Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
നവംബര്‍ മാസം മുതല്‍ ഏത് പ്രതിസന്ധിയിലും പണം സമ്പാദിക്കാന്‍ പോകുന്നത് ഈ രാശിക്കാര്‍
ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കില്‍ പണം അനിവാര്യമാണ്. എന്നാല്‍, പലപ്പോഴും ഗ്രഹങ്ങളിലെ മാറ്റങ്ങള്‍ മൂലം പല രാശിക്കാര്‍ക്കും അവര്‍ പ്രതീക്ഷിച്ച രീതിയില്‍ സമ്പാദിക്കാന്‍ സാധിച്ചെന്ന് വരാറില്ല. എന്നാല്‍, ഏത് പ്രതിസന്ധിയിലും ആഗ്രഹിച്ച രീതിയില്‍ പണം സമ്പാദിച്ചെടുക്കുന്ന കുറച്ച് രാശിക്കാരുണ്ട്. പ്രത്യേകിച്ച്, നവംബര്‍ മാസത്തില്‍ പണം ഏറ്റവും കൂടുതല്‍ നേടിയെടുക്കുന്നത് ഈ രാശിക്കാരായിരിക്കും. ഈ ഭാഗ്യം ചെയ്ത രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

കന്നി
വേദ ജ്യോതിഷം പ്രകാരം, ഏറ്റവും കൂടുതല്‍ ധനികരാകാന്‍ യോഗമുള്ള രാശികളില് ഒന്നാണ് കന്നി. നവംബര്‍ മാസം ആരംഭിക്കുന്നതോടെ കന്നി രാശിക്കാര്‍ക്ക് തലവരമാറുകയാണ്. ആഗ്രഹിച്ചതെന്തും ഇവര്‍ നേടിയെടുക്കും. ബിസിനസ്സ് ആരംഭിച്ചാല്‍ അതില്‍ നിന്നും ആഗ്രഹിച്ച രീതിയില്‍ നല്ല വരുമാനം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, പണം സമ്പാദിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് ഇവര്‍ക്ക് മനസ്സിലാക്കി എടുക്കാന്‍ പ്രത്യേക കഴിവാണ്. ഏത് രീതിയില്‍ എങ്ങനെ ചെയ്താല്‍, പണം കയ്യില്‍ വന്നെത്തും എന്നതിനെ കുറിച്ചും ഇവര്‍ക്ക് നല്ല ധാരണയാണ്. അതിനാല്‍ തന്നെ പരാജയങ്ങളും കുറവായിരിക്കും. കൂടാതെ, കുറഞ്ഞ കാലയളവില്‍ നല്ലരീതിയില്‍ സമ്പാദിക്കാനും ഇവര്‍ക്ക് സാധിക്കും.
വൃശ്ചികം
തൊട്ടതെല്ലാം പൊന്നാക്കിയെടുക്കാന് പ്രത്യേക കഴിവുള്ളവരാണ് വൃശ്ചികം രാശിക്കാര്‍. ഇവര്‍ ജോലി ചെയ്യുന്ന മേഖലയില്‍ നല്ല രീതിയില്‍ ലാഭം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവാണ്. അതുപോലെ സ്വന്തമായി ബിസിനസ്സ് ഉള്ളവരാണെങ്കില്‍, ബിസിനസ്സില്‍ നിന്നും എങ്ങനെ ലാഭം ഉണ്ടാക്കിയെടുക്കണം എന്നതിനെക്കുറിച്ചും ഇവര്‍ക്ക് നല്ല ബോധ്യമുണ്ടായിരിക്കും. അതിനാല്‍ തന്നെ, അധികം പ്രയാസമില്ലാതെ പണം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കൂടാതെ, മറ്റുള്ളവരെ ഉപയോഗിച്ച് പണം എങഅങനെ സമ്പാദിക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവാണ്. സ്വന്തം നേട്ടത്തിനായി ഏതറ്റം വരെ പോകാനും ഇവര്‍ തയ്യാറായിരിക്കും. ഇത് ഇവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കും. എല്ലാ കാര്യങ്ങളെ കുറിച്ചും, കൃത്യമായ ധാരണയും വ്യക്തിതയും ഇവര്‍ക്ക് ഉണ്ടായിരിക്കും. അതിനാല്‍, വേണ്ട രീതിയില്‍ കൃത്യ സമയത്ത് പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു.
ചിങ്ങം
ഇവര്‍ ഏത് മേഖലയില്‍ എത്തിപ്പെട്ടാലും ഉന്നത സ്ഥാനങ്ങളില്‍ എത്താന്‍ ഇവര്‍ക്ക് യോഗം. ജോലി ചെയ്യുന്ന സ്ഥലത്ത് ഇവര്‍ക്ക് മേധാവിത്വം വര്‍ദ്ധിപ്പിക്കും. ഇത് അധികാരം ഇവരിലേയ്ക്ക് ഒതുക്കാന്‍ സഹായിക്കും. കൂടാതെ, മറ്റുള്ളവരെ നിയന്ത്രിച്ച് ജോലി സ്ഥലത്ത് ലാഭം ഉണ്ടാക്കിയെടുക്കാനും,അതുപോലെ, സ്വന്തമായി പണം സമ്പാദിക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. ബിസിനസ്സ് ആരംഭിക്കുകയാണെങ്കില്‍ ഏത് ബിസിനസ്സ് ചെയ്താലാണ് ലാഭം, എങ്ങനെ പണം സമ്പാദിക്കാം എന്നതിനെക്കുറിച്ച് ഇവര്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കും. ഇത് പണം സമ്പാദിക്കാന്‍ ഇവരെ സഹായിക്കുന്നതാണ്.
ഇടവം
നല്ല ക്ഷമയും സഹന ശേഷിയും ഉള്ളവരാണ് ഇടവം രാശിക്കാര്‍. അതിനാല്‍ തന്നെ, ജീവിതത്തില്‍ വിജയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കുന്നത് പുതിയ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. ഇതിലൂടെ പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആരെയും വിശ്വസിപ്പിക്കുന്ന വിധത്തിലുള്ള സ്വഭാവമായതിനാല്‍, ഇതിലൂടെ ബിസിനസ്സ് വളര്‍ത്താനും, ജോലി സ്ഥലത്ത് ഉന്നതരുമായി ബന്ധം സ്ഥാപിക്കാനും ഇവര്‍ക്ക് സാധിക്കും. ഇത് പണം സമ്പാദിക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
