Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന്‍ മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
2026-ലെ ആദ്യ സൂര്യ ഗ്രഹണം കരുതും പോലെ അത്ര നിസ്സാരമല്ല: കാത്തിരിക്കുന്നത് ഒന്നിന് പുറകേ ഒന്നായി ദോഷങ്ങള്‍
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം സംഭവിക്കുന്നത് ഫെബ്രുവരി 17-നാണ് സംഭവിക്കുന്നത്. അത് പക്ഷേ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് ദോഷങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഫാല്‍ഗുനി അമാവാസി ദിനത്തിലാണ് സൂര്യ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയം സൂര്യന്‍ ശനിയുടെ കുംഭം രാശിയില്‍ ആണ് സഞ്ചരിക്കുന്നത്. ഈ ഗ്രഹണം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. അതില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ചില രാശിക്കാരുണ്ട്.
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ 2026-ല്‍ ഈ സൂര്യഗ്രഹണം 4 രാശിക്കാരെ വളരെ മോശമായാണ് ബാധിക്കുന്നത്. അവരുടെ മാനസികാരോഗ്യത്തേയും ആരോഗ്യത്തേയും സാമ്പത്തിക സ്ഥിതിയേയും എല്ലാം ഇത് സാരമായി ബാധിക്കുന്നു. പലപ്പോഴും നിങ്ങളുടെ ചെറിയ തെറ്റുകള്‍ പോലും പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ സൂര്യ ഗ്രഹണം ഈ മൂന്ന് രാശിക്കാരില്‍ ദോഷങ്ങള്‍ എപ്രകാരമാണ് കൊണ്ട് വരുന്നത് എന്ന് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് 2026-ലെ സൂര്യ ഗ്രഹണം പ്രതികൂലഫലങ്ങള്‍ കൊണ്ട് വരുന്നു. ഇത് പലപ്പോഴും അഭിമാനത്തെ പോലും ബാധിക്കുന്ന തരത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും നിങ്ങളുടെ കീര്‍ത്തിക്ക് വരെ കോട്ടം വരുത്തുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ല. കുടുംബത്തില്‍ കലഹങ്ങളും പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും വര്‍ദ്ധിക്കും. വാക്കുകളിലെ അഹങ്കാരം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. പലപ്പോഴും അഹങ്കാരം വര്‍ദ്ധിക്കുന്നത് നിങ്ങളുടെ അടിസ്ഥാനത്തില്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്. ഓരോ സാഹചര്യങ്ങളേയും വളരെയധികം ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം നിരവധി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടി വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണം വളരെ മോശം ഫലങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത് ചിലവുകള്‍ വളരെയധികം അപ്രതീക്ഷിതമായി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുകയും അത് കൂടാതെ പ്രശ്‌നങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. പണം കടം കൊടുക്കുന്നത് ശ്രദ്ധിച്ച് വേണം, കാരണം അത് തിരിച്ച് കിട്ടുന്നതിന് നിങ്ങള്‍ക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അതിന്റെ ഫലമായി എടുത്ത് ചാടിയുള്ള തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. അത് നിങ്ങളുടെ ജീവിതത്തില്‍ പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഈ സമയം ബിസിനസ് ഇടപാടുകള്‍ നടത്തുന്നത് ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ വളരെ വലിയ നഷ്ടം സംഭവിക്കും. പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി നേരിടേണ്ടി വരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്ന അവസ്ഥയുണ്ടാവുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ബന്ധങ്ങളില്‍ മികച്ച സമയം കൊണ്ട് വരുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസികാരോഗ്യം അല്‍പം ശ്രദ്ധിക്കണം. സൂര്യന്റെ സ്ഥാനം പലപ്പോഴും നിങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ പലപ്പോഴും അശുഭകരമായ പല സ്വാധീനവും ചെലുത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ ഇരട്ടിയാക്കുന്നു. അമിത ശ്രദ്ധ പല കാര്യത്തിലും അനിവാര്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ വിപരീതഫലമാണ് പലപ്പോഴും ഈ ഗ്രഹണം നിങ്ങള്‍ക്ക് നല്‍കുന്നത്. പല തരത്തിലുള്ള മാറ്റങ്ങള്‍ വിപരീതമായി വരുന്ന സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി സംഭവിക്കും. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ അവസ്ഥയിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. സന്തോഷം വളരെ പെട്ടെന്ന് സങ്കടത്തിലേക്ക് വഴിമാറുന്ന സമയമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. സമ്പത്ത് ഒന്നിന് പുറകേ ഒന്നായി ഒലിച്ച് പോവേണ്ടി വരുന്ന അവസ്ഥയുണ്ടാവും. അത് പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications











