Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഏപ്രില്‍ മാസം ഗജകേസരി യോഗം; മറ്റാര്‍ക്കും ലഭിക്കാത്ത സൗഭാഗ്യങ്ങളുമായി മൂന്ന് രാശിക്കാര്‍
Gajakesari Yoga: പുതുവര്‍ഷാരംഭം കുറിക്കുന്ന മാസം കൂടിയാണ് ഏപ്രില്‍ മാസം. ഏപ്രില്‍ മാസത്തില്‍ അനവധി ഗ്രഹങ്ങള്‍ രാശിമാറ്റം നടത്തുകയും. ഒരേ രാശിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അതില്‍ തന്നെ വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമായ ചന്ദ്രന് വൃശ്ചികം രാശിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

ധനത്തിന്റെയും സൗഭാഗ്യങ്ങളുടെയും ദേവനാണ് ചന്ദ്രന്. ജീവിതത്തില്‍ സന്തോഷവും സമാധാവും കൈവരിക്കാന്‍ ചന്ദ്രന്റെ അനുഗ്രഹം അനിവാര്യമാണ്. ചന്ദ്രന് രാശിമാറി, വൃശ്ചികത്തില് പ്രവേശിക്കുമ്പോള്‍ ഏപ്രില്‍ മാസം ചില രാശിക്കാരില്‍ ഗജകേസരി യോഗം രൂപപ്പെടുന്നു. ഈ ഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിയുടെ 12-ാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. അതിനാല്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ അനവധി നേട്ടങ്ങളും സൗഭാഗ്യങ്ങളും ഈ രാശിക്കാരെ കാത്തിരിക്കുന്നു. സാമ്പത്തിക പുരോഗതതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കും. ദമ്പതികള്‍ക്ക് വിദേശത്തേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം സ്വന്തമാക്കാനുള്ള യോഗം കൈവരിക്കുന്നതാണ്. ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതായിരിക്കും. ജോലി നഷ്ടപ്പെടും എന്ന ആശങ്കയില്‍ ജീവിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. കടങ്ങള്‍ കൊടുത്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങാനും ധരിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. ദീര്‍ഘകാലമായി നേരിട്ടുകൊണ്ടിരിക്കുന്ന അനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സിലെ പുതിയ തന്ത്രങ്ങള്‍ ഫലപ്രദമാകുന്നതാണ്. സാമ്പത്തിക സ്ഥിയിലും നേട്ടങ്ങള്‍ പലതും ഉണ്ടായിരിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗജകേസരി യോഗത്തിലൂടെ ഭാഗ്യം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. അതിനാല്‍ നേട്ടങ്ങള്‍ ലഭിക്കുന്നു. മുന്‍പ് ചെയ്ത് തെറ്റുകള്‍ക്ക് പ്രായ്ശ്ചിത്വം ചെയ്യാന്‍ സാധിക്കുന്നതാണ്. ഗുരുക്കന്മാരുടെ അനുഗ്രഹത്താല്‍ എല്ലാ മേഖലയിലും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. ധാരാളം നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമൂഹത്തില്‍ ഇവരോടുള്ള ബഹുമാനം വര്‍ദ്ധിക്കുന്നതാണ്. അധ്യാപന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും സഹായത്താല്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നതാണ്.
മീനം
വളരെകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്തിലും, സമൃദ്ധിയിലും വര്‍ദ്ധനവ് ഉണ്ടാകുന്നതാണ്. വീട്ടിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കുന്നതാണ്. പ്രശസ്തി നേടാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ മറ്റുള്ളവരുടെ പ്രീതി പിടിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്. ദീർഘകാലമായി മനസ്സിനെ അലട്ടിയിരുന്ന സംശങ്ങൾക്ക് ഉത്തരം ലഭിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ആരംഭിക്കാനുള്ള അവസരങ്ങൾ സുഹൃത്തുക്കൾ വഴി ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
