Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മിഥുനത്തില് വ്യാഴത്തിന്റെ അതിവേഗ സഞ്ചാരം: ഡിസംബര്‍ 5 മുതല്‍ കാത്തിരിക്കുന്നത് ഗജകേസരിയോഗം,
ഗജകേസരി യോഗം എപ്പോഴും ഗുണാനുഭവങ്ങള്‍ നിറയുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. ഗുണപരമായ നിരവധി മാറ്റങ്ങളെയാണ് ഈ സമയം നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഓരോ ഗ്രഹത്തിനും ഓരോ നിശ്ചിത സമയത്തില്‍ മാറ്റം സംഭവിക്കുന്നു. അത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തും എന്ന് മാത്രമല്ല പല വിധത്തിലുള്ള ഗുണാനുഭവങ്ങളും കൊണ്ട് വരുന്നു. ഒമ്പത് ഗ്രഹങ്ങളില്‍ വ്യാഴം വര്‍ഷത്തില്‍ ഒരിക്കലാണ് അതിന്റെ രാശിമാറ്റുന്നത്. എന്നാല്‍ മിഥുനത്തില് നിലനില്‍ക്കുന്ന വ്യാഴം പക്ഷേ വളരെയധികം വേഗത്തിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്.
അതുകൊണ്ട് തന്നെ എട്ട് വര്‍ഷത്തോളം ഈ തരത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരവും. ഇതിന്റെ ഫലമായി ഒരേ രാശി ചക്രത്തില്‍ തന്നെ വ്യാഴം വളരെ വേഗത്തില്‍ മൂന്ന് പ്രാവശ്യമെങ്കിലും സഞ്ചരിക്കുന്നു. വേദജ്യോതിഷപ്രകാരം ഡിസംബര്‍ 5 മുതല്‍ വ്യാഴം മിഥുനത്തില് വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഇതേ രാശിയില്‍ തന്നെ ചന്ദ്രനും സഞ്ചരിക്കുന്നു. ഇതാണ് ഗജകേസരി യോഗം സൃഷ്ടിക്കുന്നതും. അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. ഗജകേസരിയോഗത്തിന്റെ ഫലമായി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം എന്ന് നോക്കാം

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗജകേസരി യോഗം അതിന്റെ മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഗുണപരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. അത് മാത്രമല്ല ദീര്‍ഘകാലമായി നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. മനസ്സിന് സന്തോഷവും ആരോഗ്യവും ലഭിക്കുന്നു. ഈ രാശിക്കാര്‍ക്ക് പല കാര്യത്തിലും കൂടുതല്‍ വ്യക്തതയുണ്ടാവുന്നു. എല്ലാ മേഖലകളിലും വിജയം തേടി എത്തുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും. ഗുണാനുഭവങ്ങള്‍ വരി നില്ക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാവുന്നു. തീരുമാനമെടുക്കുന്നതിനുള്ള കഴിവ് പലപ്പോഴും തേടി എത്തുന്നു. പല കാര്യങ്ങളിലും വിജയ സാധ്യതകള്‍ തേടി എത്തും. ഈ കാലയളവില്‍ പല ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നതിനും അത് നേടിയെടുക്കുന്നതിനും സാധിക്കുന്നു. വിദേശത്ത് ഉപരി പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂല സമയമാണ്. പല കാര്യങ്ങളും യാഥാര്‍ത്ഥ്യമാവുന്നു. കൂടാതെ ജീവിതത്തില്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. അനുയോജ്യമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. ഈ കാലയളവില്‍ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. വിദേശ പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോജനം ധാരാളം ഗുണാനുഭവങ്ങള്‍ നല്കുന്നു. രാജരാജയോഗഫലമാണ് കാത്തിരിക്കുന്നത്. ഈ രാശിയില്‍ പത്താം ഭാവത്തിലാണ് ഗജകേസരിയോഗം രൂപപ്പെടുന്നത്. അത് മാത്രമല്ല തൊഴില്‍ മാറ്റങ്ങളും ബിസിനസും എല്ലാം അനുകൂലമായി വരുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ശ്രമങ്ങളെല്ലാം തന്നെ വിജയിക്കുകയും അത് വഴി ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സമൃദ്ധിയും സ്ഥിരതയും ജീവിതത്തില്‍ തേടി എത്തും. വിജയത്തിലേക്കുള്ള പാത നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക നിക്ഷേപങ്ങള്‍ നിങ്ങളില്‍ സ്ഥിരത കൊണ്ട് വരുന്നു.



Click it and Unblock the Notifications
