Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സങ്കടവും തീരാദുരിതവും വിട്ടൊഴിയില്ല; ഈ അഞ്ച് ദൗര്‍ഭാഗ്യ രാശികളില് നിങ്ങളുണ്ടോ?
ജീവിതത്തില്‍ സന്തോഷിക്കാന്‍ ഒന്നുമില്ലാതെ പോകുന്ന ചിലയാളുകള്‍ ഉണ്ട്. ദുരിതവും സങ്കടവും വേദനകളും കരച്ചിലും പരിഭവങ്ങളുമായി ഹതാശരായി കഴിയുന്നവര്‍. മറ്റുള്ളവര്‍ക്ക് പോലും അവരുടെ അവസ്ഥയില്‍ സങ്കടം തോന്നും. ലോകം മുഴുവന്‍ തങ്ങള്‍ക്ക് എതിരാണെന്ന് ഇവര്‍ക്ക് തോന്നും. ജ്യോതിഷപരമായി പരിശോധിക്കുകയാണെങ്കില്‍ ഇവരെല്ലാം ചില പ്രത്യേക രാശികളില് ജനിച്ചവരാണെന്ന് കാണാന്‍ സാധിക്കും.

പല കാരണങ്ങള്‍ കൊണ്ട് ജീവിതത്തില്‍ എപ്പോഴും സങ്കടവും ദുരിതവും പേറി ജീവിക്കേണ്ടി വരുന്നത് ചില രാശിക്കാരുടെ വിധിയാണെന്നാണ് ജ്യോതിഷം പറയുന്നത്. ആ ദുരവസ്ഥയുള്ള രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഇത് പൊതുവായ വിവരങ്ങള്‍ ആണ്. ജനനസമയവും ഗ്രഹസ്ഥാനവും അനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടാകാം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
മകരം
എപ്പോഴും മുഖത്ത് വിഷാദ ഭാവമുള്ള ആളുകളാണ് മകരം രാശിയില്‍ പിറന്നവര്‍. മനസ്സ് അടച്ചുപൂട്ടി വെക്കുന്നവരാണ് ഇവര്‍. വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്നതില്‍ ഇവര്‍ പിന്നിലാണ്. അതുകൊണ്ട് തന്നെ മനസ്സിനുള്ളില്‍ അടക്കിവെച്ച സങ്കടങ്ങളും വേദനകളും നിരാശയും പരിഭവവുമെല്ലാം അവരേ വിഷാദത്തിലേക്ക് നയിക്കും. തങ്ങളുടെ ഉള്ളിലുള്ള വികാരങ്ങളാല്‍ മുറിവേറ്റ് അതുകൊണ്ടുള്ള വേദന തിന്ന് കഴിയുന്നവരാണ് മകരം രാശിക്കാര്‍.
ഇടവം
അന്തര്‍മുഖരായ ആളുകളാണ് പൊതുവെ ഇടവം രാശിയില്‍ ജനിച്ചവര്‍. കംഫര്‍ട്ട് സോണ്‍ വിട്ടുപോകാന്‍ അവര്‍ ആഗ്രഹിക്കാറില്ല. മാറ്റങ്ങളെ അവര്‍ വെറുക്കുന്നു. ചെറിയ മാറ്റങ്ങളില്‍ പോലും ജീവിതെ മൊത്തമായി കൈവിട്ടത് പോലെ അവര്‍ അസ്വസ്ഥരാകുകയും വേദനയും അസ്വസ്ഥതകളും അനുഭവിക്കുകയും ചെയ്യുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ദുരിതങ്ങള്‍ അനുഭവിക്കുന്ന രാശികളില് മുമ്പിലാണ്. കാരണം ഇവര്‍ ഏതുവികാരങ്ങളും ഇവരെ വളരെ ആഴത്തിലും തീവ്രതയിലും സ്പര്‍ശിക്കും. വ്യക്തിബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കുന്ന ഇവരെ ബന്ധങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ചെറിയ വേദനകള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കും. സന്തോഷമായാലും സങ്കടമായാലും യഥാര്‍ത്ഥ്യത്തിന്റെ ഇരട്ടി ഉള്ളില്‍ അനുഭവിക്കുന്നവരാണ് ഇവര്‍. ഇവര്‍ക്ക് വളരെ വേഗം ഒറ്റപ്പെടല്‍ അനുഭവപ്പെടും. അവര്‍ അവരുടെ ഉള്ളിലുള്ള വേദനകള്‍ ആരുമായും പങ്കുവെക്കില്ല.
കര്‍ക്കടകം
സ്നേഹത്തിന്റെയും കരുതലിന്റെയും പര്യായമാണ് കര്‍ക്കടകം രാശിക്കാര്‍. പുറമേ ധൈര്യത്തിന്റെ മുഖംമൂടി അണിയുമെങ്കിലും ഉള്ളില്‍ ഇവര്‍ നേരെ മറിച്ചാണ്. പ്രതികൂല സാഹചര്യങ്ങളില്‍ ഇവര്‍ മെഴുക് പോലെ ഉരുകും. വൃശ്ചികം രാശിക്കാരെ പോലെ തീവ്രവികാരങ്ങള്‍ അനുഭവിക്കുന്നവരാണ് കര്‍ക്കടകം രാശിക്കാരും. സ്നേഹവും കരുതലും പോലെ വേദനകളുടെയും പര്യായമാണ് കര്‍ക്കടകം രാശി.
മീനം
പൊതുവെ മറ്റുള്ളവരോട് വളരെ കരുണയോടെയും സ്നേഹത്തോടെയും ഇടപെടുന്നവര്‍ ആണ് മീനം രാശിയില്‍ ജനിച്ചവര്‍. അതുകൊണ്ടുതന്നെ വിട്ടുകൊടുക്കലും ത്യാഗങ്ങളും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇവരെ സ്വയം നശിപ്പിക്കുന്ന ഒരു സ്വഭാവമാണിത്. സ്വപ്നങ്ങളില്‍ ജീവിക്കുന്ന ഇവര്‍ അനാവശ്യമായി വേദനയും വിട്ടുവീഴ്ചകളും ജീവിതത്തിലേക്ക് ക്ഷണിച്ച് വരുത്തും.
നേരമറിച്ച്, മേടം, മിഥുനം, ചിങ്ങം, കന്നി, തുലാം, കുംഭം രാശികളില് ജനിച്ച ആളുകള്‍ പ്രായോഗികതയെ പുല്കുന്നവരും എല്ലാ കാര്യങ്ങളിലും വികാരത്തിനപ്പുറം പ്രായോഗിക നിലപാടുകള്‍ എടുക്കുന്നവരും ആണ്. ഏറ്റവും മികച്ചത് നേടാനുള്ള അവരുടെ പരിശ്രമത്തിലൂടെ ജീവിതത്തില്‍ പല നല്ല കാര്യങ്ങളും സന്തോഷങ്ങളും അവരുടെ ജീവിതത്തില്‍ സംഭവിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു



Click it and Unblock the Notifications
