Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
2026-ന്റെ ആദ്യ പകുതി, ഗജലക്ഷ്മി രാജയോഗത്തില്‍ വ്യാഴവും ശുക്രനും 6 രാശിയില്‍ സുരക്ഷിതം, കോടീശ്വരയോഗം പടികയറും
പുതുവര്‍ഷം എപ്പോഴും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആയിരിക്കണം എന്നാണ് നാം ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ദിവസവും അതിന് വേണ്ടിയുള്ള പ്രയത്നത്തിലാണ് നാം എല്ലാവരും. ജ്യോതിഷപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്. അതില്‍ ഓരോ ഗ്രഹവും നിശ്ചിത സമയ പരിധിക്ക് ശേഷം അവരുടെ രാശി മാറുന്നു. നവഗ്രഹങ്ങളിലെ ശുഭഗ്രഹങ്ങളില് ഒന്നാണ് വ്യാഴം. ഒരു വര്‍ഷമാണ് ഒരു രാശിയില്‍ വ്യാഴം സ്ഥിതി ചെയ്യുന്നത്. നിലവില്‍ വ്യാഴത്തിന്റെ സഞ്ചാരം മിഥുനം രാശിയിലൂടെയാണ്. ജൂണ്‍ 2-ന് വ്യാഴം കര്‍ക്കിടകത്തിലേക്ക് പ്രവേശിക്കുന്നു. അതിന് ശേഷം ജൂണ്‍ 8-ന് ശുക്രനും കര്‍ക്കിടകത്തില്‍ എത്തും.
ഈ സമയം രണ്ട് ഗ്രഹങ്ങളും കര്‍ക്കിടകത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇത് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചകള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കും. ക്രിയാത്മകമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. പ്രത്യേകിച്ച് സമ്പത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ ഇരട്ടിയാവുന്നു. വമ്പിച്ച നേട്ടങ്ങളും സമ്പത്തിലെ വര്‍ദ്ധനവും ഈ സമയം നിങ്ങള്‍ക്കുണ്ടാവും. വ്യാഴ-ശുക്ര സംയോഗം എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. ഇത് അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ക്കും കാരണമാകുന്നു. കൂടാതെ അത്ഭുതകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കും. അനുകൂലാവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു എന്ന് മാത്രമല്ല സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. തൊഴില്‍ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കും. സാമ്പത്തിക നേട്ടങ്ങള്‍ എല്ലാം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യനായ പങ്കാളിയെ ലഭിക്കും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ശുക്രനും വ്യാഴവും ചേരുന്നത് അവരുടെ ലഗ്നത്തിലാണ്. ഇത് നിങ്ങളില്‍ സര്‍വ്വ മേഖലകളിലും വിജയം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ പടി കയറി വരും. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നതാണ്. ഭാവിയില്‍ വളരെ വലിയ നേട്ടങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. എന്ന് മാത്രമല്ല പ്രിയപ്പെട്ടതെല്ലാം നിങ്ങള്‍ക്ക് നേടിയെടുക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴ-ശുക്ര സംയോജനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് സംഭവിക്കുന്നത്. നിങ്ങളുടെ ഭാഗ്യം ഇരട്ടിയാക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുകയും ചെയ്യുന്ന സമയമാണ്. അത് മാത്രമല്ല വിദേശയാത്രകള്‍ക്ക് ഏറ്റവും അനുകൂലമായ സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കരസ്ഥമാക്കുന്നതിന് സാധിക്കും. നിങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരവും ആദരവും ലഭിക്കുകയും ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള യോഗമുണ്ട്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശുക്രനും വ്യാഴവും ചേരുന്നതിന്റെ ഫലമായി ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പതിനൊന്നാം ഭാവത്തിലാണ് ഇത് സംഭവിക്കുന്നത്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നു. അത് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഈ സമയം ഉണ്ടാവും. പുതിയ ജോലി ആഗ്രഹിക്കുന്നവര്‍ക്കും തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ഉയര്‍ന്ന ശമ്പളത്തോടെ തന്നെ ജോലി ലഭിക്കുന്നതിനുള്ള യോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോജനം അനുകൂലമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ ഭാവി തന്നെ മാറ്റി മറിയ്ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. അപ്രതീക്ഷിതമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ ഒന്നൊഴിയാതെ ഇല്ലാതാക്കുന്നതിനും സാധിക്കും. ലോട്ടറി, ചിട്ടി എന്നിവ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതം സുവര്ണകാലത്തിലൂടെയാണ് കടന്ന് പോവുന്നത് എന്ന് പറയാന്‍ സാധിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ ഒതുക്കുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി പല വിധത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. അനാരോഗ്യത്തിന്റെ കാര്യത്തില്‍ നില നിന്നിരുന്ന ആശങ്കക്ക് അറുതിയാവും.



Click it and Unblock the Notifications
