Latest Updates
-
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
ഗജകേസരി യോഗത്തിന് വെറും രണ്ടുനാള്‍, ദുരിതമെടുത്ത് സമൃദ്ധി വാരിക്കോരി നല്‍കും വ്യാഴം
Gajakesari Yoga in Taurus:വേദ ജ്യോതിഷത്തില്‍ സമൃദ്ധിയുടെയും സ്ഥാനമാനങ്ങളുടെയും സമ്പത്തിന്റെയും കാരകനായാണ് വ്യാഴം അറിയപ്പെടുന്നത്. ചന്ദ്രനാണെങ്കില്‍ മനസ്സിന്റെയും വികാരങ്ങളുടെയും ഗ്രഹമായും അറിയപ്പെടുന്നു. ഇപ്പോള്‍ വ്യാഴം ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. മാര്‍ച്ച് അഞ്ചിന് ചന്ദ്രനും ഇടവത്തിലെത്തും. അങ്ങനെ ചന്ദ്ര-വ്യാഴ സംയോഗത്താല്‍ ഗജകേസരിയോഗം രൂപപ്പെടും. ഇത് ചില രാശികള്‍ക്ക് ഭാഗ്യത്തിന് തുടക്കമാകും. ഇത്രയും കാലത്തെ ദുരിതങ്ങളും കഷ്ടപ്പാടും മാറി ഇവര്‍ക്ക് നല്ലകാലം വന്നെത്തും. വരുമാനം വര്‍ധിക്കുകയും സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അകലുകയും ചെയ്യുന്ന നല്ല സമയമാണ് ഇവര്‍ക്ക് മുമ്പിലുള്ളത്.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഗജകേസരി രാജയോഗം ഇടവം രാശിക്കാര്‍ക്ക് മാര്‍ച്ച് 5 തുടങ്ങി നേട്ടങ്ങളുടെയും ഭാഗ്യങ്ങളുടെയും കാലമൊരുക്കും. ഈ രാജയോഗെ ഇടവം രാശിയുടെ ലഗ്നത്തിലാണ് രൂപപ്പെടുന്നത്. അതിനാല്‍ ഗജകേസരി യോഗത്തിന്റെ നേട്ടം ഇത്തവണ ഏറ്റവും കൂടുതല്‍ അനുഭവിക്കുക ഇടവം രാശിക്കാരായിരിക്കും. ഈ കാലയളവില്‍ ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. ബുദ്ധിപരമായി തീരുമാനങ്ങള്‍ എടുക്കുകയും കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. കാര്യങ്ങള്‍ ചെയ്യുന്ന രീതിയില്‍ മാറ്റം വരും. മറ്റുള്ളവരെ പോലും അതിശയിപ്പിക്കുന്ന രീതിയില്‍ ചില ഇടപെടലുകള്‍ നടത്തും. വിവാഹിതര്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷനിമിഷങ്ങള്‍ വര്‍ധിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകളോ പ്രണയമോ ഉണ്ടാകാനിടയുണ്ട്. ബിസിനസില്‍ നിന്നും ലാഭം കൂടും. ബിസിനസ് കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ തയ്യാറാക്കും. ധനയോഗമുള്ളതിനാല് കടം കൊടുത്തതും കിട്ടാനുള്ളതുമായ ധനം കയ്യില്‍ വന്നെത്തും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ഗജകേസരി രാജയോഗത്തിലൂടെ ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ശുഭകരമായ നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുകയാണ്. കാരണം ഈ രാജയോഗം ഈ രാശിയുടെ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭാവത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ ജോലിക്കാര്‍ക്കും ബിസിനസുകാര്‍ക്കും കര്‍മ്മരംഗത്ത് വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്ന സമയമാണിത്. തൊഴില്‍രഹിതരായ ചിങ്ങം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിച്ച നിലയ്ക്ക് നല്ല ശമ്പളവും മറ്റുള്ളവരില്‍ മതിപ്പും ഉണ്ടാകുന്ന ജോലി ലഭിക്കും. ബിസിനസുകാര്‍ക്ക് പതിന്മടങ്ങ് ലാഭം ഉണ്ടാക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. ജോലിയിലും ബിസിനസിലും പലവിധ ടെന്‍ഷനുകള്‍ അനുഭവിച്ചിരുന്നവര്‍ക്ക് അതെല്ലാം ഇല്ലാതാക്കാനുള്ള മാറിപ്പോകുന്ന സമയമാണ് മുന്നില്‍. മാനസികമായി സന്തോഷം വര്‍ധിക്കുക. ആശങ്കകള്‍ ഇല്ലാതെ ജീവിതം മുന്നോട്ടുപോകും. തിരിച്ചുകിട്ടാനുള്ള പണം തിരിച്ചുകിട്ടും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം ലഭിക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ക്കും ബുധനാഴ്ച തൊട്ട് ഗജകേസരിയോഗ സൗഭാഗ്യങ്ങള്‍ അനുഭവവേദ്യമായി തുടങ്ങും. കാരണം ഈ രാജയോഗം കന്നി രാശിയുടെ ഭാഗ്യ ഭാവത്തിലാണ് രൂപപ്പെടുന്നത്. അതിനാല്‍ ഇവര്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങള്‍ ഇക്കാലയളവില്‍ അനുഭവപ്പെടും. തടസ്സപ്പെട്ടിരുന്നതോ ചെയ്യാന്‍ കഴിയാതിരുന്നതോ ആയ കാര്യങ്ങള്‍ ഇക്കാലയളവില്‍ ചെയ്യാന്‍ സാധിക്കും. ഇത് മാനസികമായ സംതൃപ്തിയും ആത്മാഭിമാനവും വര്‍ധിപ്പിക്കും. തുലാം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രാജയോഗം വളരെ നേട്ടമായിരിക്കും. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ അതിനുള്ള സാധ്യതയുണ്ട്. വിദേശ യാത്രകളും ഏറെക്കാലമായി ആഗ്രഹിച്ച ചില യാത്രകളും നടത്താന്‍ ഈ സമയം വളരെ ഉചിതമാണ്. മംഗളകര്‍മ്മങ്ങളില്‍ പങ്കുകൊള്ളും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications