Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
12 വര്‍ഷത്തിന് ശേഷം ഇടവത്തില്‍ വ്യാഴം നല്‍കും ഗജകേസരിയോഗം, രാജതുല്യ ജീവിതം മുമ്പില്‍
രാശിമാറ്റത്തിലൂടെ നിശ്ചിത രാശികളില് എത്തിച്ചേരുന്ന ഗ്രഹങ്ങള്‍ മറ്റുഗ്രഹളുമായി കൂടിച്ചേരുമ്പോഴാണ് രാജയോഗം പോലുള്ള മംഗളകരമായ യോഗങ്ങള്‍ രൂപമെടുക്കുന്നത്. രാജയോഗം ജീവിതത്തിലെ നല്ലകാലമാണ്. ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണ ജീവിതത്തിലുണ്ടാകും. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം 12 വര്‍ഷത്തിന് ശേഷം ഇടവം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 22ന് ചന്ദ്രനും ഇതേ രാശിയില്‍ വന്നെത്തി. ഈ സവിശേഷ സംഗമത്തിലൂടെ മംഗളകരമായ ഗജകേസരി യോഗം രൂപപ്പെട്ടിരിക്കുന്നു. ഗജകേസരി യോഗത്തിലൂടെ ചില രാശികള്‍ക്ക് ജീവിതത്തില്‍ ആകസ്മിക ധനലാഭവും ഭാഗ്യവും കൈവരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഗജകേസരി യോഗത്തിന്റെ ഗുണങ്ങള്‍ ലഭ്യമാകും. ഈ രാജയോഗം കുംഭം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് ഈ കാലയളവില്‍ സുഖസൗകര്യങ്ങളും ഭൗതികസുഖങ്ങളും അനുഭവിക്കാനുള്ള യോഗം കൈവരും. കുടുംബത്തില്‍ സുഖാന്തരീക്ഷം പുലരും. ജീവിതത്തില്‍ സമൃദ്ധിയും ഐശ്വര്യവും അനുഭവപ്പെടും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള യോഗമുണ്ടാകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ഉചിതമായ സമയമാണ്. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവ് വളരെ അനുകൂലമായിരിക്കും. ഇവര്‍ക്ക് ലാഭമുണ്ടാകും.
മേടം
മേടം രാശിയാണ് വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ രൂപമെടുത്ത ഗജകേസരിയോഗത്തിന്റെ ഗുണഭോക്താക്കള്‍ ആയിട്ടുള്ള അടുത്ത രാശി.മേടം രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഇവര്‍ക്ക് ആകസ്മികമായ ധനനേട്ടം ഉണ്ടാകും. മാത്രമല്ല മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചുപറ്റുന്ന രീതിയില്‍ സംസാരിക്കാനുള്ള വാക്ചാതുരി ഇവര്‍ക്ക് ലഭിക്കും. ഇവരുടെ സംസാരശൈലിയില്‍ ആളുകള്‍ ആകൃഷ്ടരാകും. ബിസിനസില്‍ സാമ്പത്തികലാഭത്തിന് യോഗമുണ്ടാകും. എല്ലാ കാര്യങ്ങളിലും വിജയവും സഫലതയും ഉണ്ടാകും. സമൂഹത്തില്‍ ഇ രാശിക്കാര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കുകയും സ്ഥാനമാനങ്ങള്‍ ലഭിക്കുകയും ചെയ്യും. ബിസിനസുകാര്‍ക്ക് സാമ്പത്തികലാഭം കൈവരും. ഏറെക്കാലം മുമ്പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ലാഭം ലഭിച്ചുതുടങ്ങും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഗജകേസരി യോഗത്തിന്റെ സൗഭാഗ്യങ്ങള്‍ അനുഭവിക്കാനുള്ള യോഗമുള്ള കാലമാണിത്. കന്നി രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപമെടുത്തിരിക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ ഭാഗ്യത്തിന്റെ തുണ ഏതൊരു കാര്യത്തിലും അനുഭവഭേദ്യമാകും. ഏറെക്കാലത്തിന് ശേഷം കരിയറില്‍ സാമ്പത്തിക ലാഭം ഉണ്ടാകുന്ന രീതിയിലുള്ള മാറ്റങ്ങള്‍ കാണാനാകും. സ്വദേശത്തും വിദേശത്തും യാത്രകള്‍ പോകാനുള്ള ഭാഗ്യമുണ്ടാകും. ധാര്‍മ്മിക, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ വന്നെത്തും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
