Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
80 വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ 20-ന് അഞ്ച് രാജയോഗങ്ങള്‍; അപൂര്‍വ്വഭാഗ്യം അനുഭവിക്കാന്‍ മൂന്ന് രാശികള്‍
വടക്കേ ഇന്ത്യയിലെ സ്ത്രീകള്‍ എല്ലാ വര്‍ഷവും ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഹൈന്ദവാചാരമാണ് കര്‍വ ചൗത്ത്. ദീര്‍ഘമാംഗല്യത്തിനും നല്ല വരനെ ലഭിക്കാനും ഭര്‍ത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടി കര്‍വ ചൗത്തിന് ദിവസം മുഴുവന്‍ സ്ത്രീകള്‍ വ്രതം അനുഷ്ഠിക്കുകയും രാത്രി ചന്ദ്രനെ കണ്ടുകൊണ്ട് വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 20-ന്, അതായത് ഞായറാഴ്ചയാണ് കര്‍വ ചൗത്ത് വരുന്നത്.

ഇത്തവണത്തെ കര്‍വ ചൗത്ത്, അല്ലെങ്കില്‍ ഒക്ടോബര്‍ 20 ജ്യോതിഷപരമായി വലിയ പ്രാധാന്യം ഉള്ള ദിവസമാണ. അന്നേദിവസം അഞ്ച് രാജയോഗങ്ങളാണ് രൂപപ്പെടുന്നത്. 80 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു അപൂര്‍വ്വഭാഗ്യം വന്നെത്തുന്നത്. ശശ രാജയോഗം, ഗജകേസരിയോഗം, മഹാലക്ഷ്മി യോഗം, ബുധാദിത്യ യോഗം, സമസപ്തക രാജയോഗം എന്നിവയാണ് കര്‍വ ചൗത്ത് നാളില്‍ സംഭവിക്കുന്നത്. ഈ അഞ്ച് രാജയോഗങ്ങളുടെയും സൗഭാഗ്യങ്ങള്‍ ഒന്നിച്ച് അനുഭവിക്കാന്‍ പോകുന്ന ചില രാശികള്‍ ഉണ്ട്. ഇവര്‍ക്ക് ഒരിക്കലും ലഭിക്കാത്ത സൗഭാഗ്യമാണ് വരാന്‍ പോകുന്നത്. ആ രാശികള്‍ ഏതെല്ലാമാണെന്നും, എന്തെല്ലാം നേട്ടങ്ങളാണ് അവരെ കാത്തിരിക്കുന്നതെന്നും നോക്കാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഒക്ടോബര്‍ 20-ലെ രാജയോഗങ്ങളാല് ജീവിതത്തില്‍ അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ വന്നെത്തും. വിവാഹിതര്‍ക്ക് ദാമ്പത്യം അതിമനോഹരമായി അനുഭവപ്പെടും. ഇവര്‍ തൊഴില്‍രംഗത്തും ബിസിനസിലും ശോഭിക്കുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യും. ബിസിനസുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് മുന്നിലുള്ളത്. ഉദ്യോഗസ്ഥരെ സംബന്ധിച്ചെടുത്തോളം ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കുകയോ പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുകയോ ചെയ്യും. ബിസിനസില്‍ കൂടുതല്‍ നിക്ഷേപം നടത്തി വളര്‍ച്ചയ്ക്കുള്ള വഴികള്‍ തേടുന്നവര്‍ക്ക് ഈ കാലയളവ് വളരെ അനുകൂലമാണ്. അത്തരം നിക്ഷേപങ്ങള്‍ ഭാവിയില്‍ സാമ്പത്തികമായി ഗുണം ചെയ്യും. പൊതുവെ ആഗ്രഹിച്ച കാര്യങ്ങളും വിചാരിച്ച ജോലികളും പൂര്‍ത്തീകരിക്കുന്ന സമയമാണ് ഇത്.
കന്നി
അഞ്ച് രാജയോഗങ്ങള്‍ നല്കുന്ന സൗഭാഗ്യം അനുഭവിക്കാന്‍ യോഗമുള്ള അടുത്ത രാശി കന്നിയാണ്. ഈ കാലയളവില്‍ ഇവര്‍ പുതിയ വാഹനം വാങ്ങിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങള്‍ ഏറെയുണ്ടാകും. കൂടുതല്‍ ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കും. തൊഴിലന്വേഷകര്‍ക്ക് മികച്ച അവസരങ്ങള്‍ കൈവരും. കുട്ടികളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള യോഗമുണ്ടാകും. വിവാഹിതരെ സംബന്ധിച്ചെടുത്തോളം ദാമ്പത്യം സന്തോഷകരമാകും. എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ പിന്തുണ ലഭിക്കും.
തുലാം
വരും നാളിലെ അഞ്ച് രാജയോഗങ്ങള്‍ കൊണ്ട് ജീവിതം നിറം പിടിക്കാന്‍ പോകുന്ന അടുത്ത രാശി തുലാം ആണ്. ഇവരുടെ കരിയറിലും ബിസിനസിലും നേട്ടങ്ങള്‍ പ്രതിഫലിക്കും. വില കൂടിയതോ ആഡംബരമായുള്ളതോ ആയ വസ്തുക്കള്‍ വാങ്ങാനിടയുണ്ട്. മത്സരപ്പരീക്ഷകളില്‍ വിജയം കൈവരും. സമൂഹത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിനാല്‍ സമ്പാദ്യം വളരും. പുതിയ ആളുകളുമായി പരിചയപ്പെടാനും ബന്ധങ്ങള്‍ വളരാനും ഇടയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
