Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
നക്ഷത്രം അനുസരിച്ച് ജീവിതത്തില്‍ നിങ്ങള്‍ സമ്പന്നരാകുമോ? 12 രാശിയുടെയുടെയും ധനയോഗങ്ങള്‍
പണത്തിനും സമ്പത്തിനും ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. പണമില്ലാത്തവന്‍ പിണം എന്ന ചൊല്ലില്‍ കഴമ്പില്ലെന്നും സമാധാനവും സന്തോഷവുമാണ് വേണ്ടതെന്നും പറഞ്ഞാലും പണത്തിന് പണം തന്നെ വേണ്ടേ എന്ന മറുചോദ്യമുണ്ടാകും. അതിലെ ശരിതെറ്റുകള്‍ മറന്നാല്‍ ധനികരാകുക, സാമ്പത്തികമായി സ്ഥിരതയുണ്ടാകുക, തലമുറകള്‍ക്കായി സമ്പാദിക്കുക എന്നതെല്ലാം ഇന്നും ഈ ലോകത്ത് പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്.

സമ്പത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവീണവരും കഠിനാധ്വാനത്തിലൂടെ സമ്പത്ത് നേടിയവരും ഭാഗ്യം കൊണ്ട് ധനികരായവരും ഈ ലോകത്തുണ്ട്. പക്ഷേ എത്ര ശ്രമിച്ചാലും സമ്പത്തുണ്ടാക്കാന്‍ കഴിയാത്തവരും ഉണ്ട്. വേദ ജ്യോതിഷം പറയുന്നത് സാമ്പത്തികമായ നമ്മുടെ ശേഷികള്‍ നമ്മുടെ ജന്മരാശികളിലും നക്ഷത്രങ്ങളിലും അധിഷ്ഠിതമാണെന്നാണ്. ജീവിതത്തില്‍ സാമ്പത്തികമായി നമ്മള്‍ എപ്രകാരമായിരിക്കുമെന്നത് നമ്മുടെ ജാതകം നോക്കിയാല്‍ അറിയാന്‍ സാധിക്കുമെന്നാണ്. രാശിപ്രകാരം ഓരോ ആളുകളുടെയും സാമ്പത്തിക ശക്തിയും ദൗര്‍ബല്യങ്ങളും അറിയാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
ജീവിതത്തോടുള്ള അതേ ആവേശത്തോടും തീവ്രതയോടും പണവുമായി ഇടപഴകുന്നവരാണ് മേടം രാശിക്കാര്‍. പണമെറിഞ്ഞ് പണം വാരുക എന്ന സമീപനമാണ് ഇവരുടേത്. അതിനായി റിസ്‌കുകള്‍ എടുക്കാന്‍ ഇവര്‍ മടിക്കില്ല. മുന്‍പിന്‍ നോക്കാതെ ചിലവഴിക്കുകയും അവര്‍ക്ക് ആഗ്രഹം തോന്നുന്നതെല്ലാം വാങ്ങുകയും ചെയ്യുന്ന ഇവര്‍ പെട്ടെന്ന് സന്തോഷം നല്‍കുന്ന വസ്തുക്കളിലും കാര്യങ്ങളിലും ഭ്രമിച്ചുപോകും. അതുകൊണ്ട് ദീര്‍ഘകാല സമ്പാദ്യങ്ങള്‍ ഇവരുടെ മുന്‍ഗണനയല്ല. പക്ഷേ ആത്മാര്‍ത്ഥതയും ഊര്‍ജസ്വലതയും കൊണ്ട് വളരെ വേഗം പണമുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയും. സാമ്പത്തികമായി റിസ്‌കുകള്‍ എടുക്കുമെങ്കില്‍ ഭാവി ഭദ്രമാക്കാനും ഇവര്‍ ശ്രമിക്കും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
സാമ്പത്തിക അസൂത്രണത്തില്‍ മുന്നിലാണ് ഇടവം രാശിക്കാര്‍. സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരതയും സുരക്ഷിതത്വവുമാണ് ഇവരുടെ പ്രധാന മുന്‍ഗണനകള്‍. ചിലവുകള്‍ കുറച്ച് സമ്പാദിക്കുന്നതാണ് ഇവരുടെ രീതി. എണ്ണത്തേക്കാള്‍ ഗുണമേന്മയ്ക്കാണ് ഇവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. ആഡംബരം ഇഷ്ടമാണെങ്കിലും സാമ്പത്തികമായി ഭദ്രമായതിന് ശേഷമേ അത്തരം കാര്യങ്ങള്‍ക്ക് ഇവര്‍ മുതിരുകയുള്ളു. വരവുചിലവുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇവര്‍ മിടുക്കരാണ്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും സ്ഥിരതയും കൊണ്ട് സമ്പന്നരാകാന്‍ ഇവര്‍ക്ക് കഴിയും. ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്ന നിക്ഷേപങ്ങളാണ് ഇവര്‍ തിരഞ്ഞെടുക്കുക. തങ്ങളുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയുള്ള ചിലവിടലേ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുകയുള്ളു.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
മിഥുനം രാശിക്കാര്‍ സാമ്പത്തികം വളരെ ഈസിയായി കൈകാര്യം ചെയ്യുന്നവരാണ്. സ്ഥിരം ജോലിക്കൊപ്പം മറ്റ് ജോലികള്‍, അസാധാരണ ബിസിനസുകള്‍ തുടങ്ങി പണമുണ്ടാക്കാനും നിക്ഷേപിക്കാനും പല വഴികള്‍ തേടുന്നവരാണ് ഇവര്‍. പക്ഷേ ഇവര്‍ക്ക് രണ്ട് മുഖമുണ്ട്. ചിലപ്പോള്‍ സാമ്പത്തികമായി വളരെ ശ്രദ്ധയുള്ളവരായും അല്ലാത്തപ്പോള്‍ അശ്രദ്ധമായി ചിലവഴിക്കുന്നവരും ആകുമിവര്‍. സാമ്പത്തിക സാഹചര്യങ്ങളുടെ മാറ്റവുമായി വേഗത്തില്‍ പൊരുത്തപ്പെടുന്നവര്‍ ആണിവര്‍. വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടാകുന്നത് ഇവരുടെ ദീര്‍ഘകാല ലക്ഷ്യങ്ങളെയും നിക്ഷേപങ്ങളെയും സഹായിക്കും. ബൗദ്ധികമായും സാമൂഹികമായും അവരില്‍ ആവേശമുണ്ടാക്കുന്ന സാധനങ്ങള്‍ക്കും അനുഭവങ്ങള്‍ക്കുമായി പണം ചിലവഴിക്കാന്‍ ഇവര്‍ക്ക് മടിയില്ല.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിക്കാരുടെ ധനശീലങ്ങളും സ്വഭാവങ്ങളും അവരുടെ വികാരവിചാരങ്ങളുമായും കുടുംബവുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ടവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിനാണ് ഇവര്‍ പ്രധാനം. സുരക്ഷിതമായ, റിസ്‌ക കുറഞ്ഞ നിക്ഷേപങ്ങളാണ് ഇവര്‍ തിരഞ്ഞെടുക്കുക. അനാവശ്യ റിസ്‌കുകള്‍ ഇവര്‍ ഒരിക്കലും എടുക്കില്ല. കുടുംബത്തിനും വീടുനുമായി എത്ര പണം വേണമെങ്കിലും ഇവര്‍ ചിലവഴിക്കും. വളരെ ആലോചിച്ചേ ചിലവാക്കുകയുള്ളുലെങ്കിലും വികാരങ്ങള്‍ക്ക് അടിമപ്പെട്ടുള്ള ചിലവാക്കല്‍ ഇവര്‍ക്ക് പ്രതിസന്ധിയേകും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ കണക്കില്ലാതെ ചിലവഴിക്കുന്നവരാണ്. ആഡംബര വസ്തുക്കള്‍, വിനോദം അങ്ങനെ അവരെയോ അവരുടെ പ്രിയപ്പെട്ടവരെയോ സന്തോഷിപ്പിക്കുന്ന എന്തിന് വേണ്ടിയും അവര്‍ പണം മുടക്കും. ആത്മവിശ്വാസത്തിലൂടെയും നേതൃഗുണത്തിലൂടെയും സമ്പന്നതയിലേക്ക് നടന്ന് കയറുന്നവര്‍ ആണ് ചിങ്ങം രാശിക്കാര്‍. ജീവിതം ഏറ്റവും ഭംഗിയായി ജീവിക്കാന്‍ അമിതമായി ചിലവിടാന്‍ മടിയില്ലാത്തവരാണ് ഇവര്‍. ദീര്‍ഘകാല നിക്ഷേപങ്ങളടെയും സമ്പാദ്യത്തിന്റെയും കരുത്തിലാണ് ചിങ്ങം രാശിക്കാര്‍ കണക്കില്ലാതെ ചിലവഴിക്കുക. ജീവിതം ആസ്വദിക്കുകയും അതേസമയം കൃത്യമായ അതിരുകള്‍ ഉണ്ടാകുകയും കൃത്യമായി പണം കരുതിവെക്കുകയും ചെയ്യുന്നത് ഇവരുടെ നല്ല സ്വഭാവമാണ്.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
