Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
വിവാഹം നടക്കുന്ന മാസം ഇതാണോ, ദാമ്പത്യബന്ധം ഉഷാറാവും ദീര്‍ഘസുമംഗലി യോഗവും
വിവാഹത്തിന് സമയം നോക്കുന്ന ചടങ്ങ് ഇന്നും പലയിടങ്ങളിലും നാം കാണുന്നതാണ്. എന്നാല്‍ പലപ്പോഴും മനസ്സിന്റെ പൊരുത്തമാണ് ദാമ്പത്യ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് എന്നതില്‍ സംശയം വേണ്ട. എങ്കിലും വിവാഹത്തിന് പൊരുത്തവും അനുയോജ്യമായ സമയവും കുറിക്കുന്ന പലരും അവരുടെ വിശ്വാസത്തിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നു. ജ്യോതിഷ പ്രകാരം വിവാഹത്തിന്റെ കാര്യത്തില്‍ ചിലത് നമുക്ക് നോക്കാം.
ഓരോ രാശിക്കാരിലും വിവാഹത്തിന്റെ സമയവും മാസവും വര്‍ഷവും തീയ്യതിയും എല്ലാം വ്യത്യസ്തമാണ്. വിവാഹത്തിന് കുറിക്കുന്ന മാസം പലപ്പോഴും ദാമ്പത്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ജ്യോതിഷ പ്രകാരം ഓരോ രാശിക്കാര്‍ക്കും അനുയോജ്യമായ ചില സമയം വിവാഹത്തിന് വേണ്ടിയുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുയോജ്യമായ മാസം എന്ന് പറയുന്നത് ഏപ്രില്‍ അല്ലെങ്കില്‍ ഒക്ടോബര്‍ എന്നീ രണ്ട് മാസങ്ങളാണ്. ഈ സമയം ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നിങ്ങള്‍ക്ക് പ്രവേശിക്കാന്‍ സമയമായി എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതമാണ് ഈ സമയം ഉണ്ടാവുക എന്നതാണ് സത്യം. കൂടാതെ ദീര്‍ഘമാംഗല്യവും ഫലം നല്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യത വിവാഹത്തിന് ശേഷമാണ്. അതുകൊണ്ട് തന്നെ പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അത് മെയ്- ജൂണ്‍ മാസങ്ങളില്‍ ആയിരിക്കുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഈ സമയം ജീവിതം സന്തോഷത്തിന്റേയും പൊതുവേ അനുകൂല സമയത്തിന്റേയും ആകെത്തുകയാണ്. ഇവര്‍ക്ക് നവംബറും അനുയോജ്യ മാസം തന്നെയാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ മാസം എന്ന് പറയുന്നത് ഡിസംബര്‍ മാസമാണ്. ഇത് ഏറ്റവും ഉത്തമമാസമായി കണക്കാക്കുന്നു. നവംബര്‍- ഡിസംബര്‍ മാസങ്ങളിലെ വിവാഹം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറക്കും എന്നാണ് ജ്യോതിഷം പറയുന്നത്. ഇവര്‍ക്ക് വിദേശത്ത് യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയും ഉണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ മാസം എന്ന് പറയുന്നത് ജൂലൈ മാസമാണ്. കുടുംബത്തിന്റെ സന്തോഷം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഈ മാസത്തില്‍ വിവാഹം കഴിക്കുന്നതിലൂടെ സാധിക്കുന്നു. സന്താനസൗഭാഗ്യത്തിനും ഈ മാസത്തിലെ വിവാഹം വളരെ അനുയോജ്യമാണ്. കര്‍ക്കിടകം രാശിക്കാര്‍ക്ക് വിവാഹത്തിന് ജനുവരി മാസവും അനുയോജ്യം തന്നെയാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ വിവാഹം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. ഓഗസ്റ്റ് മാസത്തില്‍ വിവാഹം നടത്തുന്നതിലൂടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സാധിക്കുന്നു. അതോടൊപ്പം തന്നെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. ആത്മീയമായ യാത്ര ആരംഭിക്കുന്നതിനുള്ള ഒരു മാസ കൂടിയാണ് ഓഗസ്റ്റ് മാസം ഇവര്‍ക്ക്.
കന്നി
കന്നി രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ വിവാഹം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ജന്മദിനത്തില് തന്നെ വിവാഹം കഴിക്കുന്നതും നല്ലതായി കന്നി രാശിക്കാര്‍ക്ക് മാറുന്നു. പക്ഷേ ഇവര്‍ വിവാഹം കഴിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അനുകൂലമായ ഒരു ദാമ്പത്യം നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. പലപ്പോഴും സെപ്റ്റംബറിലെ വിവാഹം നല്ലതാണെങ്കിലും കന്നി രാശിക്കാര്‍ ജന്മദിനത്തില് വിവാഹം കഴിക്കുന്നത് അത്യുത്തമമാണ്.
തുലാം
തുലാം രാശി എന്ന് പറയുന്നത് സ്നേഹത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. സൗഹാര്‍ദ്ദപരമായ മനോഭാവം തന്നെയാണ് പലപ്പോഴും തുലാം രാശിക്കാരുടെ പ്രത്യേകത. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം സംഭവിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ വിവാഹത്തിന് ഏറ്റവും അനുയോജ്യമായ മാസം എന്ന് പറയുന്നത് ഒക്ടോബര്‍ മാസമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ വിവാഹം നടക്കുന്നതിന് അനുകൂലമായ സമയമാണ് നവംബര്‍, മെയ് മാസങ്ങള്‍. ഈ മാസത്തില്‍ ആരംഭിക്കുന്ന ഏതൊരു ബന്ധവും സ്നേഹവും ആരംഭിക്കുന്നതിന് ഏറ്റവും മികച്ചത് നവംബര്‍, മെയ് മാസത്തില്‍ വിവാഹം കഴിക്കുന്നതാണ്. ശക്തമായ വൈകാരിക പ്രതികരണങ്ങള്‍ക്ക് ഇവര്‍ വിധേയമാവുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് ഡിസംബര്‍, ഫെബ്രുവരി മാസങ്ങള്‍. ഈ മാസത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്ക് ജീവിതം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു. മാത്രമല്ല ഇവര്‍ക്ക് വിദേശത്ത് ജീവിക്കുന്നതിനുള്ള സാധ്യതയും ഉത്സാഹത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ജൂലൈ മാസത്തിലാണ് ഏറ്റവും അനുകൂലമായ സമയം വിവാഹത്തിന്. കഠിനാധ്വാനത്തിലൂടെ കരിയറില്‍ പുരോഗതി പ്രാപിക്കുന്നവരാണ് ഇവര്‍. അത് പങ്കാളിയുടെ ജീവിതത്തിലും എത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് ഈ രാശിക്കാര്‍. സമാധാനപരമായ ഒരു കുടുംബ ജീവിതം ഇവര്‍ക്ക് ലഭിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇവരുടെ വിവാഹം നടക്കുന്നതിന് അനുകൂലമായ സമയമാണ് ഒക്ടോബര്‍. ഈ മാസത്തില്‍ വിവാഹം നടത്തുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മാത്രമല്ല സന്താനസൗഭാഗ്യവും ഇവരെ തേടി എത്തുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഇവര്‍ക്ക് വിവാഹ ശേഷമാണ് സംഭവിക്കുന്നത്.
മീനം
മീനം രാശിക്കാരില്‍ വരുന്നവര്‍ക്ക് ജൂണ്‍ മാസത്തില്‍ വേണം വിവാഹം കഴിക്കുന്നതിന്. ഇവര്‍ക്ക് വിവാഹത്തിന് അനുകൂലമായ സമയമാണ്. വിവാഹത്തിന് മേയ് മാസവും അനുയോജ്യമായ ഒന്നാണ്. ഇവര്‍ക്ക് ജീവിതത്തില്‍ സന്താനസൗഭാഗ്യവും അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു വിവാഹത്തിലൂടെ. വ്യക്തിപരമായി മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications