Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം!
ഒന്നര നൂറ്റാണ്ടിന് ശേഷം നാല് രാജയോഗങ്ങള്‍ ഒന്നിച്ച്, സൗഭാഗ്യകാലം തുടങ്ങുന്നത് ഇവര്‍ക്ക്
ഗ്രഹങ്ങളുടെ രാശി പരിവര്‍ത്തനത്തിലൂടെ ശുഭ യോഗങ്ങളും രാജയോഗങ്ങളും പിറവിയെടുക്കുന്നു. അതിന്റെ പ്രഭാവം ജനങ്ങളുടെ ജീവിതത്തിലും പ്രപഞ്ചത്തിലുടനീളവും അനുഭവപ്പെടും. 181 വര്‍ഷങ്ങള്‍ക്ക് ശേഷം നാല് രാജയോഗങ്ങള്‍ രൂപമെടുക്കുകയാണ്. ബുധാദിത്യ രാജയോഗം, ലക്ഷ്മീ നാരായണ യോഗം, ശുക്രാദിത്യ രാജയോഗം, ശശ രാജയോഗം എന്നിവയാണവ.

രാശിചക്രത്തിലെ എല്ലാ രാശികള്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെങ്കിലും നാല് രാജയോഗങ്ങളുടെയും നേട്ടങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത് മൂന്ന് രാശികളാണ്. ഇവര്‍ക്ക് ഇനി ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ തുണയുണ്ടാകും. അപ്രതീക്ഷിതമായ സാമ്പത്തികനേട്ടങ്ങളും സ്ഥാനമാനങ്ങളും പദവികളും തേടിയെത്തുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
നാല് രാജയോഗങ്ങളുടെ നേട്ടം തേടിയെത്തുന്ന ആദ്യാശി മേടമാണ്. ഈ രാജയോഗങ്ങളുടെ ഫലമായി മേടം രാശിക്കാരുടെ വരുമാനത്തില്‍ വന്‍വര്‍ധന ദൃശ്യമാകും. കൂടാതെ പുതിയ പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ഈ കാലയളവില്‍ ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇവര്‍ക്കൊപ്പമുണ്ടാകും. എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. കരിയറില്‍ നേട്ടങ്ങളും ലാഭങ്ങളും ഉണ്ടാകും. ബിസിനസില്‍ പണമുണ്ടാക്കുന്നതിനുള്ള പുതിയ വഴികള്‍ തെളിയും. പൊതുവേ ജീവിതത്തില്‍ സാമ്പത്തികസമൃദ്ധി അനുഭവപ്പെടുന്ന ഒരു കാലമാണിത്.
മിഥുനം
നാല് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലൂടെ മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ ശുഭഫലങ്ങള്‍ അനുഭവവേദ്യമാകും. ജോലിയിലും ബിസിനസിലും ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും. സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളും പാടേ ഇല്ലാതാകും. അനാവശ്യമായ ചിലവുകള്‍ കുറയും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ അതിന് സാധിക്കും. സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ നടത്താനുള്ള യോഗമുണ്ടാകും. ജീവിതപങ്കാളിയുമായും കുടുംബാംഗങ്ങളുമായും ഒത്ത് സമാധാനപരമായ കുടുംബാന്തരീക്ഷം സംജാതമാകും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും സൗഭാഗ്യത്തിന്റെ നല്ല നാളെയാണ് മുന്നിലുള്ളത്. ഈ കാലയളവില്‍ പണം സമ്പാദിക്കുന്നതില്‍ ഇവര്‍ വിജയം കണ്ടെത്തും. രാഷ്ട്രീയരംഗത്ത് ഉള്ളവര്‍ക്ക് ഈ സമയം സ്ഥാനമാനങ്ങള്‍ തേടിയെത്തും. ഏറെക്കാലമായി ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അതിനുള്ള മികച്ച അവസരങ്ങള്‍ ലഭിക്കും. കൂടാതെ തടഞ്ഞുവെച്ചിരിക്കുന്ന പണം തിരിച്ചുകിട്ടും. പൊതുവെ മനസ്സ് സന്തോഷത്താല്‍ നിറയുന്ന സമയമായിരിക്കും ഇത്. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. വിവാഹിതര്‍ക്ക് ദാമ്പത്യജീവിതം സന്തോഷകരമായിത്തീരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