പ്രായോഗികമായ ധനവിചാരങ്ങളും ശീലങ്ങളും ഉള്ളവരാണ് കന്നി രാശിക്കാര്‍. ചിലവുകള്‍ കൃത്യമായി ആസൂത്രണം ചെയ്യുകയും ബഡ്ജറ്റിനനുസരിച്ച് നീങ്ങുകയും ചിലവുകള്‍ നിയന്ത്രിക്കുകയും ചെയ്യുന്നത് ഇവരുടെ ഗുണങ്ങളാണ്. അനാവശ്യ ചിലവുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും മികച്ച നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നത് ഇവരുടെ പ്രത്യേകതയാണ്. കഠിനാധ്വാനം ചെയ്യുകയും സാമ്പത്തികസ്ഥിരതയ്ക്കായി ചില ത്യാഗങ്ങള്‍ ചെയ്യാന്‍ തയ്യാറാകുകയും ചെയ്യും ഇവര്‍. റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളാണ് ഇവര്‍ തിരഞ്ഞെടുക്കുക. കൃത്യമായ അവലോകനത്തിലൂടെ പണം കൈകാര്യം ചെയ്യുന്ന ഇവര്‍ക്ക് സാമ്പത്തികമായി അബദ്ധങ്ങള്‍ പറ്റുക വിരളമാണ്. പക്ഷേ പണം കൊണ്ട് ജീവിതം ആസ്വദിക്കാന്‍ കൂടി ഇവര്‍ പഠിക്കേണ്ടതുണ്ട്.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ജീവിതം ആസ്വദിക്കാനുള്ള തുലാം രാശിക്കാരുടെ താല്‍പ്പര്യവുമായി ചേര്‍ന്നുപോകുന്നതാണ് ഇവരുടെ സാമ്പത്തിക ശീലങ്ങളും. വസ്ത്രങ്ങള്‍ മുതല്‍ വീട്ടിലെ അലങ്കാരങ്ങള്‍ വരെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി പണം ചിലവഴിക്കുന്നവരാണ് ഈ രാശിക്കാര്‍. സാമ്പത്തിക തീരുമാനങ്ങള്‍ക്ക് മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കുന്നവരാണ് ഇവര്‍. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും പ്രിയപ്പെട്ടവര്‍ക്കായി ചിലവഴിക്കാന്‍ ഇവര്‍ മടിക്കില്ല. വളരെ കൃത്യമായ സാമ്പത്തിക ശീലങ്ങള്‍ തുലാം രാശിക്കാര്‍ക്ക് നേട്ടമാകും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വളരെ ഗൗരവമായി ധനമിടപാടുകള്‍ നടത്തുന്നവരാണ് വൃശ്ചികം രാശിക്കാര്‍. ധനകാര്യങ്ങളില്‍ കൃത്യമായ പദ്ധതികള്‍ ഇവര്‍ക്കുണ്ടാകും. നിക്ഷേപങ്ങളെ കുറിച്ചും വിപണിയെ കുറിച്ചും ആഴത്തിലുള്ള ബോധ്യവും പണം കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യവും ഇവര്‍ക്ക് ഉണ്ടായിരിക്കും. നേട്ടമുണ്ടാകുന്ന കാര്യങ്ങള്‍ക്കായി റിസ്‌കുകള്‍ എടുക്കാന്‍ ഇവര്‍ മടിക്കില്ല. ധനകാര്യങ്ങള്‍ സ്വകാര്യമായി വെക്കുന്ന ശീലം ഇവര്‍ക്കുണ്ട്. ധനകാര്യത്തില്‍ കണിശതയുള്ളവരായതുകൊണ്ട് അനാവശ്യമായ അല്ലെങ്കില്‍ അമിതമായ സമ്പാദ്യശീലവും ധനശീലങ്ങളും ഇവര്‍ക്കുണ്ടാകും. തങ്ങളുടെ സാമ്പത്തികലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടെന്ന് ഇവര്‍ എപ്പോഴും ഉറപ്പാക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം
ധനവിഷയത്തില്‍ വളരെ അശ്രദ്ധമായ എന്നാല്‍ ശുഭാപ്തി വിശ്വാസത്തോടെയുള്ള സമീപനമാണ് ധനു രാശിക്കാരുടേത്. ആഡംബരം, സുഖസൗകര്യം എന്നിവയേക്കാളും വിദ്യാഭ്യാസം, യാത്ര, താല്‍പ്പര്യമുള്ള മറ്റ് മേഖലകള്‍ എന്നിവയ്ക്കായി പണം ചിലവഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് ഇവര്‍. സാഹസിക സ്വഭാവം കാരണം പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ഇവര്‍ പരീക്ഷിക്കുമെങ്കിലും സമ്പാദ്യത്തെ കുറിച്ചും ഭാവി ഭദ്രമാക്കുന്നതിനെ കുറിച്ചും ഇവര്‍ പലപ്പോഴും മറന്നുപോകും. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ രൂപീകരിച്ചും അച്ചടക്കമുള്ള സമ്പാദ്യശീലങ്ങള്‍ വളര്‍ത്തിയെടുത്തും ഇവര്‍ക്ക് സാമ്പത്തിക സ്ഥിരത ആസ്വദിക്കാം.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിക്കാരും സാമ്പത്തിക ആസൂത്രണത്തില്‍ മിടുക്കരാണ്. ധനികരാകുക, സ്ഥിരത നേടുക എന്നീ ദീര്‍ഘകാല ലക്ഷ്യത്തെ മുന്‍നിര്‍ത്തി വളരെ അച്ചടക്കത്തോടെ ജീവിക്കുന്നവരാണ് ഇവര്‍. വസ്തുവകകള്‍, റിട്ടയര്‍മെന്റ് ഫണ്ടുകള്‍ തുടങ്ങി ദീര്‍ഘകാല നേട്ടങ്ങള്‍ നല്‍കുന്ന നിക്ഷേപങ്ങളിലാണ് ഇവര്‍ ആകൃഷ്ടരാകുക. അനാവശ്യ ചിലവുകള്‍ ഇവരെ വലയ്ക്കില്ല. വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉള്ള ഇവര്‍ സമ്പാദ്യശീലത്തില്‍ മുന്നിലാണ്. വളരെ ആലോചിച്ചേ ഇവര്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുകയുള്ളു. മൂല്യമുള്ള വസ്തുക്കള്‍ക്കായി എത്രപണം വേണമെങ്കിലും ഇവര്‍ ചിലവഴിക്കും. വളരെ ക്ഷമയോടെ, സ്ഥിരതയോടെ മുന്നേറുന്ന ഇവര്‍ ദൃഢതയുള്ള സാമ്പത്തിക അടിത്തറ പണിയുന്നവര്‍ ആയിരിക്കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാരുടെ സാമ്പത്തിക ശീലങ്ങള്‍ വളരെ വ്യത്യസ്തമാണ്. സാമ്പ്രദായിക സാമ്പത്തിക ശീലങ്ങളോട് വിമുഖത കാണിക്കുന്ന ഇവര്‍ വളരെ ക്രിയാത്മകമായ ആശയങ്ങളില്‍ ആകൃഷ്ടരാകുന്നവര്‍ ആണ്. സാമ്പത്തിക സ്വാതന്ത്ര്യത്തെ ഇവര്‍ വിലമതിക്കുന്നു. പണം ചിലവഴിക്കാനും അര്‍ത്ഥവത്തായ ചിലവിടലിനും ഇവര്‍ മടിക്കാറില്ല. പക്ഷേ സമ്പാദ്യം, ബഡ്ജറ്റ് പ്രകാരമുള്ള ചിലവിടല്‍ എന്നിവയില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. ഇവരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തികശീലങ്ങള്‍ മറ്റാരും കാണാത്ത പല അവസരങ്ങളും ഇവര്‍ക്ക് നല്‍കും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
സ്വപ്‌നലോകത്ത് ജീവിക്കുന്ന മീനം രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങളിലും അതേ സമീപനം സ്വീകരിക്കുന്നവര്‍ ആണ്. തങ്ങളുടെ സാമ്പത്തിക അവസ്ഥയേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇവര്‍ അവരെ സഹായിക്കാന്‍ ഒരു മടിയും കാണിക്കില്ല. അനുഭവങ്ങള്‍ക്കും കലാപരമായ കാര്യങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പണം ചിലവഴിക്കാനാണ് മീനം രാശിക്കാര്‍ താല്‍പ്പര്യപ്പെടുന്നത്. പക്ഷേ അവരുടെ വൈകാരിക സ്വഭാവം അനാവശ്യ ചിലവുകളിലേക്ക് ഇവരെ നയിക്കും. കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളും ആസൂത്രണവും ഉണ്ടെങ്കില്‍ ഇവര്‍ക്ക് അവരുടെ പണം വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











