Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ആയുഷ്മാന്‍ യോഗവും വിശാഖം നക്ഷത്രവും; സുഖ സൗഭാഗ്യങ്ങള്‍ നല്‍കും അപൂര്‍വ്വ ദിനം
ചന്ദ്രന് തുലാത്തില്‍ നിന്നും വൃശ്ചികം രാശിയില്‍ സംക്രമണം നടത്തുന്ന വിശേഷപ്പെട്ട ദിവസമാണ് നവംബര്‍ 2 ശനിയാഴ്ച. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷ പ്രതിപാദ തിഥിയായ നാളെ ഗോവര്‍ദ്ധന പൂജ നടത്തുന്ന ദിവസം കൂടിയാണ്. ഭഗവാന് കൃഷ്ണന്റെയും ഗോക്കളെയും ഗോവര്‍ദ്ധന ഗിരിയെയും പൂജിക്കുന്ന മഹനീയ ദിനമാണിത്. ത്രിപുഷ്കര യോഗം, ആയുഷ്മാന്‍ യോഗം, വിശാഖം നക്ഷത്രം എന്നീ ശുഭയോഗങ്ങളും ഈ ദിവസം ഒന്നിച്ചുവരികയാല് ഏറെ മഹത്വമുള്ള ദിവസമാണ് നവംബര്‍ 2.

നാളത്തെ ശുഭയോഗങ്ങളുടെ നേട്ടങ്ങള്‍ അനുഭവിക്കാന്‍ യോഗമുള്ളത് അഞ്ച് രാശികള്‍ക്കാണ്. ഇവര്‍ക്ക് ഏറെക്കാലമായുള്ള പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. പുണ്യസ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ കഴിയും. ശനി ഗ്രഹത്തിന്റെയും ഭഗവാന് കൃഷ്ണന്റെയും അനുഗ്രഹമാണ് ഇവരെ തേടിയെത്താന്‍ പോകുന്നത്. അതുകൊണ്ട് ഈ ദിവസം ഇവര്‍ക്ക് മോശം ഫലങ്ങളൊന്നും ഉണ്ടാകുകയില്ല. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് നവംബര്‍ രണ്ട് നേട്ടങ്ങളുടെ ദിനമായിരിക്കും. പ്രശ്നങ്ങള്‍ക്ക് വിരാമമാകും. എല്ലാ കാര്യങ്ങളും പതുക്കെ പതുക്കെ ശരിയാകും. സമൂഹത്തില്‍ അറിയപ്പെടാന്‍ തുടങ്ങും. പല ഉന്നതരെയും പരിചയപ്പെടാന്‍ സാധിക്കും. ബിസിനസില്‍ നിന്നും തരക്കേടില്ലാത്ത നേട്ടമുണ്ടാകും. ജീവിതപങ്കാളിക്ക് സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കും. ഒന്നിച്ച് യാത്രകള്‍ പോകും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് നവംബര്‍ 2 സന്തോഷത്തിന്റെ ദിവസമായിരിക്കും. അപ്രതീക്ഷിതമായി വലിയൊരു തുക കയ്യിലെത്തും. ഒപ്പമുള്ള ആളുകളും സന്തോഷമുള്ളവരാകും.കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷം പങ്കിടും. സാമ്പത്തിക പ്രശ്നത്തിന് പരിഹാരമാകും. കയ്യിലെത്തുന്ന പണം ഫലപ്രദമായി വിനിയോഗിക്കും. മാനസികമായ സന്തോഷം ലഭിക്കും. കുട്ടികള്‍ക്കൊപ്പം കളിക്കാനും അവരുടെ സന്തോഷത്തില്‍ പങ്കുചേരാനും സാധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് നവംബര്‍ 2 സമാധാനത്തിന്റെ ദിവസമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കൂടെയുള്ളവരുടെ സന്തോഷം നിങ്ങളിലേക്ക് എത്തും. അപ്രതീക്ഷിതമായി പണം കയ്യില്‍ വന്നുചേരും. സാമ്പത്തികമായി ലാഭമുണ്ടാകും. ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കും. ഈശ്വരകടാക്ഷം അനുഭവപ്പെടും.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് നവംബര്‍ രണ്ടിന് വിശേഷപ്പെട്ട ചില കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കും. കര്‍മ്മരംഗത്ത് ഭാഗ്യത്തിന്റെ തുണയോടെ വിജയം നേടും. അപ്രതീക്ഷിതമായി പണം കയ്യില്‍ വന്നെത്തും. വീട്ടില്‍ ആരുടെയെങ്കിലും വിവാഹക്കാര്യത്തില്‍ തീരുമാനമാകും. പങ്കാളിത്ത ബിസിനസ് നടത്തുന്നവര്‍ക്ക് ഈ ദിവസം ലാഭം വന്നെത്തും.
മീനം
മീനം രാശിക്കാര്‍ ഏറെക്കാലമായി ആഗ്രഹിച്ച ദിവസമായിരിക്കും നവംബര്‍ രണ്ട്. പ്രതീക്ഷിച്ച കാര്യങ്ങളെല്ലാം നടക്കും. കൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സാധിക്കും. പുണ്യസ്ഥല സന്ദര്‍ശനത്തിലൂടെ മനസിന് സന്തോഷം കൈവരും. ഏറെക്കാലമായുള്ള ആഗ്രഹം നടക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
