ഏഴരശനിയുടെ കോപത്തില്‍ വലഞ്ഞ് മീനം രാശി, പരിഹാരമായി ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

ജ്യോതിഷത്തില്‍, ശനി ഗ്രഹം അല്ലെങ്കില്‍ ശനിദേവന്‍ കര്‍മ്മഫലങ്ങള്‍ തരുന്നവനും നീതിയുടെ ദേവനുമാണ്. സൂര്യ ഭഗവാന്റെ നിഴല്‍ പുത്രനായാണ് ശനി അറിയപ്പെടുന്നത്. ഓരോരുത്തരുടെയും കര്‍മ്മമനുസരിച്ച് മംഗളകരവും മംഗളകരമല്ലാത്തതുമായ ഫലങ്ങള്‍ തരാന്‍ ശനിയ്ക്ക് സാധിക്കും. ഉഗ്ര തപസ്സിലൂടെ ശനി ശിവനെ പ്രസാദിപ്പിക്കുകയും ഇതില്‍ സംപ്രീതനായ ശിവന്‍ സത്ഫലങ്ങള്‍ക്കുള്ള വരം ശനിക്ക് നല്‍കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

shani dev

ശനിദേവന്റെ അനുഗ്രഹമുണ്ടെങ്കില്‍, സാധാരണക്കാരനും രാജാവ് ആകാമെന്നാണ് ജ്യോതിഷ വിശ്വാസം. ശനി ഒപ്പം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ലഭിക്കും. എന്നാല്‍ ശനിദേവന്‍ പിണങ്ങിയാല്‍, കാര്യങ്ങള്‍ മാറിമറിയും, ജീവിതമേ കുട്ടിച്ചോറാകും. കണ്ടകശനി കൊണ്ടേ പോകൂ എന്ന ചൊല്ല് കേട്ടിട്ടില്ലേ. ഏഴരശനി കാലത്ത് ആളുകള്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടതായി വരും. കുംഭം, മകരം, മീനം രാശിക്കാരാണ് നിലവില്‍ ഏഴരശനി കോപം അനുഭവിക്കുന്നത്. ഏഴര ശനിയുടെ തുടക്കം മീനം രാശിയിലാണ് ഉണ്ടാകുക.

ഏഴരശനിയുടെ സ്വാധീനം മൂലം പല ജീവിത സാഹചര്യങ്ങളിലൂടെയും ഇവര്‍ക്ക് കടന്നുപോകേണ്ടതായി വരും. വ്യാഴം അധിപനായുള്ള രാശിയാണ് മീനം. 2022 ഏപ്രില്‍ 29നാണ് മീനം രാശിയില്‍ ഏഴരശനിക്കാലം തുടങ്ങിയത്. ഹിന്ദു കലണ്ടര്‍ പ്രകാരം 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീനം രാശിക്കാര്‍ക്ക് ഏഴരശനി വന്നെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏഴരശനിയുടെ കാഠിന ഫലത്തില്‍ നിന്നും മോചനം നേടുന്നതിനായി മീനം രാശിക്കാര്‍ക്ക് ചെയ്യാവുന്ന പരിഹാര ങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

എപ്പോഴാണ് മീനം രാശിക്കാര്‍ ഏഴരശനിയില്‍ നിന്ന് മുക്തരാകുക

ജ്യോതിഷപ്രകാരം, ശനി രണ്ടരവര്‍ഷക്കാലമാണ് ഒരു രാശിയില്‍ ഉണ്ടാകുക. അതിന് ശേഷം ശനി രാശിമാറ്റം നടത്തും. ഏഴരശനിയുടെ ഒരു ഘട്ടം രണ്ടരവര്‍ഷക്കാലമാണെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ മീനം രാശിയിലാണ് ഏഴരശനി നടക്കുന്നത്. 2025, മെയ് 29 വരെ ഇത് തുടരും. അതിനുശേഷം ഏഴരശനിയുടെ രണ്ടാംഘട്ടം തുടങ്ങും. ഹിന്ദു കലണ്ടര്‍ അനുസരിച്ച് 2030, ഏപ്രില്‍ 7നാണ് മീനം രാശിക്കാര്‍ക്ക് ഏഴര ശനിയില്‍ നിന്നും മോചനം ലഭിക്കുക.

ഏഴരശനിയുടെ ആദ്യഘട്ടം

ഏഴര ശനിയുടെ ആദ്യ ഘട്ടം ഉദയ ഘട്ടം എന്ന പേരിലാണ് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്. ഏഴരശനിയുടെ ഇക്കാലത്ത്, മാനസിക പിരിമുറുക്കം, അജ്ഞാത രോഗങ്ങള്‍, അജ്ഞാത ഭയം, സാമ്പത്തിക ക്ലേശം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഉണ്ടായെന്ന് വരാം. ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കാന്‍ പ്രസ്തുത രാശിയിലുള്ളവര്‍ ശനി ദേവനെ ആരാധിക്കണം. ശനി ദേവന്റെ കോപത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി ചെയ്യേണ്ട ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

പരിഹാര കര്‍മ്മങ്ങള്‍

അശരണരെയും പാവപ്പെട്ടവരെയും സഹായിക്കുക: അശരണരെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിലൂടെ ശനിദേവന്റെ അനുഗ്രഹം നേടാം.

ശിവന് ജലാഭിഷേകം: ഏഴരശനിയുടെ ദുരിതഫലങ്ങളില്‍ നിന്നും മോചിതരാകാന്‍, ദിവസവും കുളി കഴിഞ്ഞ് അല്‍പ്പനേരം ധ്യാനിക്കുക. കുറച്ച് കറുത്ത എളള് ഗംഗാതീര്‍ത്ഥത്തില്‍ ഇട്ട് ശിവന് ജലാഭിഷേകം ചെയ്യുക. ഏഴരശനിക്കാലം മൂഴുവന്‍ ശിവ പഞ്ചാക്ഷരി മന്ത്രം സ്ഥിരമായി ജപിക്കുക.

ശനിയന്ത്രം: ശനിയാഴ്ച ദിവസങ്ങളില്‍ ശനിദേവനെ ആരാധിച്ചാല്‍ മംഗളഫലങ്ങള്‍ ലഭിക്കും. ശനിയാഴ്ചകളില്‍ കുളിച്ച്, ധ്യാനിച്ച്, ശനിദേവനെ യഥാവിധി പൂജിക്കുക. വീട്ടില്‍ ശനി യന്ത്രം സ്ഥാപിച്ച് ദിവസവും ആരാധിക്കുക. ശനിദോഷത്തില്‍ നിന്നും മുക്തി നേടാന്‍ ഇതിലൂടെ സാധിക്കും.

ആല്‍മരത്തെ ആരാധിക്കുക: വ്യാഴാഴ്ചയും ശനിയാഴ്ചയും ഒഴിച്ചുള്ള ദിവസങ്ങളില്‍ മീനം രാശിയിലുള്ളവര്‍ ആല്‍മരത്തിന് വെള്ളമൊഴിക്കുകയും മൂന്ന് പ്രാവിശ്യം വലംവെക്കുകയും ചെയ്യണം. ഈ പ്രവൃത്തിയിലൂടെ ശനിയുടെ അനുഗ്രഹം ഇവരിലേക്ക് വന്നുചേരും.

വന്നിമരത്തിന്റെ വേര്: ശനിദേവന്റെ കൃപ ലഭിക്കുന്നതിനായി, വന്നമരത്തിന്റെ വേര് കറുത്ത തുണിയില്‍ കെട്ടി വലതുകയ്യില്‍ കെട്ടിയാല്‍ മതിയെന്നാണ് വിശ്വാസം. ഏഴരശനി പോലുള്ള ശനിദോഷങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ അത് നല്ലതാണ്. ശനിയാഴ്ച ദിവസങ്ങളില്‍ മാത്രം ഇത് ചെയ്താല്‍ മതിയാകും.

ദാനം: ഏഴരശനിയുടെ കഷ്ടതകളില്‍ നിന്നും മോചനം ലഭിക്കാന്‍ ശനിയാഴ്ച ദിവസങ്ങളില്‍ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും ദാനങ്ങള്‍ ചെയ്യുക. പാവപ്പെട്ടവര്‍ക്ക് ഏറെ സഹായകമാകുന്ന, അവരുടെ ബുദ്ധിമുട്ടുകള്‍ നീങ്ങുന്ന രീതിയിലുള്ള ദാനങ്ങള്‍ ചെയ്യുക. ശരിയായ ദാനങ്ങളിലൂടെ ഏഴരശനിയുടെ ആപത്തുകളില്‍ നിന്നും രക്ഷ നേടാം. ശനിദേവന് പ്രിയപ്പെട്ട ഇരുമ്പ്, എള്ള്, കടുകെണ്ണ, പാത്രങ്ങള്‍ എന്നിവ ശനിയാഴ്ചകളില്‍ ദാനം ചെയ്യാം.

ഇന്ദ്രനീലം ധരിക്കുക: ശനിദേവന്റെ കോപത്തില്‍ നിന്നും മോചിതരാകാന്‍ ഇന്ദ്രനീലം ധരിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, April 11, 2024, 11:46 [IST]
X
Desktop Bottom Promotion