Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
ജോലിയിൽ പ്രൊമോഷൻ, ഉന്നതരുമായി ബന്ധം; October 8 മുതൽ 13 വരെ നേട്ടങ്ങളുടെ കൊടുമുടിയിലെത്തുന്ന രാശിക്കാർ ഇവർ
ഒക്ടോബർ 8 മുതൽ 13 വരെ ചില രാശിക്കാർക്ക് ആരും പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും സ്വന്തമാക്കാൻ സാധിക്കും. ആഗ്രഹിച്ച ജോലിയിൽ നിയമനം ലഭിക്കും. യാത്രകൾ ചെയ്യാൻ സാധിക്കും. പ്രണയ സാഫല്യം ഉണ്ടാകും.

മക്കളെ പഠനത്തിനായി വിദേശത്തേക്കയയ്ക്കാൻ സാധിക്കും. പുതിയ വീട് പണിയും. സാമ്പത്തിക നില പ്രതീക്ഷിച്ചതിനേക്കാൾ ഭദ്രമാകും. ഈ സൗഭാഗ്യങ്ങളെല്ലാം നേടി, സന്തോഷകരമായ ജീവിതം നയിക്കാൻ ഭാഗ്യമുള്ള രാശിക്കാർ ആരെല്ലാമെന്ന് നോക്കാം.
മേടം
വളരെ സന്തോഷകരമായ ദിവസങ്ങളാണ് ഈ രാശിക്കാർക്ക് വരാനിരിക്കുന്നത്. ജീവിതത്തിൽ ഇത്ര ദിവസം കടന്നുപോയ പല പ്രതിസന്ധികളിൽ നിന്നും നേരിയ ആശ്വാസം ലഭിക്കും. സാമ്പത്തിക ബാധ്യതകൾ കുറയും. കുടുംബക്കാരുമായുള്ള ആത്മബന്ധം വർദ്ധിക്കും. ഇത് പല സാമ്പത്തിക നേട്ടങ്ങളും നിങ്ങൾക്ക് നൽകും. കുടുംബ സ്വത്തിൽ നിന്നും ഒരു വിഹിതം ലഭിക്കാൻ സാധ്യത. സ്വന്തമായി വീട് പണിയാൻ സാധിക്കും. ബിസിനസ്സ് ആരംഭിക്കാൻ പറ്റിയ സമയമാണിത്. ഇതിനാവശ്യമായ പണവും സഹായങ്ങളും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിക്കും. വിവാഹം കഴിയാത്തവരാണെങ്കിൽ വിവാഹം നടക്കാൻ സാധ്യത.
വിദ്യാർത്ഥികൾക്ക് വരും ദിവസങ്ങൾ വളരെ ഉത്തമമാണ്. പഠനത്തിൽ മികവ് കാണിക്കും. മത്സരപരീക്ഷകളിൽ വിജയിക്കും. സ്കോളർഷിപ്പ് ലഭിക്കാൻ സാധ്യത. വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണിത്. വീട്ടുകാരിൽ നിന്നും വേണ്ട പിന്തുണ ലഭിക്കും. പഠനം കഴിയുന്നതോടെ ജോലി ലഭിക്കാൻ സാധ്യത. മാനസിക ആരോഗ്യം മെച്ചപ്പെടും. നല്ല സന്തോഷകരമായ ജീവിതമായിരിക്കും വരും ദിവസങ്ങളിൽ ഈ രാശിക്കാർ അനുഭവിക്കുക.
തുലാം
പ്രതീക്ഷിക്കാത്ത പലരിൽ നിന്നും കയ്യിൽ പണം വന്നു ചേരും. പണം കൂടുതൽ സംരഭങ്ങളിൽ നിക്ഷേപിക്കും. ഇത് നിങ്ങളുടെ സമ്പത്ത് ഇരട്ടിപ്പിക്കാൻ സഹായിക്കും. ഭൂമിക്കച്ചവടത്തിൽ നിന്നും ആദായം ഉണ്ടാകും. പുതിയ സ്ഥാലം വാങ്ങും. ബിസിനസ്സ് വിപുലീകരിക്കും. മക്കളോടൊത്ത് വിദേശത്തേയ്ക്ക് പോകാൻ സാധ്യത. പുതിയ സംരഭങ്ങൾ ആരംഭിക്കും. മക്കളുമായി കൂട്ട് ബിസിനസ്സിൽ ഏർപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. സുഹൃത്തുക്കളിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത.
വിദ്യാർത്ഥികൾക്ക് വരും ദിവസങ്ങളിൽ സമ്മിശ്ര ഫലമായിരിക്കും ഉണ്ടായിരിക്കുക. പ്രതീക്ഷിക്കാത്ത വിഷയങ്ങളിൽ കൂടുതൽ മാർക്ക് വാങ്ങാൻ സാധക്കുമെങ്കിലും ചില വിഷയങ്ങളിൽ പരാജയപ്പെടാം. മടി മാറ്റിയെടുക്കാൻ പരിശ്രമിക്കുക. വിദേശത്തേക്ക് നോക്കുന്നവരാണെങ്കിൽ, തുടക്കത്തിൽ പല പ്രതിസന്ധികളും നേരിടുമെങ്കിലും പുറം രാജ്യങ്ങളിലേയ്ക്ക പോകാൻ സാധിക്കുന്നതാണ്. സന്തോഷകരവും എന്നാൽ, നിങ്ങളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്ന പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
മീനം
വാക്കു പറഞ്ഞ കാര്യങ്ങൾ കൃത്യമായി നടത്തിയെടുക്കാൻ സാധിക്കും. ഇത് മറ്റുള്ളവരുടെ പ്രീതി നേടിയെടുക്കുന്നതിന് നിങ്ങളെ സഹായിക്കും. അച്ഛനും അമ്മയും നിങ്ങളിൽ അഭിമാനിക്കുന്ന പല നിമിഷങ്ങളും ജീവിതത്തിൽ സംഭവിക്കും. പ്രതീക്ഷിച്ച ജോലിയിൽ നിയമനം ലഭിക്കും. നിലവിൽ ജോലി ചെയ്യുന്നവരാണെങ്കിൽ പ്രൊമോഷൻ ലഭിക്കും. ഇത് പല ഉന്നതരുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കും. സാമ്പത്തികപരമായി നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കും. കടബാധ്യതകൾ കുറയ്ക്കും.
വിദ്യാർത്ഥികൾക്ക് പഠനം കഴിയുന്നതോടെ ജോലി ലഭിക്കാൻ സാധ്യത. വിദേശത്തേയ്ക്ക് നോക്കുന്നവരാണെങ്കിൽ നല്ല സമയമാണിത്. വചാരിച്ച കോഴ്സെടുത്ത് പഠിക്കാൻ അവസരം ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കാൻ സാധ്യത. മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ടുപോകാൻ സാധിക്കും. പഠന കാര്യത്തിൽ മികവ് കാണിക്കും. പ്രശസ്തി നേടും. വിവാഹം നോക്കുന്നവർക്ക് ഉചിതമായ സമയമാണിത്. പല മംഗള കാര്യങ്ങളും കുടുംബത്തിൽ നടക്കും.
The image used in the story is AI-generated
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











