Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
2025-ലെ ആദ്യ ഗജകേസരി യോഗം, ഇതിലും ശക്തമായ ശുഭയോഗം ഈ വര്‍ഷമില്ല: സുവര്‍ണകാലം 3 രാശിക്ക്
Gajakesari Yoga 2025: വേദ ജ്യോതിഷമനുസരിച്ച്, ഈ വര്‍ഷത്തെ ആദ്യത്തെ ഗജകേസരി യോഗം രൂപം കൊള്ളാന്‍ പോവുകയാണ്. അതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണഫലങ്ങള്‍ ചില രാശിക്കാരില്‍ സ്വാധീനം ചെലുത്തുന്നു. നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമായ ചന്ദ്രനും മറ്റ് ഗ്രഹങ്ങളോടൊപ്പം സഞ്ചരിക്കുന്നതിന്റെ ഫലമായാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. പലപ്പോഴും രണ്ടര ദിവസമാണ് ചന്ദ്രന് ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ സമയം മറ്റേതെങ്കിലും ഗ്രഹത്തിന് അഭിമുഖമായോ അല്ലെങ്കില്‍ സംയോജിക്കുന്ന രീതിയിലോ ചന്ദ്രന് വരുമ്പോള്‍ അത് ഗജകേസരി യോഗം തീര്‍ക്കുന്നു..
ജനുവരി 9-നാണ് ഈ വര്‍ഷത്തെ ആദ്യത്തെ ഗജകേസരി യോഗം രൂപം കൊള്ളുന്നത്. രാത്രി 8.46-ന് ചന്ദ്രന് ഇടവം രാശിയില്‍ പ്രവേശിക്കും. വ്യാഴം ഇടവം രാശിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ചന്ദ്രനും വ്യാഴവും ഈ സമയം സംയോജിക്കും. ഇത് 12 രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. 2025-ല്‍ ആദ്യമായി രൂപം കൊള്ളുന്ന ഗജകേസരി യോഗം ഏതൊക്കെ രാശിക്കാരിലും ഗുണഫലങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ലഗ്നഭാവത്തിലാണ് ഗജകേസരിയോഗമ രൂപം കൊള്ളുന്നത്. അത്തരം സാഹചര്യത്തില്‍ എല്ലാ മേഖലയിലും വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതില്‍ സംശയം വേണ്ട. മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തില്‍ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കും. വെല്ലുവിളികളെ വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്നു. കൂടാതെ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഇവര്‍ക്കൊപ്പം ഉണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ധനലാഭം നേടുന്നതിന് സഹായിക്കുന്നതാണ് ഗജകേസരി യോഗം. സാമ്പത്തിക പ്രതിസന്ധികള്‍ അകറ്റുകയും സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്നു. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പുരോഗതി തേടിയെത്തുന്നു എന്നതാണ് സത്യം. ഭാവിയിലേക്കുള്ള പണം സമ്പാദിക്കുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രതീക്ഷിക്കാത്ത സുവര്ണാവസരങ്ങള് കരിയറില്‍ സംഭവിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗജകേസരി യോഗം അവരുടെ ആറാം ഭാവത്തിലാണ് രൂപപ്പെടുന്നത്. അതിന്റെ ഫലമായി നഷ്ടപ്പെട്ടെന്ന് കരുതിയ സ്വത്ത് വകകള്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നു. കരിയറില്‍ പ്രധാനമായും ആഗ്രഹിക്കുന്നത് പോലെയുള്ള നേട്ടങ്ങള്‍ തേടി എത്തും. മാത്രമല്ല ബിസിനസില്‍ പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എളുപ്പത്തില്‍ തന്നെ കടബാധ്യതയും വായ്പയും തിരിച്ചടയ്ക്കാന്‍ സാധിക്കും. ആരോഗ്യം മികച്ച സാഹചര്യത്തിലായിരിക്കും. ബിസിനസില്‍ ഇതുവരെ അവലംബിക്കാത്ത പദ്ധതികള്‍ കൊണ്ട് വരുന്നത് വഴി നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യവും മികച്ചതായിരിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
ഗജകേസരി യോഗം ഏറ്റവും കൂടുതല്‍ ഗുണം നല്കുന്ന രാശികളില് ഒന്നാണ് കുംഭം രാശി. പലപ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തുന്നു. കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഏത് ജോലിയിലും നിങ്ങള്‍ തിളങ്ങുന്നു. അംഗീകാരങ്ങള്‍ നിങ്ങളെ തേടി എത്തും. കൂടാതെ മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ലാഭത്തോടൊപ്പം തന്നെ മാനസികാരോഗ്യവും മെച്ചപ്പെടുന്നു. തൊഴില്‍ ചെയ്യുന്നവരില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള അഭിമാന മുഹൂര്‍ത്തങ്ങള്‍ തേടി എത്തും. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ളതിനാല്‍ സാമ്പത്തിക നേട്ടങ്ങള്‍ നിരവധി നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് ജനുവരി 9 മുതല്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
