Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
ഗജകേസരി യോഗത്തിന് വെറും നാല് മണിക്കൂര്‍! നാളത്തെ പുലരി മുതല്‍ ഇവര്‍ക്ക് രാജകീയ ജീവിതം
ദേവഗുരുവായ വ്യാഴം നവഗ്രഹങ്ങളില്‍ ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ഗ്രഹമാണ്. ശനി കഴിഞ്ഞാല്‍ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹങ്ങളില്‍ മുമ്പിലാണ് വ്യാഴം. ഒരു രാശിയില്‍ ഏതാണ്ട് ഒരു വര്‍ഷമാണ് വ്യാഴം സഞ്ചരിക്കുന്നത്. ഇപ്പോള്‍ ഇടവം രാശിയിലാണ് വ്യാഴമുള്ളത്. അതേസമയം നവഗ്രഹങ്ങളില്‍ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. വെറും രണ്ടര ദിവസമാണ് വ്യാഴം ഒരു രാശിയില്‍ സഞ്ചരിക്കുക. രാശിമാറ്റങ്ങള്ക്കിടയില് ഗ്രഹങ്ങള്‍ ഒരേ രാശിയിലോ ബന്ധപ്പെട്ട ഭാവങ്ങളിലോ അന്യോന്യം ദൃഷ്ടിയിലോ വരുമ്പോഴാണ് ഗ്രഹസംയോഗങ്ങള്‍ നടക്കുന്നത്. ചില ഗ്രഹസംയോഗങ്ങള്‍ വിശേഷഫലങ്ങള്‍ നല്‍കും. അങ്ങനെയുള്ള ഏറ്റവും നല്ല ശുഭയോഗങ്ങളാണ് രാജയോഗങ്ങള്‍.

ജനുവരി 9ന് രാത്രി 8.46ന് അത്തരമൊരു ശുഭയോഗം രൂപം കൊള്ളുകയാണ്. ചന്ദ്രനും ഇടവം രാശിയിലേക്ക് വന്നെത്തുമ്പോള്‍ ചന്ദ്ര-വ്യാഴ സംയോഗമുണ്ടാകുകയും ഗജകേസരിയോഗം രൂപപ്പെടുകയും ചെയ്യുന്നു. രാജയോഗങ്ങളിലെ ഏറ്റവും മഹത്തരമായ ഗജകേസരി രാജയോഗത്താല്‍ ജനുവരി 10 പുലര്‍ച്ചെ മുതല്‍ ജീവിതത്തില്‍ രാജതുല്യമായ മാറ്റങ്ങള്‍ ഉണ്ടാകും. ആ നാളുകാര്‍ ആരെല്ലാമാണെന്ന് അറിയാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് ഗജകേസരിയോഗം സൃഷ്ടിക്കപ്പെടുന്നത്. ഗജകേസരി യോഗം കൊണ്ട് ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. കൂടുതല്‍ ഉത്സാഹവും ഊര്‍ജവും അനുഭവപ്പെടും. ഭാഗ്യവും സമൃദ്ധിയും ഇവരുടെ ജീവിതത്തിലുണ്ടാകും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
വ്യാഴവും ചന്ദ്രനും തമ്മിലുള്ള സംയോഗം ഇടവം രാശിയുടെ ലഗ്നഭാവത്തിലാണ് സംഭവിക്കുന്നത്. അതിലൂടെ ഇടവം രാശിക്കാരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഇവര്‍ക്ക് നേതൃപരമായ കഴിവുകള്‍ വര്‍ധിക്കുകയും ചെയ്യും. പക്ഷേ എന്തുകാര്യം ചെയ്യുമ്പോഴും സാവധാനത്തോടും സമാധാനത്തോടും ചെയ്യുക.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴ-ചന്ദ്ര സംയോഗം ഉണ്ടാകുന്നത്. ഇവര്‍ക്ക് യാത്രകളില്‍ താല്‍പ്പര്യം വര്‍ധിക്കും. കലാപരമായ കഴിവുകളിലും ഇവര്‍ മുമ്പിലെത്തും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
വ്യാഴവും ചന്ദ്രനും തമ്മിലുള്ള സംയോഗം കര്‍ക്കിടകം രാശിയുടെ പത്താമത്തെ ഭാവത്തിലാണ് സംഭവിക്കുന്നത്. ഇക്കാലയളവില്‍ ഇവര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങളും സൗഭാഗ്യങ്ങളും ലഭിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗത്തിലൂടെ ജോലിയിലും ബിസിനസിലും ഉയര്‍ച്ചയുണ്ടാകും. കൂടാതെ ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ക്കും ഗജകേസരിയോഗത്തിന്റെ ഗുണങ്ങള്‍ ലഭിക്കും. ഇവരുടെ ഭാഗ്യകാലത്തിന് തുടക്കമായിരിക്കും ഗജകേസരിയോഗം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാരുടെ ഏഴാമത്തെ ഭാവത്തിലാണ് ഗജകേസരിയോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് ഇവര്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കേണ്ട സമയമാണ്. ദാമ്പത്യത്തില്‍ ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് പങ്കാളിയുമായുള്ള ഇടപെടലുകളില്‍ ശ്രദ്ധിക്കുക. ധൈര്യം കൈവിടാതിരിക്കുക.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാര്‍ക്ക് ഗജകേസരിയോഗത്തിലൂടെ എല്ലാ കാര്യങ്ങളിലും വിജയവും അപ്രതീക്ഷിത ധനലാഭവും ഉണ്ടാകും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഗജകേസരി യോഗം നേട്ടമുണ്ടാക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇവര്‍ മുന്നിലെത്തും. ലക്ഷ്യത്തിലേക്ക് എത്താന്‍ അക്ഷീണപ്രയത്നം നടത്തും.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാരുടെ പല ആഗ്രഹങ്ങളും ഗജകേസരി യോഗം കൊണ്ട് നടക്കും. ഇവരുടെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപമെടുക്കുന്നത്. എല്ലാ മേഖലകളിലും ഇവര്‍ക്ക് വിജയമുണ്ടാകും. കൂടാതെ അപ്രതീക്ഷിത ധനലാഭവും ഇവര്‍ക്കുണ്ടാകും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഗജകേസരിയോഗം ലാഭം നല്‍കും. മാതാവിന്റെ പൂര്‍ണ്ണ അനുഗ്രഹം ഈ രാശിക്കാരില്‍ ഉണ്ടാകും. മാനസികമായും ചിന്താപരമായും പലമാറ്റങ്ങളും ഇവരിലുണ്ടാകും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഗജകേസരിയോഗം ജീവിതത്തില്‍ ചില വലിയ മാറ്റങ്ങളേകും. സഹോദരങ്ങള്‍ക്കൊപ്പം സമയം ചിലവിടും. ഇക്കാലയളവില്‍ മീനം രാശിക്കാര്‍ നിരവധിയാളുകള്‍ക്ക് പ്രചോദനം നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
