Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
2026 ജനുവരിയില്‍ കാത്തിരിക്കുന്നത് 2 രാജയോഗം: അതും ഗജകേസരിയോഗം, 5 രാശിക്ക് സമ്പത്തും ആരോഗ്യവും വേണ്ടുവോളം
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന വര്‍ഷമാണ് 2026. ഇത് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നു. സാമ്പത്തികമായി മാത്രമല്ല ദാമ്പത്യ ജീവിതത്തിന്റെ കാര്യത്തിലും ഗുണപരമായ മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്. അത് വഴി നിങ്ങളുടെ ജീവിതം മാറി മറിയും എന്നതിനോടൊപ്പം തന്നെ പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. പുതുവര്‍ഷത്തിന് തുടക്കമിടുമ്പോള്‍ അത് പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
ജനുവരി മാസത്തില്‍ രണ്ട് രാജയോഗമാണ് രൂപം കൊള്ളുന്നത്. അതില്‍ രണ്ടും ഗജകേസരിയോഗമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് ശുഭകരമായ പല മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ജനുവരി 3-ന് ചന്ദ്രന് മിഥുനം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍, വ്യാഴം അവിടെയുണ്ടാകും. തുടര്‍ന്ന് ജനുവരി 30-നും ചന്ദ്രന് മിഥുനം രാശിയിലേക്ക് കടക്കുമ്പോള്‍ ഈ യോഗം വീണ്ടും സംഭവിക്കും. ഒരു മാസത്തില്‍ രണ്ട് തവണ ഈ മംഗളകരമായ ഗജകേസരി യോഗം രൂപപ്പെടുന്നത് പലപ്പോഴുപം അപൂര്‍വ്വമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. ഇത് ചിങ്ങം രാശിക്കാരില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും സാമ്പത്തികമായി നിങ്ങള്‍ ഏറ്റവും മികച്ച മാറ്റങ്ങളിലേക്കാണ് എത്തുന്നത്. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളില്‍ സംഭവിക്കുന്നു. അത് മാത്രമല്ല ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. അത് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാന്‍ യോഗം കാണുന്നു. വീടും വാഹനവും സ്വന്തമാക്കുന്നതിനും യോഗം കാണുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സുവര്‍ണ കാലഘട്ടമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നതും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ സഫലമാവുന്നു. ജീവിതത്തില്‍ ഏറ്റവും മികച്ച മാറ്റങ്ങള്‍ കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി വളരെയധികം ഗുണാനുഭവങ്ങളെ നല്കുന്നു. തൊഴില്‍ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. തീര്‍ത്ഥാടന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് യോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്കും അവരുടെ ഏഴാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇത് സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നു. കൂടാതെ വരുമാനം ഇരട്ടിയാക്കുകയും ചെയ്യുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. സര്‍ക്കാര്‍ ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിന് സാധിക്കും. തൊഴില്‍ മേഖലയില്‍ പല വിധത്തിലുള്ള അംഗീകാരം തേടി എത്തുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ അഞ്ചാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപം കൊള്ളുന്നത്. അത് മാത്രമല്ല സാമ്പത്തിക ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. രാഹുവിന്റെ സ്ഥാനത്തിന് അല്പം പ്രയാസം ഉള്ളതിനാല്‍ ശ്രദ്ധയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ ഈ സമയം രൂപം കൊള്ളുന്ന ഗജകേസരിയോഗം നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുകയും പലപ്പോഴും രാഹുവിന്റെ ദോഷ ദൃഷ്ടിയെ പ്രതിരോധിക്കുകയും ചെയ്യുന്നു. കൂടാതെ ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് നാലാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. വ്യാഴത്തിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് നല്കുന്നു. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ നിലനിന്നിരുന്ന എല്ലാ ആശങ്കകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സമ്പത്ത് വര്‍ദ്ധിക്കുകയും തൊഴില്‍ നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. കുടുംബത്തില്‍ വിവാഹം പോലുള്ള ശുഭകാര്യങ്ങള്‍ നടക്കുന്നു. മികച്ച മാറ്റങ്ങളിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്.



Click it and Unblock the Notifications
