Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
വിവാഹവും പ്രണയവും ഈ 5 രാശിക്ക് ബാലികേറാമല: ഒന്നൊഴിയാതെ തടസ്സങ്ങള്‍, യോഗം ഇതാണ്
വിവാഹം എന്നത് വിധിപോലെയേ നടക്കുകയുള്ളൂ, നമ്മളെത്ര തന്നെ ആഗ്രഹിച്ചാലും ആഗ്രഹിക്കുന്നത് പോലെ സംഭവിക്കണം എന്നില്ല. പ്രത്യേകിച്ച് വിവാഹത്തിന്റേയും പ്രണയത്തിന്റേയും കാര്യത്തില്‍. പലപ്പോഴും വിധി നാം ആഗ്രഹിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഇത്തരം കാര്യങ്ങളില്‍ നാം എത്രയൊക്കെ ശ്രദ്ധിച്ചാലും പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാവാത്ത ചില രാശിക്കാരുണ്ട്. ചിലര്‍ വളരെ എളുപ്പത്തില്‍ പ്രണയവും വിവാഹവും എല്ലാം സ്വന്തം ഇഷ്ടത്തിന് കണ്ടെത്തുന്നു. എന്നാല്‍ ചിലര്‍ക്ക് മാത്രം ആവര്‍ത്തിച്ചുള്ള തടസ്സങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും.
എളുപ്പത്തില്‍ വിവാഹത്തിനോ പ്രണയത്തിനോ ഇവര്‍ക്ക് സാധിക്കുകയില്ല. പലരും ജീവിതത്തില്‍ ഉടനീളം അവിവാഹിതരായി ജീവിക്കേണ്ടി വരുന്നു. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സമാധാനക്കേടുകളും ഉണ്ടാക്കുന്നു. വിവാഹം, പ്രണയം എന്നീ കാര്യങ്ങളില്‍ പലപ്പോഴും തടസ്സങ്ങള്‍ നേരിടുന്നത് 12 രാശിയില്‍ അഞ്ച് രാശിക്കാരാണ്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാരുടെ പ്രണയ ജീവിതം അത്രയധികം വിജയിക്കണം എന്നില്ല. എന്നാല്‍ ഇവര്‍ ഒരിക്കലം അവിവാഹിതരായി തുടരേണ്ടി വരുന്നില്ല. മിഥുനം രാശിക്കാര്‍ക്ക് ഇരട്ട സ്വഭാവമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു തീരുമാനം എടുക്കുന്ന കാര്യത്തില്‍ ഇവര്‍ പലപ്പോഴും രണ്ട് പ്രാവശ്യം ആലോചിക്കേണ്ടതായി വരുന്നു. പ്രത്യേകിച്ച് ജീവിത പങ്കാളിയെ കണ്ടെത്തുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്. ഇവരുടെ ജീവിതത്തില്‍ വിവാഹത്തിനും പ്രണയത്തിനും മുന്‍ഗണന കുറവായിരിക്കും. അത് പലപ്പോഴും വിവാഹം വൈകുന്നതിലേക്ക് ഇവരെ എത്തിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരും ഇത്തരത്തില്‍ സ്നേഹത്തിനും പ്രണയത്തിനും വിവാഹത്തിനും എല്ലാം പരാജയപ്പെട്ടവരായിരിക്കും. ഒരിക്കലും ഇവര്‍ മറ്റൊരാളുടെ നിയന്ത്രണത്തിന് കീഴില്‍ നില്ക്കാന് ആഗ്രഹിക്കുന്നില്ല. ഏത് കാര്യത്തിനും മറ്റൊരാളെ ആശ്രയിക്കാതെ മുന്നോട്ട് പോവുന്നതിനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹ ബന്ധത്തിന്റെ കാര്യത്തില്‍ ഇവര്‍ രണ്ട് വട്ടം ചിന്തിക്കുന്നു. ഇനി ഇവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പോലും അത് സംഭവിക്കണം എന്നില്ല.
ധനു രാശി
ധനു രാശിക്കാര്‍ അവിവാഹിതരായിരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തികളാണ്. യാത്രകളോടൊപ്പം ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുക എന്നതാണ് ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ധനുരാശിക്കാര്‍ പ്രണയ ബന്ധങ്ങള്‍ പരമാവധി ഒഴിവാക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ പ്രണയിച്ചവരെ നഷ്ടപ്പെടുമോ എന്ന ചിന്തയും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ അല്പം ഗൗരവത്തോടെ കണക്കാക്കണം. പ്രധാനമായം ഇവര്‍ക്ക് മറ്റൊരാളുമായി ഒത്തു പോവുന്നതിനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ പലപ്പോഴും അവരവരുടേതായ ലോകത്ത് ജീവിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ വിവാഹമോ പ്രണയമോ ഒന്നും ഇവരെ ബാധിക്കുന്നില്ല. ഒരിക്കലും അത്തരം ചില കമ്മിറ്റ്മെന്റുകളിലേക്ക് ഇവര്‍ പോവുകയും ഇല്ല. സാധാരണയായി മറ്റൊരാളോടൊപ്പം ജീവിതം പങ്കിടാന്‍ ആഗ്രഹിക്കാത്തവരാണ് ഈ രാശിക്കാര്‍. എപ്പോഴും കുറച്ച് സംസാരിക്കുകയും തനിച്ച് ഇരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍.
മീനം രാശി
മീനം രാശിക്കാര്‍ എപ്പോഴും തന്റെ പങ്കാളിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത് നടക്കാതെ വരുമ്പോള്‍ നിരാശയുണ്ടാവുന്നു. അവരുടെ പല പ്രതീക്ഷകളും പങ്കാളി നിറവേറ്റി തരില്ല. ഇത് പലപ്പോഴും ജീവിത പങ്കാളിയെന്ന സ്വപ്നത്തില്‍ നിന്ന് ഇവരെ അകറ്റി നിര്‍ത്തുന്നു. തല്‍ഫലമായി വിവാഹവും പ്രണയവും ഇവരുടെ ജീവിതത്തില്‍ നിന്ന് പലപ്പോഴും അകലത്തായി മാറുന്നു. എങ്കിലും ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ രാശിപ്രകാരം മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ല. പരസ്പരം സ്നേഹവും ഇഷ്ടവും വിശ്വാസവും ഉണ്ടെങ്കില്‍ ആര്‍ക്കും ആരേയും നല്ല ജീവിത പങ്കാളികളാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications