Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ശക്തം ഗജകേസരിയോഗം, മൂന്ന് രാശിക്ക് വരും ആഴ്ച ധനയോഗം, പ്രതീക്ഷിക്കാത്ത സമ്പത്ത് വന്നുചേരും
വേദ ജ്യോതിഷത്തിലെ വളരെ ശക്തമായ യോഗങ്ങളിലൊന്നാണ് ഗജകേസരിയോഗം. നവഗ്രഹങ്ങളില്‍ രണ്ടര ദിവസം കൂടുമ്പോള്‍ രാശി മാറുന്ന ഏകഗ്രഹം ചന്ദ്രനാണ്. അതുകൊണ്ട് തന്നെ ചന്ദ്രന് അടിക്കടി മറ്റ് ഗ്രഹങ്ങളുമായി സംയോഗമുണ്ടാകും. ഒക്ടോബര്‍ 19ന് ചന്ദ്രന് ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഈ രാശിയില്‍ അപ്പോള്‍ വ്യാഴത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. അങ്ങനെ ഇടവത്തില്‍ ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗം കൊണ്ട് വളരെ ശക്തമായ ഗജകേസരിയോഗം രൂപപ്പെടും.

രാജയോഗങ്ങളില്‍ വളരെ ശ്രേഷ്ഠമായ യോഗമായാണ് ഗജകേസരിയോഗം പറയപ്പെടുന്നത്. ഗജകേസരിയോഗം അനുഭവിക്കാന്‍ യോഗമുള്ള രാശികള്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യമുണ്ടാകും. ഏറെക്കാലമായി ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ ഗജകേസരിയോഗകാലത്ത് നടക്കും. അതിനൊപ്പം പണത്തിന്റെ ഒഴുക്ക് തന്നെ ഇവര്‍ക്ക് അനുഭവപ്പെടും. ധാരാളം പണം അപ്രതീക്ഷിതമായി ഇവര്‍ക്ക് ലഭിക്കും. കരിയറിലും വ്യക്തിജീവിതത്തിലും സുവര്‍ണ്ണനേട്ടങ്ങള്‍ കൈവരിക്കും. അടുത്ത ആഴ്ച രൂപപ്പെടുന്ന ഗജകേസരിയോഗത്താല്‍ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ജീവിതം മാറിമറിയാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്നും ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
മകരം
ഗജകേസരിയോഗം മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് സുവര്‍ണ്ണനേട്ടങ്ങള്‍ നല്‍കും. ഏറെക്കാലമായി ചെയ്യാന്‍ മടിച്ച് മാറ്റിവെച്ചിരുന്ന പല ജോലികളും ഈ കാലയളവില്‍ ഇവര്‍ ചെയ്തുതീര്‍ക്കും. ജീവിതത്തില്‍ പുതിയ ചില സന്തോഷങ്ങള്‍ വന്നുചേരും എന്നതാണ് മറ്റൊരു നേട്ടം. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ നല്ല അവസരങ്ങള്‍ ലഭിക്കും.
ഉദ്യോഗസ്ഥരായ ആളുകള്‍ അവരുടെ പ്രകടനമികവിന്റെ പേരില്‍ പ്രശംസിക്കപ്പെടും. ഇവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേകസ്നേഹവും അംഗീകാരവും ലഭിക്കും. കരിയറിലെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ കാലയളവില്‍ മകരം രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഈ സമയം ഗുണകരവും ലാഭപ്രദവും ആയിരിക്കും. ലോട്ടറി, ഓഹരിവിപണി പോലെ ഭാഗ്യപരീക്ഷണങ്ങള്‍ക്ക് മുതിരുന്നവര്‍ക്കും ഈ സമയം അനുകൂലമാണ്. ഭാഗ്യത്തിന്റെ പിന്തുണയില്‍ ഇവര്‍ സാമ്പത്തികലാഭം കൊയ്യും. ജീവിതത്തില്‍ സന്തോഷകാലം വന്നണയും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും.
കന്നി
ദീപാവലിക്ക് മുമ്പ് വന്നെത്തുന്ന ഗജകേസരിയോഗം കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശുഭകരനായി ഭവിക്കും. ഇവര്‍ക്ക് ഏറെക്കാലത്തിന് ശേഷം സന്തോഷകാലം വന്നണയും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗം ഉണ്ടാകാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് ഇവര്‍ക്ക് ഭാഗ്യത്തിന്റെ എല്ലാ അനുഗ്രഹവും ജീവിതത്തില്‍ അനുഭവപ്പെടും. ജീവിതത്തില്‍ അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും വിരാമമാകും. ഈ കാലയളവില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്നത് വളരെ ശുഭകരമായിരിക്കും. ഭാവിയില്‍ അത് സാമ്പത്തികമായി ഗുണം ചെയ്യും.
പുതിയ ബിസിനസ് ആരംഭിക്കുന്നതിനും ഈ കാലയളവ് അനുകൂലമാണ്. പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കും. മാതാപിതാക്കളുടെ അനുഗ്രഹവും പിന്തുണയും അനുഭവപ്പെടും. കരിയറില്‍ നേട്ടങ്ങളുടെ സമയമായിരിക്കും ഇത്. ചെയ്യുന്ന ജോലികളിലെല്ലാം അസാമാന്യ മികവ് പുലര്‍ത്തും. ഇത് സഹപ്രവര്‍ത്തകരിലും മേലുദ്യോഗസ്ഥരിലും ആശ്ചര്യവും മതിപ്പും ഉളവാക്കും. ഇത് ശമ്പളവര്‍ധനയ്ക്കും സ്ഥാനക്കയറ്റത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കും. ബോണസും മറ്റ് ആനുകൂല്യങ്ങളും ഈ കാലയളവില്‍ ലഭിക്കാനിടയുണ്ട്. വാഹനമോ പ്രോപ്പര്‍ട്ടിയോ മറ്റെന്തെങ്കിലും വസ്തുവകകളോ വാങ്ങാന്‍ അനുകൂലമായ സമയമാണ്. ഏറെക്കാലം മുമ്പ് നിര്‍ത്തിവെച്ച കാര്യം പുനരാരംഭിച്ച് പൂര്‍ത്തിയാക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications