Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഗജകേസരി യോഗം: മാര്‍ച്ച് 14- മെയ് 1 വരെ രാജപദവി; ധനനേട്ടം, പ്രമോഷന്, വാഹനയോഗം ഫലം
ജ്യോതിഷ പ്രകാരം ഓരോ സമയത്തും ഉണ്ടാവുന്ന യോഗങ്ങള്‍ ഓരോ തരത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഗ്രഹങ്ങളിലും രാശികളിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതും. ജ്യോതിഷമനുസരിച്ച് ദേവഗുരുവായ വ്യാഴം മെയ് 1 വരെ മേടം രാശിയില്‍ ആയിരിക്കും. മാത്രമല്ല ചന്ദ്രനും മേടം രാശിയിലുണ്ട്. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നതിന് കാരണമാകുന്നത്.
ഗജകേസരി യോഗത്തിലൂടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ സംഭവിക്കുന്നു. ജീവിതം തന്നെ മാറിപ്പോവുന്ന അവസ്ഥയാണ് ഗജകേസരി യോഗം നല്‍കുന്നത്. അത്രയധികം നല്ല സമയമാണ് എന്നത് നമുക്ക് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. 12 രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ലഭിക്കുമെങ്കിലും ചില രാശിക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷഇകമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് ഗജകേസരി യോഗം അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്നു. പ്രധാനമായും ഇവരെ യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ബാധിക്കുകയില്ല എന്നതാണ്. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ക്ക് മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നില്ല. നേട്ടങ്ങളെല്ലാം തന്നെ ഇവരെ തേടി ഇങ്ങോട്ട് വരുന്നു. ബിസിനസുകാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാം. കൂടാതെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും നീങ്ങി ഐശ്വര്യപ്രദമായ ഒരു ജീവിതം ലഭിക്കുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു കാരണവശാലും പിന്നോട്ട് നോക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. കടം കൊടുത്ത പണം നിങ്ങള്‍ ചോദിക്കാതെ തന്നെ തിരിച്ച് കിട്ടുന്നു. കൂടാതെ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ നഷ്ടം സംഭവിക്കുന്നില്ല. മാത്രമല്ല ലാഭകരമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. യാത്ര പോവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അതിനും അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളുടെ മനസ്സ് നിറക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗജകേസരി യോഗം അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ആഗ്രഹിക്കുന്ന മാറ്റങ്ങളും പുരോഗതിയും ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവരിലും ഇതേ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാവും. ബമ്പര്‍ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്കും മികച്ച സമയമാണ്. ഭാര്യാഭര്‍തൃ ബന്ധം കൂടുതല്‍ ദൃഢമാവുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഇരട്ടി ധനനേട്ടമാണ് ഗജകേസരിയോഗം നല്‍കുന്നത്. ജോലിയിലും ബിസിനസിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായ പല ഫലങ്ങളുടേയും സൂചനയാണ്. ഗജകേസരി യോഗം അതിന്റെ എല്ലാ ശക്തിയോടേയും അനുഭവിക്കാന്‍ സാധിക്കുന്ന സമയമാണ് തുലാക്കുറില് വരുന്ന നക്ഷത്രക്കാര്‍ക്ക്. വിദേശയാത്രാ യോഗവും വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള അനുമതിയും ലഭിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗജകേസരി യോഗം പ്രത്യേക നേട്ടങ്ങള്‍ നല്കുന്നു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന സ്ഥാനത്തെത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. സമ്പത്തും സമൃദ്ധിയും നിങ്ങളില്‍ കളിയാടുന്നു. വന്‍സമ്പത്ത് പാരമ്പര്യമായി നിങ്ങളെ കാത്തിരിക്കുന്നു. ജീവിതം അതിന്റെ മികച്ച അവസ്ഥയിലായിരിക്കും ഉണ്ടാവുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications