Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗജകേസരിയോഗം: നാളെ ഇരുട്ടി വെളുക്കുമ്പോള്‍ 5 രാശിയിലും അവസാനിക്കാത്ത ഭാഗ്യത്തുടക്കം
ഓഗസ്റ്റ് 21 വ്യാഴാഴ്ച ഗജകേസരി യോഗം രൂപപ്പെടാന്‍ പോവുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചന്ദ്രന് മിഥുനത്തില് നിന്ന് കര്‍ക്കിടകത്തിലേക്ക് മാറുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നല്കുന്നു. ഈ ദിനത്തില്‍ രാജയോഗമാണ് രൂപപ്പെടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ഗജകേസരിയോഗമാണ് ചില രാശിക്കാര്‍ക്ക് ഫലങ്ങള്‍ നല്‍കുന്നത്. അതിന്റെ മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
പലപ്പോഴും ജീവിതത്തിലെ എല്ലാ മാറ്റവും നിങ്ങള്‍ക്ക് അനുകൂലമായി മാറഉന്ന ഒരു ദിവസമാണ് നാളത്തെ ഗജകേസരിയോഗം. ഇത് ഇടവം ഉള്‍പ്പടെയുള്ള രാശിക്കാരില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് എന്തൊക്കെയാണ് കാത്തിരിക്കുന്നത്, ആരോഗ്യത്തെ എപ്രകാരമാണ് ബാധിക്കുന്നത് കുടുംബത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഇടവം
ഇടവം രാസിക്കാര്‍ക്ക് ഓരോ മേഖലയിലും ശ്രദ്ധേയമായ പുരോഗതിയുണ്ടാവുന്നു. കൂടാതെ ഗണപതി ഭഗവാന്റെ അനുഗ്രഹവും ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ ജീവിതത്തില്‍ തേടി എത്തുന്നു. ലക്ഷ്യങ്ങളിലേക്ക് അടുത്തെത്തുന്നതിനും ചിലത് കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അനുഗ്രഹിക്കപ്പെടുന്ന ഒരു ദിവസം കൂടിയാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗജകേസരിയോഗത്തിന്റെ സ്വാധീനം ധാരാളം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ബിസിനസ് മാറ്റങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. ഭര്‍ത്താവിന്റെ വീട്ടില്‍ സന്തോഷവും സമാധാനവും ബഹുമാനവും ലഭിക്കുന്നു. നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ച പണം തിരികെ ലഭിക്കുന്നതിന് യോഗം കാണുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നത് ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ പലപ്പോഴും സംഭവിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ മുന്നേറുന്നതിനും സാധിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇതുവരേയും കടന്ന് പോയിട്ടുണ്ടാവുക. എന്നാല്‍ അതിനെല്ലാം മാറ്റം വരുന്ന ഒരു ദിവസമാണ് ഓഗസ്റ്റ് 21. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. കൂടാതെ സമാധാനവും സന്തോഷവും തേടി എത്തുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളും തേടി എത്തും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഗജകേസരിയോഗം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷവും സമാധാനവും കൊണ്ട് വരാന്‍ സാധിക്കുന്നു. കൂടാതെ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിനും സാധിക്കുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. മാനസികാരോഗ്യവും മെച്ചപ്പെടും. ദിവസത്തിന്റെ തുടക്കം തന്നെ ശുഭവാര്‍ത്ത് കേട്ടു കൊണ്ടാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും നേട്ടങ്ങള്‍ കരിയറില്‍ സ്വന്തമാക്കുന്നതിനും സാധിക്കുന്നു. നേട്ടങ്ങളുടെ നെറുകയില്‍ ആണ് നിങ്ങളെത്തുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് പുണര്‍തം നക്ഷത്രത്തിന്റെ ശുഭസ്വാധീനം ജീവിതത്തിലുണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗണപതി ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു.



Click it and Unblock the Notifications
