Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഗജകേസരിയോഗം: പത്തിരട്ടിയായി പണം കയ്യിലെത്തും, ബാധ്യതകള്‍ തീര്‍ക്കാന്‍ മികച്ച അവസരം നേട്ടം ഇവര്‍ക്ക്
ജ്യോതിഷശാസ്ത്രപ്രകാരം അനുഗ്രഹീതമായ ഗ്രഹമാറ്റങ്ങളോ സംയോഗങ്ങളോ നടക്കുന്ന ചില ദിവസങ്ങള്‍ വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. ഇന്ന് അത്തരമൊരു ദിവസമാണ്. ഇന്നത്തെ ദിവസം ചന്ദ്രന് ചിങ്ങം രാശിയില്‍ നിന്നും കന്നി രാശിയിലേക്ക് സംക്രമണം നടത്തുന്നു. ഈ ഗ്രഹചലനത്തിന്റെ ഭാഗമായി ചന്ദ്രനും വ്യാഴത്തിനുമിടയില്‍ ഒരു വിശേഷ സംയോഗം നടക്കുന്നുണ്ട്. ഈ രണ്ട് ഗ്രഹങ്ങളും അന്യോന്യം കേന്ദ്രഭാവത്തിലാണ് നിലകൊള്ളുന്നത്. അങ്ങനെ ഗജകേസരിയോഗം രൂപപ്പെടുന്നു.

കൂടാതെ ഇന്ന് കാര്‍ത്തികമാസത്തിലെ കൃഷ്ണപകഷ ഏകാദശി തിഥിയാണ്. ഗജകേസരിയോഗം , ഏകാദശി, ബ്രഹ യോഗം, പൂരം നക്ഷത്രം എന്നീ ശുഭയോഗങ്ങളും സംയോഗിക്കുന്ന ഈ ദിവസം അത്യന്തം ശുഭദിനമായി കരുതപ്പെടുന്നു. ഇന്നത്തെ ശുഭയോഗങ്ങള്‍ ഐശ്വര്യവും ഭാഗ്യവും നല്‍കുന്നത് അഞ്ച് രാശികള്‍ക്കാണ്. ഇവര്‍ക്കിന്ന് മാനസികമായ സന്തോഷം ലഭിക്കുന്ന ദിവസമാണ്. ചന്ദ്രന്റെയും മഹാദേവന്റെയും അനുഗ്രഹം ഇന്നത്തെ ദിവസം ഇവര്‍ക്ക് പ്രാപ്യമാകും. മാനസികമായ സമാധാനം, എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ക്കാനുള്ള ഉത്സാഹം എന്നിവയെല്ലാം ഈ രാശികള്‍ക്ക് അനുഭവപ്പെടും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് ശുഭദിനമാണ്. പഴയ നിക്ഷേപങ്ങളില്‍ നിന്നും ഇവര്‍ക്ക് ലാഭം വന്നെത്തും. ദൈനംദിന കാര്യങ്ങളില്‍ കൂടുതല്‍ ഉണര്‍വ്വ് പ്രകടിപ്പിക്കും. മതപരമായ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. സര്‍ഗാത്മകമായ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ഇത്തരം കാര്യങ്ങള്‍ മനസ്സിന് സന്തോഷമേകും. ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാന്‍ കഴിയും. ബിസിനസുകാര്‍ക്ക് നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുന്നതിലൂടെ അധികലാഭം കൊയ്യാന്‍ സാധിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ ഇന്നത്തെ ദിവസം ഫലപ്രദമായി വിനിയോഗിക്കും. എല്ലാ കാര്യങ്ങളിലും സംതൃപ്തി അനുഭവപ്പെടും. ജീവിതപങ്കാളിക്കൊപ്പം പുറത്തുപോകാനും വീട്ടിലേക്ക് ആവശ്യമുള്ള കാര്യങ്ങള്‍ വാങ്ങാനും സാധിക്കും. ഇന്ന് നിക്ഷേപത്തിന് അനുകൂലമാണ്. ഇന്നത്തെ നിക്ഷേപങ്ങള്‍ ഭാവിയില്‍ ഗുണകരമാകും. ജീവിതത്തില്‍ ചില പുതിയ അനുഭവങ്ങള്‍ ഉണ്ടാകും. പ്രതിസന്ധികളെ തരണം ചെയ്ത് ഉന്നത വിജയം നേടും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷമുള്ള ദിവസമായിരിക്കും. ബിസിനസില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് വിശ്രമിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. മഹാദേവന്റെ അനുഗ്രഹം കൊണ്ട് സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ബാങ്ക് ബാലന്‍സ് വര്‍ധിക്കും. പണം സമ്പാദിക്കാന്‍ മികച്ച അവസരങ്ങള്‍ മുന്നില്‍ തെളിയും. കടം കൊടുത്ത പണം തിരിച്ചുകിട്ടും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഇന്നത്തെ ദിവസം മുഴുവന്‍ സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തിലോ വിവാഹജീവിതത്തിലോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഇന്ന് പരിഹരിക്കപ്പെടും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ ഇന്നത്തെ ദിവസം ഉത്സാഹത്തോടെ കാര്യങ്ങള്‍ ചെയ്യും. ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. പല കാര്യങ്ങളിലും അനുകൂലമായ തീരുമാനങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. ഇതുമൂലം മനസ്സ് പ്രസന്നമാകും. ആത്മവിശ്വാസം വര്‍ധിക്കും. പ്രണയകാര്യങ്ങള്‍ക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമാണ്. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങും.
കുംഭം
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് വിശേഷപ്പെട്ട ഫലങ്ങള്‍ ലഭിക്കും. ആരോഗ്യം വളരെയധികം മെച്ചപ്പെടും. വളരെയധികം ധനം കയ്യിലേക്ക് വന്നെത്തും. കടങ്ങള്‍ വീട്ടാന്‍ കഴിയും. വാഹനം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സാഹചര്യം ഒരുങ്ങും. മംഗളരകാര്യങ്ങളില് പങ്കെടുക്കുന്നതിലൂടെ മാനസികമായ സന്തോഷം അനുഭവപ്പെടും. ഉദ്യോഗസ്ഥര്‍ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications