Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഏപ്രില്‍ 2-ന് ആരംഭം മഹാഗജകേസരിയോഗം: ഇതിലും ശക്തമായ രാജയോഗം നൂറ്റാണ്ടിലില്ല, ഫലം 3 രാശിക്ക് മാത്രം
വേദജ്യോതിഷത്തില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ അതിന്റേതായ സമയയത്ത് നടക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷമോ അല്ലെങ്കില്‍ സങ്കടമോ മാറി മാറി വരുന്നതിലേക്ക് ഈ ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സ്വാധീനിക്കുന്നു. ഏപ്രില്‍ 2-ന് ഗജകേസരിയോഗം രൂപം കൊള്ളുന്നു. വ്യാഴത്തിന്റേയും ചന്ദ്രന്റേയും കൂടിച്ചേരലിന്റെ ഫലമായാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ഇത് ചില രാശിക്കാരില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു.
ഇക്കാരണത്താല്‍ ചില രാശിക്കാരുടെ ഭാഗ്യം തുടരുന്നു. അത് മാത്രമല്ല ഈ ആളുകള്‍ക്ക് പെട്ടെന്നുള്ള പണലാഭത്തിനും ഭാഗ്യവും എല്ലാം തേടി വരുന്നു. അതിന്റെ ഫലമായി പലവിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ നിങ്ങളെ പിന്നീട് പിടിച്ചാല്‍ കിട്ടില്ല എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗജകേസരി യോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

എന്താണ് ഗജകേസരിയോഗം?
ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നാണ് ഗജകേസരി യോഗം. പലപ്പോഴും ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ഗജകേസരി യോഗം ഉണ്ട് എന്നുണ്ടെങ്കില്‍ അവരുടെ ജീവിതം രക്ഷപ്പെട്ടു എന്ന് തന്നെ പറയാം. ചന്ദ്രന്റെ കേന്ദ്രഭാവങ്ങളില്‍ വ്യാഴം നിന്നാലാണ് ഗജകേസരിയോഗം ജാതകപ്രകാരം രൂപം കൊള്ളുന്നത്. 1,4, 7,10 എന്നീ ഭാവങ്ങളിലായിരിക്കണം വ്യാഴത്തിന്റെ സ്ഥാനം. എന്നാല്‍ ഇതില്‍ ഏറ്റവും ശക്തമായ ഗജകേസരി യോഗം രൂപം കൊള്ളുന്നത് വ്യാഴം ചന്ദ്രന്റെ ഏഴാം ഭാവത്തില്‍ നില്‍ക്കുമ്പോഴാണ്. ഇത്തരത്തിലെങ്കില്‍ പൂര്ണബലമുള്ള ഗജകേസരിയോഗം ഫലത്തില്‍ വരും.
ഗജകേസരിയോഗത്തിന്റെ ഫലം
ഗജകേസരിയോഗത്തിന്റെ ഫലമായി പലപ്പോഴും എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ഇവര്‍ പണ്ഡിതന്മാരും അതുപോലെ തന്നെ ദീര്‍ഘായുസ്സുള്ളവരും ആയിരിക്കും. മാത്രമല്ല ഇവര്‍ കുടുംബത്തിലും സമൂഹത്തിലും അംഗീകരിക്കപ്പെടുന്നവരും ആയിരിക്കും. ശത്രുക്കളെ നിസ്സാരമായി തോല്‍പ്പിക്കാന്‍ സാധിക്കുന്നു. ആയിരം ശത്രുക്കളെ വരെ ഒരുമിച്ച് തോല്‍പ്പിക്കാന്‍ സാധിക്കും എന്നതാണ് ഗജകേസരിയോഗം അര്‍ത്ഥമാക്കുന്നത്.
ഗുണങ്ങള്‍
ഗജകേസരി യോഗത്തിന്റെ ഫലങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്നു. മാത്രമല്ല ഇത് സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയരത്തിലെത്തുന്നു. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കുന്നു. കൂടാതെ ഭാവിയില്‍ സന്തോഷകരമായി മാറുന്ന അവസ്ഥയുണ്ടാവും. വിവാഹ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്നേഹവും നിറയുന്നു. ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനമാറ്റങ്ങളും തേടി വരുന്നു.
മാനസികാരോഗ്യവും ശാരീരികവും
ഗജകേസരി യോഗത്തിന്റെ ഫലം എപ്രകാരം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്ന് നോക്കാം. അതിനായി ഗജകേസരിയോഗമുള്ളവര്‍ മനസ്സിനെ നിയന്ത്രിക്കുന്നതിന് മിടുക്കരായിരിക്കും. ഇവരുടെ മനസ്സിന് ആനയുടെ വലിപ്പമുണ്ടെന്നതാണ് ഗജകേസരി യോഗഫലം പറയുന്നത്. മാത്രമല്ല ബുദ്ധിപരമായി നോക്കുകയാണെങ്കില്‍ സിംഹത്തിന്റെ ബുദ്ധിയാണ് ഇവര്‍ക്കുണ്ടാവുന്നത് എന്നതാണ് ഗജകേസരി യോഗ ഫലം ജാതകത്തിലുള്ളവര്ക്ക് ഫലം നല്‍കുന്നത്. ഏപ്രില്‍ 2-ന് ഗജകേസരിയോഗം എന്തൊക്കെയാണ് മാറ്റങ്ങള്‍ നല്‍കുന്നത്, ഏതൊക്കെ രാശിക്കാര്‍ക്കാണ് ഫലം നല്‍കുന്നത് എന്നും നോക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഗജകേസരി യോഗം അവരുടെ ലഗ്നഭാവത്തിലാണ് രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും കാരണമാകുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടുകയും അത് നിങ്ങളുടെ ജീവിതത്തില്‍ ഉറപ്പുള്ള സന്തോഷം വാഗ്ദാനം നല്‍കുകയും ചെയ്യുന്നു.ആത്മവിശ്വാസത്തോടെ എല്ലാ തരത്തിലുള്ള ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ചെയ്യുന്ന ജോലി എല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതം അതിശയകരമായ മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ബിസിനസ് ചെയ്യുന്നവരെങ്കില്‍ അവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അത് വഴി സാമ്പത്തിക നേട്ടങ്ങളും ലാഭവും തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗജകേസരി യോഗം രൂപപ്പെടുന്നത് വളരെ മികച്ച മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ഏപ്രില്‍ 2-ന് ശേഷം നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായ പല മാറ്റങ്ങളും തേടി എത്തും. ഇവരുടെ പതിനൊന്നാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. വരുമാനത്തില്‍ വര്‍ദ്ധനവ് തേടി ത്തെുന്നു. കൂടാതെ ബിസിനസിലെ വളര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും തേടി എത്തുന്നു. നിക്ഷേപങ്ങളില്‍ ഇരട്ടി ലാഭം തേടി എത്തുന്നു. ജോലി സ്ഥലത്തുണ്ടാവുന്ന എല്ലാ മാറ്റങ്ങളും നിങ്ങളെ മികച്ച സ്ഥാനത്തെത്തിക്കുന്നു. ഏത് പ്രശ്നത്തേയും വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്നു. രാജയോഗം അത്രയധികം ഗുണാനുഭവങ്ങള്‍ ആണ് ഇവര്‍ക്ക് കൊണ്ട് വരുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗജകേസരിയോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലി, ബിസിനസ്സ് എന്നിവയില്‍ ഗജകേസരി രാജയോഗം മികച്ച നേട്ടങ്ങള്‍ നല്കുന്നു. അത്രയധഇകം ശ്രേഷ്ഠമായ ശുഭകരമായ ഫലങ്ങളാണ് ഈ രാജയോഗം ഇവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. ഇവരുടെ കര്മ്മഭാവത്തിലാണ് ചിങ്ങം രാശിക്കാര്‍ക്ക് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ജോലിയുള്ളവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുന്നു. സാമ്പത്തികസ്ഥിതി മികച്ചതാവുന്നു. കൂടാതെ ബിസിനസില്‍ ഏപ്രില്‍ 2-ന്ശേഷം അപ്രതീക്ഷിതമായ പല മാറ്റങ്ങളും നേട്ടങ്ങളും തേടി എത്തുന്നു. ബിസിനസിലെ മാറ്റങ്ങള്‍ ഒരിക്കലും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നില്ല. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടാക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications