Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
മണിക്കൂറുകള്‍ എണ്ണിക്കോളൂ, ഗജകേസരിയോഗം തുടങ്ങാന്‍ ഒരേയൊരു ദിവസം, ജീവിതത്തില്‍ പുതുവെളിച്ചം
ജീവിതം ഒന്നുകൂടി തുടങ്ങാന്‍ കഴിഞ്ഞെങ്കിലെന്ന് ആളുകള്‍ ആഗ്രഹിക്കാറില്ലേ. ചില ജ്യോതിഷയോഗങ്ങള് അതിനുള്ള അവസരങ്ങള്‍ നല്‍കും. പഞ്ചമഹാപുരുഷ രാജയോഗങ്ങളില്‍ ഒന്നായ ഗജകേസരിയോഗം അത്തരത്തിലൊന്നാണ്.

നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. ഒരു രാശിയില്‍ രണ്ടരദിവസമാണ് ചന്ദ്രന് സ്ഥിതിചെയ്യുക. വേഗത്തിലുള്ള സഞ്ചാരത്തിനിടയില്‍ മറ്റ് പല ഗ്രഹങ്ങളുമായും ചന്ദ്രന് സംയോഗമുണ്ടാകും. ഈ സംയോഗങ്ങളുടെ ഫലമായി ശുഭയോഗങ്ങളും അശുഭയോഗങ്ങളും രൂപം കൊള്ളും. ഇങ്ങനെ വ്യാഴവുമായുള്ള സയോഗഫലമായി ചന്ദ്രന് സൃഷ്ടിക്കുന്ന ശുഭയോഗമാണ് ഗജകേസരിയോഗം. നവംബര്‍ മാസത്തില്‍ ഗജകേസരിയോഗം രൂപം കൊള്ളുന്നുണ്ട്.
ഇപ്പോള്‍ വ്യാഴം ഇടവം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. നവംബര്‍ പതിനാറിന് ചന്ദ്രനും ഇടവം രാശിയിലേക്ക് എത്തും. അങ്ങനെ ഗജകേസരിയോഗം രൂപം കൊള്ളും. ഗജരകേസരിയോഗത്തിലൂടെ ചില രാശികളില് ജനിച്ചവര്‍ക്ക് ഭാഗ്യം ലഭിക്കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയുടെ ലഗ്നഭാവത്തിലാണ് ഗജകേസരിയോഗം രൂപം കൊള്ളുന്നത്. ഈ യോഗത്തിലൂടെ ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയവും സാമ്പത്തികനേട്ടവും കൈവരും. ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ വന്നുചേരും. കുടുംബത്തോടൊപ്പം വളരെ നല്ല സമയം ചിലവിടാന്‍ സാധിക്കും. വാഹനമോ മറ്റെന്തെങ്കിലും പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ കഴിയും. അപ്രതീക്ഷിതമായി സാമ്പത്തികലാഭം ഉണ്ടാകും. കരിയറിലും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ജോലിയില്‍ സ്തുത്യര്‍ഹമായ പ്രകടനം കാഴ്ചവെക്കും. ഇവരുടെ കഠിനാധ്വാനവും പ്രയത്നവും കണ്ട് മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും അഭിനന്ദിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ഈ രാജയോഗത്തിലൂടെ നല്ലകാലം വന്നുചേരും. ബിസിനസ് ലാഭത്തിലാകും. ലക്ഷ്മീദേവിയുടെ കൃപയില്‍ ഐശ്വര്യം വന്നുചേരും. ആരോഗ്യം തൃപ്തികരമാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വ്യാഴ-ചന്ദ്ര സംയോഗം ഗുണകരമാകും. ഇവരുടെ പതിനൊന്നാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ കാലയളവില്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് കയ്യില്‍ ധാരാളം പണം വന്നുചേരും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം വന്നെത്തും. കരിയറിലും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസുകാര്‍ക്ക് സാമ്പത്തികലാഭം വന്നുചേരും. പുതിയ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് മുന്നിലുള്ളത്. ഈ സമയം സാമ്പത്തികമായി നില മെച്ചപ്പെടും. ബിസിനസില്‍ നിന്നും ലാഭം വന്നുചേരും. പണം സമ്പാദിക്കാന്‍ കഴിയും. ദാമ്പത്യത്തില്‍ പങ്കാളിക്കൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കിടും.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഗജകേസരിയോഗത്തിലൂടെ ധനലാഭവും മറ്റ് നേട്ടങ്ങളും ഉണ്ടാകും. ഏറെക്കാലമായി ചെയ്യാതെ മാറ്റിവെച്ചിരുന്ന പല ജോലികളും ഈ സമയത്ത് പൂര്‍ത്തിയാക്കും. ഇതോടൊപ്പം കുടുംബത്തില്‍ ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങള്‍ക്ക് അവസാനമാകും. കരിയറില്‍ ഉയരത്തിലെത്താനുള്ള സമയമാണിത്. നാലാം ഭാവത്തില്‍ ഗജകേസരിയോഗം രൂപപ്പെടുന്നത് കൊണ്ട് വൃശ്ചികം രാശിക്കാര്‍ക്ക് കരിയറില്‍ വലി ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്കും എതിരാളികള്‍ക്ക് മുമ്പില്‍ തിളങ്ങാനുള്ള അവസരമാണ് മുമ്പിലുള്ളത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications
