Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
12 വര്‍ഷത്തിന് ശേഷം മിഥുനത്തില് ഗജലക്ഷ്മി രാജയോഗം; 2025 മുഴുവന്‍ ഐശ്വര്യവും ധനലബ്ധിയും ഉണ്ടാകുന്ന രാശികള്‍
ദേവഗുരുവായ വ്യാഴം നവഗ്രഹങ്ങളിലെ ഏറ്റവും മഹത്വമുള്ള ഗ്രഹങ്ങളില്‍ ഒന്നാണ്. വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ ജീവിതത്തില്‍ പല മാറ്റങ്ങളും വന്നുചേരുന്നു. ഒരു വര്‍ഷം കൂടുമ്പോഴാണ് വ്യാഴം രാശിമാറ്റം നടത്തുന്നത്. ഓരോ വ്യക്തികളുടെയും ഭാഗ്യം നിര്‍ണ്ണയിക്കുന്ന ഒരു സുപ്രധാന രാശിമാറ്റമാണിത്. രാശിചക്രത്തിലെ 12 രാശികളിലും സഞ്ചരിച്ച് രാശിചക്രം പൂര്‍ത്തിയാക്കാന്‍ 12 വര്‍ഷമാണ് വ്യാഴം എടുക്കുന്നത്.

2025 മെയ് 14നാണ് വ്യാഴത്തിന്റെ അടുത്ത രാശിമാറ്റം. മിഥുനം രാശിയിലേക്കാണ് അന്ന് വ്യാഴം എത്തുന്നത്. ആ വര്‍ഷം മുഴുവന്‍ വ്യാഴം മിഥുനത്തില് ആയിരിക്കും. ഈ രാശിയില്‍ നില കൊള്ളുന്ന കാലത്തിനിടയില്‍ ഇതേ രാശിയില്‍ വെച്ചോ മറ്റേതെങ്കിലും രാശിയില്‍ വെച്ചോ മറ്റ് ഗ്രഹങ്ങളുമായി സംയോജനം ഉണ്ടാകും. ഈ സംയോജനത്തിലൂടെ ശുഭ ഫലങ്ങളും അശുഭഫലങ്ങളും രൂപം കൊള്ളും. 2025 ജൂലൈയില്‍ വ്യാഴവും ശുക്രനും സംയോഗമുണ്ടാകും. ജൂലൈ 26ന് ശുക്രന് മിഥുനം രാശിയിലേക്ക് എത്തുന്നതിലൂടെയാണ് ഇതിന് അവസരമൊരുങ്ങുന്നത്. ആഗസ്റ്റ് 21 വരെ ശുക്രന് മിഥുനത്തില് ആയിരിക്കും. ഈ സംയോഗത്തിലൂടെ ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടും. ഈ രാജയോഗത്തിലൂടെ 2025ല്‍ ചില രാശികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഗജലക്ഷ്മി രാജയോഗം സംഭവിക്കുന്നത്. ഈ കാലയളവില്‍ വ്യാഴത്തിന്റെയും ശുക്രന്റെയും അനുഗ്രഹം മിഥുനം രാശിയില്‍ ഉണ്ടാകും. ഈ രാശിക്ക് മേല്‍ വ്യാഴത്തിന്റെ ദൃഷ്ടി പഞ്ചമഭാവത്തിലും, സപ്തമ ഭാവത്തിലും നവ ഭാവത്തിലും ആയിരിക്കും. ഇക്കാലയളവില്‍ സന്താനങ്ങളുമായി ബന്ധപ്പെട്ട ആകുലതകള്‍ വിട്ടകലും. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള അവസരം ലഭിക്കും. ജോലിയില്‍ പൂര്‍ണ്ണശ്രദ്ധ നല്‍കാനും ഇഷ്ടത്തോടെ ജോലി ചെയ്യാനും സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് ഈ വര്‍ഷം വിവാഹയോഗം ഉണ്ടാകും. 2024ല്‍ ഇവരെ അലട്ടിയിരുന്ന പല പ്രശ്നങ്ങളും 2025ല്‍ ഇല്ലാതാകും. സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും. ഈ കാലയളവില്‍ പൊതുവെ ഭാഗ്യം ഇവര്‍ക്കൊപ്പമുണ്ടാകും. ധനാഗമനം വര്‍ധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഭാവിയെ സമ്പാദ്യത്തിന് മുന്‍ഗണന നല്‍കും. ബിസിനസില്‍ നിന്നും ഇവര്‍ക്ക് വലിയ ലാഭമുണ്ടാകും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം ഗുണകരമാകും. ചിങ്ങം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. ഏറെക്കാലമായി തടസ്സപ്പെട്ട് കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. സാമ്പത്തികസ്ഥിതിയില്‍ അഭിവൃദ്ധിയുണ്ടാകും. സാമ്പത്തികപ്രശ്നങ്ങളെ മറികടക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉന്നതപഠനത്തിലൂടെ കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകും. കുടുംബസ്വത്ത് വന്നുചേരും. സഹോദരീസഹോദരന്മാരുമായുള്ള ബന്ധം ദൃഢമാകും. കരിയറിലും ബിസിനസിലും നേട്ടങ്ങളും സാമ്പത്തികലാഭവും ഉണ്ടാകും.
തുലാം
തുലാം രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് ഗജലക്ഷ്മി രാജയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വമ്പന്‍ നേട്ടങ്ങളാണ് 2025ല്‍ ഉണ്ടാകുക. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഏറെ സമയം ചിലവഴിക്കും. ധാര്‍മ്മിക കര്‍മ്മങ്ങളിലും മതപരമായ ചടങ്ങുകളിലും പങ്കെടുക്കും. മക്കളുമായി ബന്ധപ്പെട്ട് സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. മക്കള്‍ ഇല്ലാത്തവര്‍ക്ക് സന്താനയോഗം ഉണ്ടാകും. ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്നം പൂവണിയും. വിദേശവിദ്യാഭ്യാസ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications