Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗജകേസരി യോഗത്തിന്റെ ഭാഗ്യം അനുഭവിക്കാന്‍ വെറും അഞ്ച് ദിവസം, മാറ്റങ്ങള്‍ ഇങ്ങനെയറിയാം
ഒക്ടോബര്‍ അവസാന വാരം നിരവധി രാജയോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. അതിലൊന്നാണ് ഗജകേസരിയോഗം. ഒക്ടോബര്‍ 20നാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. വ്യാഴവും ചന്ദ്രനും തമ്മിലുള്ള സയോഗത്തിലൂടെയാണ് ഗജകേസരിയോഗം രൂപപ്പെടുക. ഇടവം രാശിയിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ശുക്രന് ആധിപത്യമുള്ള രാശിയാണ് ഇടവം. അതുകൊണ്ട് തന്നെ ഈ രാജയോഗം ചില രാശികള്‍ക്ക് സമാനതകളില്ലാത്ത സൗഭാഗ്യങ്ങള്‍ നല്‍കും. ഇവര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

ഇടവം
ഈ രാജയോഗം രൂപം കൊള്ളുന്ന ഇടവം രാശിക്ക് ഗജകേസരി യോഗം ലാഭപ്രദമാകും. ഇടവം രാശിയുടെ ലഗ്നഭാവത്തിലാണ് ഗജകേസരിയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് ഈ സമയത്ത് ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാകും. ബിസിനസുകാര്‍ക്ക് ലാഭത്തിനുള്ള അവസരങ്ങള്‍ വര്‍ധിക്കും. ജീവിതപങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ഈ കാലയളവില്‍ ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യത്തില്‍ സമാധാനം പുലരും. കുടുംബത്തില്‍ എല്ലാവര്ക്കും സന്തോഷസമയം വന്നെത്തും. ഉദ്യോഗസ്ഥരായ ആളുകള്‍ക്കും ഗജകേസരിയോഗം വളരെ സൗഭാഗ്യദായകമാണ്.
കര്‍ക്കടകം
ഗജകേസരിയോഗം കര്‍ക്കടകം രാശിക്കാര്‍ക്കും നേട്ടമേകും. കാരണം ഈ രാജയോഗം അവരുടെ വരുമാനവുമായും ലാഭവുമായും ബന്ധപ്പെട്ട ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് വരുമാനം വര്‍ധിക്കും. അതിലൂടെ സാമ്പത്തികസ്ഥിതിയും മെച്ചപ്പെടും. ഈ കാലയളവില്‍ നിക്ഷേപം നടത്തുന്നത് നല്ലതാണ്. ഈ നിക്ഷേപങ്ങളിലൂടെ ലാഭം കൈവരും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാനും അവസരമുണ്ടാകും. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. കൂടുതല്‍ ആത്മവിശ്വാസം അനുഭവപ്പെടും. ഉദ്യോഗസ്ഥരായ കര്‍ക്കടകം രാശിക്കാര്‍ക്ക് ലാഭത്തിനുള്ള അവസരങ്ങള്‍ വന്നെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിലൂടെ സമ്പാദ്യം വളരും.
കുംഭം
ഗജകേസരി യോഗം നേട്ടമാകുന്ന അടുത്ത രാശി കുംഭമാണ്. കുംഭം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിനൊപ്പം സാമ്പത്തികമായ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനാകും. ജീവിതപങ്കാളിയുമായുള്ള ബന്ധം സ്നേഹസമ്പന്നമാകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള യോഗമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസംബന്ധമായി വിദേശത്തേക്ക് പോകാന്‍ യോഗമുണ്ടാകും. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ ലാഭമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
