Latest Updates
-
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ!
മാര്‍ച്ച് തികയും മുന്‍പ് എത്തുന്നു ഗജകേസരിയോഗം: രാശി 12 എങ്കിലും ഫലം 4 രാശിക്ക് മാത്രം
വേദജ്യോതിഷ പ്രകാരം രാജയോഗത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളതെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ഓരോ യോഗഫലങ്ങളും ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നത്. അതിന് കാരണം പലപ്പോഴും ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ തന്നെയാണ്. എന്നാല്‍ വ്യാഴത്തിന്റേയും ചന്ദ്രന്റേയും സഞ്ചാരമാണ് ഇപ്പോള്‍ ഗജകേസരിയോഗം സൃഷ്ടിക്കുന്നത്. പലപ്പോഴും പല യോഗങ്ങളിലും ചന്ദ്രന്റെ സ്വാധീനം വളരെ വലിയ മാറ്റം സൃഷ്ടിക്കുന്നു. മാര്‍ച്ച് തുടക്കത്തില്‍ തന്നെ ഗജകേസരിയോഗം സൃഷ്ടിക്കപ്പെടുന്നു.
ഗജകേസരി യോഗം സൃഷ്ടിക്കുന്നതിന്റെ ഫലമായി അത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ഇത് എല്ലാ രാശിക്കാരിലും പക്ഷേ ഗുണാനുഭവങ്ങള്‍ അല്ല സൃഷ്ടിക്കുന്നത്. എങ്കിലും രാജയോഗം സൃഷ്ടിക്കുന്ന 4 രാശിക്കാരുണ്ട്. ഭാഗ്യം അവരുടെ ഉച്ചസ്ഥായിയിലാണ് ഉദിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. അത്രയധികം ഗുണകരമായ മാറ്റങ്ങളാണ് ഇവര്‍ക്കുണ്ടാവുന്നത്. ആ ഭാഗ്യ രാശികളെക്കുറിച്ച് നമുക്ക് അറിയാം.

മേടം രാശി
മേം രാശിക്കാരില്‍ രണ്ടാം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റം സൃഷ്ടിക്കുന്നു. പോസിറ്റീവ് എനര്‍ജി നിറയുന്ന അവസ്ഥ എപ്പോഴും ഉണ്ടാവും. കൂടാതെ നിങ്ങളുടെ ഊര്‍ജ്ജനിലയില്‍ പോലും മാറ്റം വരുന്നു. ചെയ്യുന്ന ജോലികളില്‍ എല്ലാം വിജയം കരസ്ഥമാക്കാന്‍ സാധിക്കും. പഠന കാര്യങ്ങളില്‍ നിങ്ങള്‍ മുന്നിലെത്തുന്നു. കൂടാതെ കുടുംബത്തോടൊപ്പം നല്ല സമയം പങ്കിടുന്നതിനും സാധിക്കുന്നു. സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. സാമ്പത്തിക സാഹചര്യങ്ങള്‍ മികച്ചതായിരിക്കും. ഒരു തരത്തിലും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം വളരെയധികം ഗുണപ്രദമായ മാറ്റങ്ങള്‍ കൊണ്ട് വരും. കൂടാതെ പതിനൊന്നാം രാശിയിലാണ് ഇവര്‍ക്ക് യോഗം തെളിയുന്നത്. മാത്രമല് സാമ്പത്തിക നേട്ടങ്ങളില്‍ മികച്ച മാറ്റം തേടി എത്തുകയും ചെയ്യും. ബിസിനസില്‍ നിക്ഷേപിച്ചതിന്റെ മൂന്നിരട്ടി സ്വന്തമാക്കാന്‍ സാധിക്കും. മത്സരത്തില്‍ എല്ലാം വിജയം കരസ്ഥമാക്കുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ഭാവിയിലേക്കുള്ള നിക്ഷേപത്തെ പോലും ഇപ്പോള്‍ കണക്കാക്കി അതനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഈ സമയം സംഭവിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഒന്‍പതാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. പലപ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വഴി അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. തൊഴില്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യം പോലും ഇല്ല എന്നതാണ് സത്യം. ജീവിതം സെറ്റാവുന്ന ഒരു സമയമാണ് കന്നി രാശിക്കാര്‍ക്ക് ഇത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ പതിനൊന്നാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ഇത് ഗുണകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളു ഇവരുടെ ജീവിതത്തില്‍ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി പിടിച്ചാല്‍ കിട്ടാത്തത്ര ഉയരത്തില്‍ എത്തുന്നു. കടം കൊടുത്തതും വാങ്ങിയതും എല്ലാം തിരിച്ച് കിട്ടുകയും കൊടുക്കുകയും ചെയ്യുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവും. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇവരുടെ ജീവിതത്തില്‍ അലട്ടുകയില്ല. മാര്‍ച്ച് മുതലങ്ങോട്ട് ജീവിതത്തെക്കുറിച്ച് ഒരു തരത്തിലും ചിന്തിക്കേണ്ടി വരില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications