2025-ല്‍ ഗജകേസരിയോഗം കൊടികുത്തി വാഴും: ആയുസ്സ് പോലും തിരുത്താം, വെച്ചടി വെച്ചടി ഉയരങ്ങള്‍ 3 രാശിക്ക്

Gajakesari Yoga 2025: വേദജ്യോതിഷ പ്രകാം ഓരോ ഗ്രഹവും ഓരോ സമയത്ത് രാശിമാറുകയും അതിന്റെ സ്ഥാനത്തില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു. എല്ലാ രാശിചിഹ്നങ്ങളിലും അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ സംഭവിക്കണം എന്നില്ല. അതിന് കാരണം പലപ്പോഴും ഗ്രഹ രാശിമാറ്റങ്ങള്‍ തന്നെയാണ്. അതില്‍ ചിലത് അനുകൂലമായി വരുമ്പോള്‍ ചിലത് പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാ രാശി ചിഹ്നങ്ങളിലേയും ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട് ഓരോ രാശി-ഗ്രഹ മാറ്റങ്ങളും. 2025-ല്‍ രൂപപ്പെടാന്‍ പോവുന്നത് ഗജകേസരി യോഗമാണ്. എന്നാല്‍ ഇത് ആരിലൊക്കെ സര്‍വ്വസൗഭാഗ്യം നിറയ്ക്കും എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോജനഫലമായാണ് ഗജകേസരിയോഗം രൂപം കൊള്ളാന്‍ പോവുന്നത്. ഇപ്പോള്‍ വ്യാഴം ഇടവം രാശിയിലാണ്. എന്നാല്‍ മെയ് മാസത്തില്‍ വ്യാഴത്തിന്റെ സ്ഥാനം മാറി മിഥുനം രാശിയിലേക്ക് സഞ്ചരിക്കും. ഒരു വര്‍ഷത്തോളം വ്യാഴം നിലനില്‍ക്കുന്ന രാശിയില്‍ ഏതെങ്കിലും ഒരു ഗ്രഹവുമായി സംയോജനം സംഭവിക്കുമ്പോള്‍ അവിടെ പുതുയോഗങ്ങള്‍ രൂപപ്പെടുന്നു. പുതുവര്‍ഷത്തില്‍ വ്യാഴം ചന്ദ്രനുമായി സംയോജിക്കുകയും അതിന്റെ ഫലമായി ഗജകേസരി യോഗം രൂപപ്പെടുകയും ചെയ്യുന്നു. ഇത് ജീവിതത്തില്‍ അനുഗ്രഹീതമായ മാറ്റങ്ങള്‍ കൊണ്ട് വരും. മിഥുനം രാശിയിലാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. അത് 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ നല്‍കുന്നെന്ന് നോക്കാം.

Gajakesari Yoga 2025
Photo Credit: AI Generated

ഗജകേസരി യോഗം എപ്പോള്‍?
ഗജകേസരി യോഗം എപ്പോഴാണ് രൂപം കൊള്ളുന്നത് എന്ന് നമുക്ക് നോക്കാം. 12 വര്‍ഷത്തിന് ശേഷമാണ് 2025-ല്‍ ഗജകേസരിയോഗം രൂപം കൊള്ളാന്‍ പോവുന്നത്. 2025 മെയ് 28-നാണ് മിഥുനം രാശിയില്‍ ഗജകേസരി യോഗം രൂപപ്പെടുന്നത്. ദേവഗുരുവായ വ്യാഴം ഇടവം രാശിയില്‍ നിന്ന് പുറപ്പെട്ട് മെയ് 14-ന് മിഥുന രാശിയില്‍ പ്രവേശിക്കുന്നു. മെയ് 28-ന് ചന്ദ്രന്‍ ഇടവം രാശിയില്‍ നിന്ന് വിട്ട് മിഥുനം രാശിയില്‍ പ്രവേശിക്കുന്നു. മെയ് 30-വരെ ചന്ദ്രനും ഈ രാശിയില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. ഈ സമയം പക്ഷേ 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിയില്‍ രൂപപ്പെടുന്ന ഗജകേസരി യോഗം മിഥുനം രാശിക്കാരെ തന്നെ മികച്ചതാക്കി മാറ്റുന്നു. കൂടാതെ ലഗ്നഭാവത്തിലാണ് ഇവരില്‍ ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇത്തരം സാഹചര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തിലുണ്ടാവുന്നു. സന്താനങ്ങളില്‍ നിന്ന് ഗുണപരമായ പല കാര്യങ്ങളും അനുഭവത്തില്‍ വരും. കൂടാതെ സന്താനസൗഭാഗ്യം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ തേടി എത്തും. അത് മാത്രമല്ല വിവാഹം ആലോചിക്കുന്നവര്‍ക്ക് അതിന് ഏറ്റവും ഉത്തമമായ സമയമാണ് എന്നതിലും സംശയം വേണ്ട. വിവിധ ധനാഗമ മാര്‍ഗ്ഗങ്ങള്‍ നിങ്ങളെ തേടി എത്തും. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല, ധാരാളം പണം സമ്പാദിക്കുന്നതിനുള്ള അനുകൂല ഫലങ്ങള്‍ തേടി എത്തും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ഗജകേസരിയോഗം അനുഭവത്തില്‍ വരുന്നത്. ഇതോടെ ഇവരുടെ ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടത്തിലുള്ള വാതിലുകള്‍ തുറക്കപ്പെടും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാനമാവുന്നു. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യത കാണുന്നു. മറ്റൊന്നിനെക്കുറിച്ചും ആലോചിച്ച് ആകുലപ്പെടേണ്ട സാഹചര്യം ഇവര്‍ക്കുണ്ടാവുന്നില്ല. കൂടാതെ രഹസ്യ സമ്പത്ത് വരെ നിങ്ങള്‍ക്ക് ലഭിക്കും. ആഗ്രഹപൂര്‍ത്തീകരണവും ഈ സമയം സംഭവിക്കുന്നു. ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവും.

തുലാം രാശി
തുലാം രാശിക്കാരില്‍ അവരുടെ ഒന്‍പതാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. .ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ആത്മീയമായ കാര്യങ്ങളിലേക്ക് വളരെയധികം ചായ്‌വുണ്ടാവും. പലപ്പോഴും ഇത് നിങ്ങള്‍ക്ക് മാനസികമായി പല കാര്യങ്ങളിലും ആശ്വാസം നല്‍കുന്നു. കൂടാതെ സഹോദരങ്ങളുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നു. ഏത് മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിക്കുന്നതിനുള്ള യോഗം കാണുന്നു. അനുകൂല ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നവയായിരിക്കും. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, December 10, 2024, 10:02 [IST]
X
Desktop Bottom Promotion