക്ക് അനുകൂല സമയമാണ് എന്നതാണ് ഗജലക്ഷ്മി രാജയോഗത്തിന്റെ പ്രത്യേകത. ഏത് കാര്യത്തിനും കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കുന്നു. കരിയറിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കര്‍ക്കിടക്കൂറ് ( പുണർതം1/4 , പൂയം, ആയില്യം )
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പല കോണില്‍ നിന്നും സാമ്പത്തിക സ്രോതസ്സ് വര്‍ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികമായുണ്ടാവുന്ന പ്രതിസന്ധികളെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സാധിക്കും. അത് മാത്രമല്ല കുടുംബത്തിലും സാമ്പത്തികമാറ്റങ്ങള്‍ അനുകൂലമായിരിക്കും. കരിയറിലെ എല്ലാ പ്രതിസന്ധികളും മാറുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു. ഏത് അവസരങ്ങളും കൃത്യമായി ഉപയോഗിക്കുന്നതിന് സാധിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും എല്ലാം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യഭാഗം)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗജലക്ഷ്മി രാജയോഗം നല്കുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. പലപ്പോഴും ദാമ്പത്യത്തിലെ നേട്ടങ്ങള്‍ നിങ്ങളില്‍ അനുകൂലമായി മാറുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. ജീവിതത്തിലെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതം മാറ്റി മറിക്കുന്നു. തൊഴില്‍, ബിസിനസ് രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ ശക്തിപ്രാപിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നതിന് ലക്ഷ്മി ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു.
തുലാക്കൂറ് (ചിത്തിര മുക്കാല്‍, ചോതി, വിശാഖം, ആദ്യപാദം)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കൃത്യസമയത്ത് തന്നെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. കരിയറിലെ മാറ്റങ്ങളാണ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുന്നില്ല. സാമ്പത്തിക സ്ഥിതിയില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. ജീവിതം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.
മീനക്കൂറ് (പൂരുരുട്ടാതി ആദ്യകാല് ഭാഗം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് നിങ്ങളെങ്കില്‍ ഇവര്‍ക്ക് സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കരിയറിലെ വിജയം നിങ്ങളെ വീണ്ടും ഉയരത്തിലെത്തിക്കുന്നു. ജോലിയിലെ പുരോഗതിയില്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടുന്ന തരത്തിലുള്ള നേട്ടങ്ങളുണ്ടാവും. ഒരു ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വിപുലീകരിക്കുന്നതിനുള്ള സാധ്യതയുണ്ടാവുന്നു. ജീവിതം തന്നെ മാറിമറിയുന്ന നക്ഷത്രക്കാരാണ് ഇവര്‍. കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് അതിനുള്ള യോഗവും ഗജലക്ഷ്മി രാജയോഗം നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications