Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പല കോണില്‍ നിന്നും അപകടം വരിഞ്ഞ് മുറുക്കും 4 രാശി: സൂര്യനും രാഹുവും ശനിയും അന്തകന്മാരാവും
ഓഗസ്റ്റ് മാസത്തില്‍ ചൊവ്വയും ബുധനും സൂര്യനും ശനിയും ഉള്‍പ്പടെ പല ഗ്രഹങ്ങളും രാശിമാറുന്നു. ഓഗസ്റ്റ് 5-ന് ബുധന്‍ ചിങ്ങം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഇത് കൂടാതെ ഓഗസ്റ്റ് 16-ന് സൂര്യന് ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നു. ഓഗസ്റ്റ് 22-ന് ബുധന്‍ കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു. ഇത് കൂടാതെ ശുക്രന് ഓഗസ്റ്റഅ 24-ന് കന്നി രാശിയിലേക്ക് മാറുന്നു. ഇത് കൂടാതെ നിരവധി മാറ്റങ്ങള്‍ ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്നു.
കൂടാതെ കര്‍ക്കിടക മാസത്തില്‍ ബുധന്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. അതിന്റെ ഫലമായി ഓഗസ്റ്റില്‍ ശനിയും സൂര്യനും സമസപ്തക യോഗം രൂപീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ സൂര്യന് രാഹുവുമായി ചേരുന്നതിന്റെ ഫലമായി പലപ്പോഴും ഷഷ്ടക യോഗം രൂപികരിക്കപ്പെടുന്നു. വീണ്ടും സൂര്യന് രാഹുവുമായി ചേരുമ്പോള്‍ അത് ചില രാശിക്കാര്‍ക്ക് അപകടകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഓഗസ്റ്റില്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന മാസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും ഓഗസ്റ്റില്‍ അപകടകരമായ ജോലികള്‍ ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുന്നു. ആരോഗ്യം ഒരു കാരണവശാലും നല്ലതായിരിക്കില്ല. പലപ്പോഴും ആശുപത്രി വാസം നീണ്ട് കിടക്കുന്ന സമയം ഉണ്ടായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അപകടകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. സാമ്പത്തിക നഷ്ടം വളരെ കൂടിയ തോതില്‍ തന്നെ മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. മന:സമാധാനം നഷ്ടപ്പെടുകയും അത് പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ ചിലവുകള്‍ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും ആരോഗ്യമേഖലയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. കന്നി രാശിക്കാരുടെ ജീവിതത്തില്‍ പെട്ടെന്ന് ഭാരിച്ച ചിലവുകള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം മനസ്സില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് ഉറക്കമില്ലായ്മ പോലുള്ള പ്രതിസന്ധികളും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ദൂരയാത്ര പോലുള്ളവ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു, ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഷഷ്ടകയോഗത്തിന്റെ സ്വാധീനം പലപ്പോഴും ദോഷഫലങ്ങളാണ് നല്‍കുന്നത്. ഈ രാശിക്കാരുടെ ജീവിതം മാറി മറിയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിങ്ങളില്‍ അനുകൂലമായിരിക്കില്ല. അത് മാത്രമല്ല ശാരീരിക പ്രതിസന്ധികള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നു. മീനം രാശിക്കാര്‍ക്ക് അവരുടെ സാഹചര്യം മോശമായി തുടരുന്ന അവസ്ഥയുണ്ടാവുന്നു. കോടതിയില്‍ കേസ് നടക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് തോല്‍ക്കുന്നതിലേക്ക് നിങ്ങള്‍ എത്തും. ശത്രുക്കള്‍ പലപ്പോഴും നിങ്ങളെ അടിച്ചമര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്. പല കാര്യത്തിനും നിരാശ നിങ്ങളെ തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
