Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
വ്യാഴത്തിന്റെ ദൃഷ്ടി ചന്ദ്രനിലേക്ക്; മൂന്ന് രാശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ ഗജകേസരി യോഗം
Gajakesari Yogam: വേദ ജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം ചന്ദ്രനാണ്. കേവലം രണ്ടര ദിവസമാണ് ചന്ദ്രന് ഒരു രാശിയിലൂടെ സഞ്ചരിക്കാനെടുക്കുന്ന സമയം. ഈ സഞ്ചാരത്തിനിടയില്‍ അടിക്കടി ചന്ദ്രന് പല ഗ്രഹങ്ങളുമായും ഒരേ രാശിയില്‍ സംയോഗം ഉണ്ടാകുന്നു. ഈ സംയോഗങ്ങളുടെ ഫലമായി ശുഭയോഗങ്ങളും അശുഭയോഗങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

ഇപ്പോള്‍ ചന്ദ്രന് വൃശ്ചികം രാശിയിലാണ് ഉള്ളത്. ഏപ്രില്‍ 20-ന് വൈകുന്നേരം 6.04ന് ചന്ദ്രന് മകരം രാശിയില്‍ പ്രവേശിക്കും. ആ സമയത്ത് ഇടവം രാശിയിലുള്ള വ്യാഴത്തിന്റെ ദൃഷ്ടി ചന്ദ്രന് മേല്‍ പതിയും. അങ്ങനെ രാജയോഗങ്ങളിലെ ഏറ്റവും ശക്തമായ യോഗമായ ഗജകേസരിയോഗം രൂപപ്പെടും. ഏപ്രില്‍ 23 വരെചന്ദ്രന് മകരത്തിലായിരിക്കും.
അപ്രതീക്ഷിത സാമ്പത്തികനേട്ടങ്ങള്‍, എല്ലാ കാര്യങ്ങളിലും വിജയം, ജീവിതനിലവാരത്തില്‍ ഉയര്‍ച്ച എന്നിങ്ങനെ നിരവധി ശുഭഫലങ്ങള്‍ ഗജകേസരി യോഗത്താല്‍ വന്നെത്തും. ഏപ്രില്‍ 20-ന് ഗജകേസരി യോഗം ലഭിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഗജകേസരിയോഗം ലാഭകരമായിരിക്കും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ചന്ദ്രനുള്ളത്. വ്യാഴത്തിന്റെ ദൃഷ്ടി ചന്ദ്രനില്‍ പതിയുന്നതോടെ മകരം രാശിക്കാര്‍ക്ക് ഗജകേസരി യോഗത്തിന്റെ നേട്ടങ്ങള്‍ അനുഭവവേദ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ യോഗം വളരെ ഗുണകരമാകും. ഇവര്‍ക്ക് ബുദ്ധിക്ഷമത വര്‍ധിക്കുകയും ഏകാഗ്രതയോടെ പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുകയും അതിന്റെ നേട്ടങ്ങള്‍ അനുഭവിക്കുകയും ചെയ്യും. ശമ്പളവര്‍ധനയോ ബോണസോ ഈ ദിവസങ്ങളില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും. അതേസമയം ധനകാര്യങ്ങളില്‍ ജാഗ്രത വേണ്ടുന്ന സമയമാണ്. വീട്ടുകാര്യങ്ങള്‍ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകും. വീട്ടില്‍ സന്തോഷവും സമാധാനവും പുലരും. മാതാപിതാക്കള്‍ക്ക് മക്കളുടെ നേട്ടങ്ങളില്‍ സന്തോഷവും അഭിമാനവും തോന്നും. ദാമ്പത്യം ഉള്‍പ്പടെയുള്ള ബന്ധങ്ങള്‍ മധുരതരമാകും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ഗജകേസരിയോഗം ഭാഗ്യം നല്‍കും. ഇവര്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണിത്. പല സ്രോതസ്സുകളില്‍ നിന്നായി സാമ്പത്തിക നേട്ടങ്ങളും ധനവരവും ഉണ്ടാകും. അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും. വരുമാനം വര്‍ധിക്കും. പരിചയസമ്പന്നരുടെ ഉപദേശവും മാര്ഗ്ഗദര്ശ്ശനങ്ങളും മുന്നോട്ടുള്ള പാതയില്‍ ഗുണകരമാകും. ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ അടുക്കാനാകും. ഈ സമയത്ത് നിക്ഷേപങ്ങള്‍ നടത്തുന്ന ലാഭകരമായിരിക്കും. ഭാവിയില്‍ സാമ്പത്തിക നേട്ടം നല്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാനാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കരിയറില്‍ നേട്ടങ്ങളും പുരോഗതിയും സ്ഥിരതയും ഉണ്ടാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് സാമ്പത്തികലാഭത്തിന് അനുകൂലമായ സമയമാണ്. അനുഭവസമ്പന്നരുടെയും പ്രഗത്ഭരുടെയും ഒപ്പും ജോലി ചെയ്യാനും ബന്ധം സ്ഥാപിക്കാനും സാധിക്കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഗജകേസരി യോഗം ഏപ്രില്‍ 20 മുതല്‍ അനുഭവത്തില്‍ വരും. ഇവര്‍ക്ക് ഭൗതികസുഖങ്ങള്‍ കൂടുതലായി അനുഭവിക്കാന്‍ കഴിയും. ആഡംബര വസ്തുക്കള്‍ വാങ്ങാനും ആഡംബര ജീവിതം നയിക്കാനുമുള്ള അവസരങ്ങള്‍ വന്നെത്തും. ഇത്രയും കാലത്തെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഉചിതമായ ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കുന്നതിനുള്ള പല അവസരങ്ങളും മുന്നില്‍ തെളിയും. ഇത് ഉപയോഗപ്പെടുത്തി മേലുദ്യോഗസ്ഥരുടെ അടക്കം പ്രീതി സ്വന്തമാക്കും. സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടും. പക്ഷേ കുടുംബ ബന്ധങ്ങള്‍ക്ക് അല്‍പ്പം കൂടുതല്‍ ജാഗ്രത നല്‍കേണ്ടതുണ്ട്. പ്രണയജീവിതവും ദാമ്പത്യവും കൂടുതല്‍ സന്തോഷകരവും സംതൃപ്തവുമാകും. പങ്കാളിയുമായുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications