Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
ആഗസ്റ്റില്‍ നാല് രാശിമാറ്റങ്ങള്‍, ഭാഗ്യമഴ നനയാന്‍ മൂന്ന് രാശികള്‍; പുതിയ ജോലിയും സാമ്പത്തിക നേട്ടങ്ങളും ഫലം
വേദ ജ്യോതിഷത്തില്‍ ചില ഗ്രഹങ്ങള്‍ എല്ലാ മാസവും രാശി മാറും. അതിന്റെ പ്രഭാവം ലോകത്തിലെ എല്ലാ ജീവാണുക്കളിലും അനുഭവപ്പെടും. ആഗസ്റ്റ് മാസത്തില്‍ നാല് ഗ്രഹ മാറ്റങ്ങളാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സൂര്യന്, ബുധന്‍, ശുക്രന്, ചൊവ്വ എന്നീ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് രാശികള്‍ മാറുന്നത്. രാശിമാറ്റത്തെ കൂടാതെ നിരവധി നക്ഷത്രമാറ്റങ്ങളും ആഗസ്റ്റില്‍ സംഭവിക്കുന്നുണ്ട്. ഈ മാറ്റങ്ങളുടെ ഫലമായി ത്രിഗ്രഹ യോഗവും ബുധാദിത്യ രാജയോഗവും അടക്കം നിരവധി ശുഭയോഗങ്ങളും വരുംദിവസങ്ങളില്‍ രൂപംകൊള്ളും. ഈ ശുഭയോഗങ്ങളെല്ലാം പൊതുവില്‍ മൂന്ന് രാശികള്‍ക്ക് അനുകൂലമായി ഭവിക്കും. ആഗസ്റ്റ് മാസത്തിലെ ഭാഗ്യരാശികളായ ഇവര്‍ക്ക് പുതിയ ജോലി, ബിസിനസില്‍ നിന്ന് ലാഭം അടക്കം നിരവധി സൗഭാഗ്യങ്ങള്‍ വന്നണയും. ആ രാശികള്‍ എതെല്ലാമാണെന്ന് നോക്കാം.

മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ആഗസ്റ്റ് മാസം ജ്യോതിഷപരമായി വളരെ അനുകൂലമായ മാസമാണ്. സന്താനങ്ങളുടെ ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. കൂടാതെ സുഖ സൗകര്യങ്ങള്‍ വര്‍ധിക്കും. ഇക്കാലയളവില്‍ ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ ഇവര്‍ക്കുണ്ടാകും. ഉദ്യോഗസ്ഥര്‍ക്കും ജോലിസംബന്ധമായ കാര്യങ്ങളില്‍ അനുകൂലസ്ഥിതി കൈവരും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിലൂടെ പണം സമ്പാദിക്കാന്‍ കഴിയും. നിക്ഷേപങ്ങളിലൂടെ ഇവര്‍ക്ക് ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാലയളവില്‍ കാര്യങ്ങള്‍ ചെയ്യുന്ന രീതിയില്‍ കാര്യമായ മാറ്റമുണ്ടാകും. കൂടാതെ ഈ കാലളവില്‍ തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്കും ആഗസ്റ്റ് മാസം അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഇവര്‍ക്ക് ആകസ്മികമായ ധനലാഭം ഉണ്ടാകും. സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്വീകാര്യത വര്‍ധിക്കും. ബിസിനസില്‍ നിന്നും ലാഭം കൈവരും. പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. തൊഴിലിടത്തില്‍ ശമ്പളം കൂട്ടിക്കിട്ടാനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. പൊതുവേ ആഗ്രഹങ്ങളെല്ലാം സാധിക്കുന്ന മാസം കൂടിയായിരിക്കും ഇവര്‍ക്ക് ആഗസ്റ്റ്. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനും സമ്പത്ത് വളര്‍ത്താനും സാധിക്കും. മാത്രമല്ല വലിയ ആളുകളുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയും. ഭാവിയില്‍ ഇത്തരം ബന്ധങ്ങള്‍ ഗുണകരമായിത്തീരും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും ആഗസ്റ്റ് ശുഭഫലദായകമായ ഒരു മാസമായിരിക്കും. ഈ കാലയളവില്‍ ഇവര്‍ക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. പൊതുവേ ഭാഗ്യോദയത്തിന്റെ കാലമായിരിക്കും ഇത്. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. പുതിയ രീതിയില്‍ കാര്യങ്ങള്‍ ചെയ്ത് വിജയം കാണും. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് വലിയ ഉത്തരവാദിത്തങ്ങള്‍ തേടിയെത്തും. ബിസിനസ് ചെയ്യുന്നവര്‍ ബിസിനസ് പുതിയ മേഖലകളിലേക്ക് വളര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങും. ഏറെക്കാലമായി ലഭിക്കാതിരുന്ന പണം തിരികെ ലഭിക്കും. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
