Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മേയ് മാസത്തില്‍ ഗജകേസരി യോഗം 9 നാളുകാര്‍ക്ക്; ലോട്ടറി ഭാഗ്യം വരെ തേടിയെത്താം
Gajakesari Yoga in May 2025: വേദ ജ്യോതിഷം അനുസരിച്ച് ദേവഗുരുവായ വ്യാഴം സാധാരണഗതിയില്‍ ഒരു വര്‍ഷം കൊണ്ടാണ് ഒരു രാശിയിലെ സഞ്ചാരം പൂര്‍ത്തിയാക്കുന്നത്. 12 രാശികളിലൂടെയുള്ള സഞ്ചാരത്തിന് 12 വര്‍ഷം വേണ്ടിവരുന്നു. നിലവില്‍ വ്യാഴം ഇടവം രാശിയിലാണ് ഉള്ളത്. എന്നാല്‍ മെയ് പതിനാലിന് ഒരു വര്‍ഷത്തിന് ശേഷം വ്യാഴം രാശി മാറുകയാണ്. ശുക്രന്റെ രാശിയായ ഇടവത്തിലുള്ള വ്യാഴം ബുധന്റെ രാശിയായ മിഥുനത്തിലേക്കാണ് പ്രവേശിക്കുന്നത്. ഈ രാശിമാറ്റം ചില രാശികള്‍ക്ക് ഗുണഫലവും മറ്റുചില രാശികള്‍ക്ക് ദോഷഫലങ്ങളും ഉണ്ടാക്കുന്നുണ്ട്.

രണ്ടര ദിവസം കൂടുമ്പോള്‍ രാശിമാറുന്ന ചന്ദ്രന് മേയ് മാസം അവസാനം മിഥുനം രാശിയിലേക്ക് പ്രവേശിക്കും. ഇത് വ്യാഴ-ചന്ദ്ര സംയോഗത്തിന് കാരണമാകുകയും ഗജകേസരിയോഗം സൃഷ്ടിക്കപ്പെടുകയും ചെയ്യും. 12 രാശികളില് ചില രാശികള്‍ക്ക് മാത്രമേ ഈ ഗജകേസരിയോഗം അനുഭവിക്കാന്‍ ഭാഗ്യമുണ്ടാകൂ. ഇവര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാഗ്യവും വിജയവും കൈവരും. ബിസിനസില്‍ ലാഭം, കരിയറില്‍ വളര്‍ച്ച തുടങ്ങി എല്ലാവിധ സൗഭാഗ്യങ്ങളും ഇവര്‍ക്ക് ഈ കാലയളവില്‍ ലഭിക്കും. മേയ് 28നാണ് ചന്ദ്രന് മിഥുനം രാശിയില്‍ എത്തുന്നത്.
ഗജകേസരിയോഗം ഉണ്ടാകുന്നത് എങ്ങനെ
വേദ ജ്യോതിഷം അനുസരിച്ച് ചന്ദ്രനും വ്യാഴവും ഒരേ രാശിയില്‍ എത്തുമ്പോഴാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. അതുകൂടാതെ ചന്ദ്രനും വ്യാഴവും പരസ്പരം കേന്ദ്രഭാവത്തിലോ അല്ലെങ്കില്‍ നാലും ഏഴും, അല്ലെങ്കില്‍ നാലും പത്തും ഭാവങ്ങളില്‍ ആണെങ്കിലും ഗജകേസരിയോഗം രൂപപ്പെടും.
മേയം മാസത്തില്‍ ഗജകേസരിയോഗം ലഭിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ഗജകേസരിയോഗം രൂപമെടുക്കുന്ന മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ യോഗത്താല്‍ സൗഭാഗ്യങ്ങള്‍ വരും. ഗജകേസരിയോഗത്തിന്റെ ഉത്തമഫലങ്ങള്‍ നേടാന്‍ പോകുന്ന രാശിയാണ് മിഥുനം. ഇവര്‍ക്ക് ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ധര്‍മ്മം, കര്‍മ്മം എന്നിവയിലെല്ലാം താല്‍പ്പര്യം കൂടും. ഇവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഏറെക്കാലമായുള്ള സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കപ്പെടും. യാത്ര ചെയ്യാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. ചിലവുകള്‍ കുറയുകയും പണം കരുതിവെക്കുകയും ചെയ്യും. മനസ്സ് പൊതുവെ സന്തുഷ്ടമായിരിക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കനനി രാശിക്കാര്‍ക്ക് ഗജകസേരിയോഗം ഭാഗ്യദായകമാണ്. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുന്ന സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിനും അക്കാദമിക നേട്ടങ്ങള്‍ക്കും അനുകൂലമായ സമയമാണ്. വിദേശയാത്രയ്ക്കായി പദ്ധതിയിടുന്നവര്‍ക്ക് മേയില്‍ അതിനുള്ള അവസരങ്ങള്‍ ലഭിച്ചേക്കും. വിദേശത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്കും നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും കാലമാണ്. ജോലിയിലെ പ്രയാസം നീങ്ങും. കാര്യക്ഷമയ്ക്കും കഠിനാധ്വാനത്തിനും ഫലമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ജീവിതത്തില്‍ സുഖവും സന്തോഷവും ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. വിവാഹപ്രായമായവര്‍ക്ക് നല്ല ആലോചനകള്‍ വരും. വീട്, വാഹനം എന്നിവ വാങ്ങാനുള്ള ആഗ്രഹം ഈ കാലയളവില്‍ സഫലമാകാം. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാര്‍ക്കും വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം നേട്ടമാകും. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഏറെക്കാലമായി അനുഭവിച്ചിരുന്ന പ്രയാസങ്ങളില്‍ നിന്ന് മോചനം ലഭിക്കും. കുടുംബത്തില്‍ സേേന്താഷവും ശാന്തിയും വന്നെത്തും. കുടുംബാംഗങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. പിതാവിന്റെ ആരോഗ്യം മെച്ചപ്പെടും. പാരമ്പര്യസ്വത്തിന്റെ നേട്ടങ്ങള്‍ ലഭിക്കാനിടയുണ്ട്. പങ്കാളിയുടെ ബന്ധുക്കളില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. വീട്ടില്‍ ശുഭകാര്യങ്ങളും മംഗളകാര്യങ്ങളും നടക്കാനിടയുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടാം. വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
