Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
ചിലവാക്കുന്നതിന്റെ ഇരട്ടിയായി തിരിച്ച് കിട്ടും: ലക്ഷ്മിദേവിയുടെ ശുഭദൃഷ്ടി, ധനം കുമിഞ്ഞ് കൂടും
ഡിസംബര്‍ മാസത്തിന് തുടക്കമായി, ജ്യോതിഷപ്രകാരം നോക്കുകയാണെങ്കില്‍ അനുകൂല പ്രതികൂലമാറ്റങ്ങള്‍ ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നു. പ്രത്യേകിച്ച് ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം സാമ്പത്തികമായും പലരും ശക്തരാവുകയും ചിലര്‍ക്ക് നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ ഓരോ രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
വരുന്ന 31 ദിവസങ്ങളില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സാമ്പത്തികമായി സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നത് പ്രധാനപ്പെട്ടതാണ്. വേദജ്യോതിഷ പ്രകാരം ആരൊക്കെ കരുതിയിരിക്കണം, ആര്‍ക്കൊക്കെ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു എന്നതിന്റെ രത്നച്ചുരുക്കമാണ് ഈ ലേഖനം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ മാസം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലമാണ്. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ടെങ്കിലും അതിനെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്യുന്നത് വഴി സാമ്പത്തിക അനിശ്ചിതത്വത്തെ ഇല്ലാതാക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഡിസംബര്‍ മാസം വളരെയധികം മികച്ച മാറ്റങ്ങള്‍ സാമ്പത്തിക രംഗത്ത് ഉണ്ടാവാം. അനാവശ്യമായ ചിലവുകള്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. അത് ഭാവിയില്‍ ഗുണം ചെയ്യും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ ഈ മാസം ഏറ്റക്കുറച്ചിലിന് സാധ്യതയുണ്ട്. അനാവശ്യമായി പണം ചിലവാക്കുന്നത് ഒഴിവാക്കുക. ബുദ്ധിപൂര്‍വ്വം ഓരോ കാര്യവും ചെയ്യേണ്ടതാണ്. പണം ചിലവാക്കുന്നത് പോലെ തന്നെ അതില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നത് ഒരു വെല്ലുവിളിയാണ്.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ മാസം അപ്രതീക്ഷിത ചെലവുകള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വളരെയധികം ശ്രദ്ധിക്കണം. അതിനായി അവശ്യ ചെലവുകളില്‍ നിയന്ത്രണം വരുത്തണം. ഇത് സാമ്പത്തിക സുരക്ഷിതത്വം നല്‍കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഡിസംബറില്‍ കൂടുതല്‍ ധനാഗമനം ഉണ്ടാവുന്നു. ഇത് പലപ്പോഴും എത്ര വിലപിടിപ്പുള്ള ആഡംബര വസ്തുക്കളും വാങ്ങുന്നതിനും അതിന് പണം ചിലവാക്കുന്നതിനും കാരണമാകും. എന്നാല്‍ ഇതൊന്നും നിങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് ഇളക്കം തട്ടുന്നതിന് കാരണമാകുന്നില്ല.
കന്നി
തന്ത്രപൂര്‍വ്വമാണ് ഇവര്‍ ഡിസംബര്‍ മാസത്തെ കണക്കാക്കുന്നത്. അതനുസരിച്ച് സാമ്പത്തിക പദ്ധതികളും തയ്യാറാക്കുന്നു. അധിക വരുമാനവും ഇവര്‍ക്കുണ്ടാവുന്ന മാസമാണ്. കൂടാതെ കന്നിരാശിക്കാര്‍ അവരുടെ നിലവിലെ നിക്ഷേപങ്ങള്‍ അവലോകനം ചെയ്യുകയും അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഡിസംബറിലെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ശുക്രനുദിക്കുന്ന നേട്ടങ്ങള്‍ ആണ് ജീവിതത്തിലുണ്ടാവുന്നത്. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം. ചിലവാക്കുന്നതിന്റെ ഇരട്ടി തിരിച്ച് കിട്ടും. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനുള്ള യോഗവും ഈ മാസമുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക വെല്ലുവിളികള്‍ ഉണ്ടാവുന്ന മാസമാണ് ഡിസംബര്‍. വിവേകത്തോടെ എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യാന്‍ പഠിക്കണം. അല്ലാത്ത പക്ഷം അപകട സാധ്യതകള്‍ വര്‍ദ്ധിക്കാം. ഒരു തീരുമാനത്തില്‍ ഉറച്ച് നില്ക്കാന് ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഡിസംബറില്‍ അവരുടെ വരുമാനത്തില്‍ വര്‍ദ്ധനവ് കാണാന്‍ കഴിയും. എന്നാല്‍ ശ്രദ്ധയോടെ വേണം ഓരോ രൂപയും ചിലവാക്കാന്‍. സാമ്പത്തിക അടിത്തറ ഭാവിയിലേക്ക് വേണ്ടി ഇവര്‍ കെട്ടിപ്പടുക്കണം. സന്തോഷകരമായ മാറ്റങ്ങള്‍ സ്വാഗതം ചെയ്യുന്ന മനോഭാവം ഉണ്ടാവും.
മകരം
മകരം രാശിക്കാര്‍ ഈ മാസം ചെലവഴിക്കുന്ന തുക പലപ്പോഴും വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും. ഇത് സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കും. പലപ്പോഴും സമ്പാദ്യത്തിന് മുന്‍ഗണന നല്കാന് മാസത്തിന്റെ പകുതിയില്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ സാമ്പത്തിക ഭദ്രത ഉണ്ടാവുകയുള്ളൂ.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഡിസംബറില്‍ അപ്രതീക്ഷിതമായ മാറ്റം വരുമാനത്തില്‍ ഉണ്ടാവാം. പലപ്പോഴും ശമ്പള വര്‍ദ്ധനവോ അല്ലെങ്കില്‍ ബോണസോ ലഭിക്കാം. ഇത് സമ്പാദ്യത്തിന് അടിത്തറ സൃഷ്ടിക്കും. പക്ഷേ വിവേകത്തോടെ ചിലവാക്കിയില്ലെങ്കില്‍ അത് പ്രതിസന്ധികളുണ്ടാക്കാം. അതുകൊണ്ട് ചിലവാക്കുന്ന ഓരോ രൂപക്കും കണക്ക് വേണം.
മീനം
മീനം രാശിക്കാര്‍ ഈ മാസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ പണം നല്‍കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെങ്കിലും അമിതമായി ബുദ്ധിമുട്ടുകള്‍ നിങ്ങള്ക്കുണ്ടാവുന്നില്ല. എങ്കിലും ഓരോ കാര്യങ്ങളും ചിന്തിച്ച് വേണം തീരുമാനമെടുക്കാന്‍. അല്ലാത്ത പക്ഷം സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാവാം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications