Latest Updates
-
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
തിങ്കാളാഴ്ച മുതല്‍ ഗജകേസരി യോഗം ആരംഭിക്കുന്നവര്‍: 5 രാശിക്കാര്‍ പട്ടികയില്‍, നിങ്ങളുണ്ടോ?
പുതിയ മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ചില മാറ്റങ്ങള്‍ പല രാശിക്കാരിലും വരുത്തുന്നു. അതില്‍ തന്നെ ഗുണപരമായ മാറ്റങ്ങളിലേക്ക് കുതിക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. പുതിയ മാസത്തോടൊപ്പം പുതിയ ആഴ്ചയ്ക്ക് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ മാര്‍ച്ച് 3 മുതല്‍ വൃശ്ചിക രാശിയില്‍ ഗജകേസരിയോഗം തുടങ്ങുന്നു. ഈ ദിനം മുതല്‍ ആരംഭിക്കുന്ന പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു.
ശുഭയോഗത്തിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ചന്ദ്രനും വ്യാഴവും സംയോജിക്കുന്നതിന്റെ ഫലമായാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ഇത് ശുഭഫലങ്ങള്‍ ധാരാളം നല്കുന്നു. ഗജകേസരി യോഗത്തിലൂടെ സമയം തെളിയുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് അവര്‍ക്ക് ഫലം ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാം. മാര്‍ച്ച് 3 നും മാര്‍ച്ച് 9 നും ഇടയില്‍ ഈ ആഴ്ച ഭാഗ്യവാന്മാര് ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിഥുനം
ഈ ആഴ്ചയില്‍ മിഥുനം രാശിക്കാര്‍ക്ക് ഗജകേസരിയോഗഫലമായി പല വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും അനുകൂലമായ ഒരു ദിവസത്തിലൂടെയാണ് കടന്ന് പോവുന്നത്. നിങ്ങളുടെ ആഗ്രഹം പോലെ ജീവിതത്തില്‍ മാറ്റം വരുന്നു. കൂടാതെ പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. പഠന കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല പുതിയ ആഴ്ചയില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. മംഗളകരമായ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഗജകേസരി യോഗത്തിന്റെ സ്വാധീനം നിമിത്തം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ലഭിക്കുന്നു. മാര്‍ച്ച് 3 മുതലാണ് ഇവരില്‍ ഗജകേസരി യോഗ സ്വാധീനം ഉണ്ടാവുന്നത്. എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ഈ ആഴ്ചയുടെ തുടക്കത്തില്‍ കരിയറുമായി ബന്ധപ്പെട്ട് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റമാണ് ഈ സമയം ഉണ്ടാവുന്നത് തന്നെ.
തുലാം
തുലാം രാശിക്കാര്‍ക്ക് മാര്‍ച്ച് ആദ്യ ആഴ്ചയും വളരെ ശുഭകരവും ഫലപ്രദവുമായ ഫലങ്ങള്‍ തേടി എത്തുന്നു. മാത്രമല്ല അത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളേയും സഫലമാക്കുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കളെയെല്ലാം പരാജയപ്പെടുത്തുന്നതിനും സന്തോഷകരമായി തുടരുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ മികച്ച മാറ്റങ്ങള്‍ വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഭാഗ്യത്തിന്റെ എല്ലാ പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു. ആഴ്ചയുടെ ആരംഭം മുതല്‍ തന്നെ ആ ഭാഗ്യം നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച് തുടങ്ങും. പങ്കാളികള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിക്കും. ആഴ്ചയുടെ അവസാനത്തോടെ എല്ലാ പ്രതിസന്ധികളും അവസാനിക്കുകയും സന്തോഷകരമായ ജീവിതത്തിലേക്ക് മാറുകയും ചെയ്യുന്നു. കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ട് പോവുന്നതില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം
മാര്‍ച്ച് ആദ്യ ആഴ്ചയില്‍ മകരം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. എല്ലാ ശ്രമങ്ങളും വിജയത്തിലെത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മകരം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് അംഗീകാരവും ബഹുമാനവും തേടി എത്തും. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്നതാണ് ഗജകേസരി യോഗം ഉറപ്പ് നല്‍കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications