Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
വരുന്നൂ, അതിഗംഭീര നേട്ടങ്ങളുടെ കാലം, 2025-ല്‍ ധനം സ്വന്തമാക്കുന്നവര്‍, രാജയോഗങ്ങള്‍ നിരവധി
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാം ശ്രദ്ധയോടെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനാണ് ശ്രദ്ധിക്കുക. പുതിയ വര്‍ഷം, പുതിയ പ്രതീക്ഷകള്‍, നേട്ടങ്ങള്‍ എന്നിവ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ പുതുവര്‍ഷത്തില്‍ ധനനേട്ടം സ്വന്തമാക്കുന്ന അല്ലെങ്കില്‍ സാമ്പത്തിക മാറ്റങ്ങള്‍ ബാധിക്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും നമുക്ക് നോക്കാം.
നിരവധി ഗ്രഹമാറ്റങ്ങളും രാജയോഗങ്ങളും ഈ സമയം എല്ലാ രാശിക്കാരിലും ഉണ്ടാവുന്നു. എന്നാല്‍ അത് പോലെ തന്നെ ദോഷഫലങ്ങളും ഒരു വര്‍ഷത്തില്‍ അനുഭവിക്കേണ്ടി വരുന്നു. നിങ്ങളുടെ വരുന്ന ഒരു വര്‍ഷം ഗുണമാണോ ദോഷമാണോ സമ്പത്തിന്റെ കാര്യത്തില്‍ എന്നത് ശ്രദ്ധേയമാണ്. 12 രാശിക്കാര്‍ക്കും സാമ്പത്തിക മാറ്റങ്ങള്‍ എപ്രകാരം എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് 2025-ലെ സാമ്പത്തിക ഫലം പറയുന്നത് ഗുണകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും എന്നതാണ്. അവര്‍ക്ക് മെയ് മാസത്തിന്റെ പകുതി വരെ വ്യാഴത്തിന്റെ അനുഗ്രഹം ഉണ്ടാവുന്നു. ഇത് പ്രതീക്ഷിക്കാത്ത രീതിയിലുള്ള സാമ്പത്തിക നേട്ടം നല്കുന്നു. അത് മാത്രമല്ല നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും സമ്പത്ത് ഭാവിയിലേക്ക് നിക്ഷേപിക്കുന്നതിന് അനുകൂല സമയം കൂടിയാണ്. കൂടാതെ സാമ്പത്തിക സ്ഥിതി നാള്‍ക്ക് നാള് മെച്ചപ്പെടുന്നു.
ഇടവം
ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി പറയുന്നത് ഇവര്‍ക്ക് സമൃദ്ധിയുടെ വര്‍ഷമായിരിക്കും എന്നതാണ്. കൂടാതെ ജനുവരി മുതല്‍ മെയ് വരെ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തിലുണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. സാമ്പത്തികമായി പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ തേടി എത്തുന്ന വര്‍ഷമാണ്. രാജയോഗവു ഗജകേസരി യോഗവും വരെ നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കും. നിക്ഷേപങ്ങള്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായ വര്‍ഷമാണ്.
മിഥുനം
ഈ വര്‍ഷം, മിഥുനം രാശിക്കാര്‍ക്ക് കാര്യമായ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. എന്നാല്‍ അധികലാഭവും അധിക നഷ്ടവും ബാധിക്കുകയില്ല. അത് മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുകയും ചെയ്യുന്നു. ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടത്തിന് സാധ്യതയില്ലെങ്കിലും ചെറിയ മാറ്റങ്ങള്‍ നടത്തുന്നതിന് സാധ്യതയുണ്ട്. ജനുവരി മുതല്‍ മെയ് വരെയാണ് വ്യാഴത്തിന്റെ പ്രതിസന്ധി നിലനില്‍ക്കുന്നത്. ഈ സമയം വരുമാനം കുറയുകയും ചിലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യാം. അത് വ്യാഴം 12-ാം ഭാവത്തില്‍ നില്‍ക്കുന്നതിനാലാണ്. എന്നാല്‍ മെയ് പകുതിക്ക് ശേഷം വ്യാഴം മികച്ച സ്ഥാനത്ത് നില്ക്കുന്നതിനാല് സാമ്പത്തിക നേട്ടങ്ങള്‍ മികച്ച് നില്ക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇതുവരെയുണ്ടായിരുന്ന സമയത്തെ വെച്ച് നോക്കുമ്പോള്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അത് എപ്രകാരം കൈകാര്യം ചെയ്യണം എന്നതാണ് പലരിലും ഉണ്ടാക്കുന്ന കണ്ഫ്യൂഷന്. മാര്‍ച്ചിന് ശേഷമാണ് ഇവരുടെ ഭാഗ്യം ഉദിക്കുന്നത്. ലാഭത്തില്‍ പലപ്പോഴും സാമ്പത്തിക വിജയം നിങ്ങള്‍ക്ക് സ്വന്തമാക്കാം. എന്നാല്‍ മെയ് മാസത്തിന് ശേഷം ചിലവുകള്‍ അല്പം നിയന്ത്രിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും സമ്പത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം. അതുകൊണ്ട് തന്നെ വരുമാനം വര്‍ദ്ധിക്കുകയും അതുപോലെ തന്നെ പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. മെയ് പകുതി മുതല്‍ സമ്പത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. എന്നാല്‍ കേതുവിന്റെ സ്വാധീനം പലപ്പോഴും സമ്പത്തില്‍ കാര്യമായ കുറവുണ്ടാക്കുന്നു. വ്യാഴം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുമെങ്കിലും കേതു, ശനി, രാഹു എന്നീ ഗ്രഹങ്ങള്‍ ചെറിയ ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് പൊതുവേ വരുന്ന വര്‍ഷം വളരെയധികം ലാഭകരമാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. കരിയറിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും, സാമ്പത്തിക നേട്ടങ്ങളില്‍ പലപ്പോഴും നിങ്ങള്‍ തന്നെ ഞെട്ടിത്തരിക്കും. സമ്പത്സമൃദ്ധിയില്‍ 2025-ല്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. വരുമാനത്തിന് അനുസരിച്ച് സമ്പത്ത് കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് സമ്പത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും സൂര്യന്റെ സ്ഥാനമാണ് നിങ്ങള്‍ക്ക് ഭാഗ്യവും നിര്‍ഭാഗ്യവും നല്‍കുന്നത്. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ശക്തമാവുകയും മെയ് മാസത്തില്‍ സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിന് വരെ ശ്രമിക്കുകയും ചെയ്യും. അനാവശ്യ ചിലവുകളെ നിയന്ത്രിക്കുന്നതിന് പക്ഷേ കൃത്യമായ ധാരണയുണ്ടായിരിക്കണം. അല്ലെങ്കില്‍ അത് നെഗറ്റീവ് ഫലങ്ങളുണ്ടാക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം സമ്മിശ്രമായ ഫലങ്ങളാണ് സമ്പത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും ബുധന്റെ സംക്രമണം മികച്ച ഫലങ്ങള്‍ നല്‍കുമെങ്കിലും ധനത്തിന്റെ അധിപനായ വ്യാഴം നിങ്ങള്‍ക്ക് മെയ് മാസം വരെ ഗുണഫലങ്ങള്‍ വാരിക്കോരി നല്കുന്നു. എന്നാല്‍ മെയ് മാസത്തിന് ശേഷം ഇതില്‍ മാറ്റം വരുകയും സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വര്ദ്ധിക്കകുയും ചെയ്യുന്നു. വര്‍ഷാരംഭം മുതല്‍ നിങ്ങളില്‍ നേട്ടങ്ങളുണ്ടാവുമെങ്കിലും മെയ് മാസത്തോടെ അതില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കാം. എങ്കിലും സാധാരണമായ ഫലങ്ങള്‍ തന്നെയാണ് ഉണ്ടാവുന്നത്. സമ്പത്തിന്റെ ഗ്രഹമാണ് വ്യാഴം, ഈ ഗ്രഹം മെയ് മാസം വരെ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുമെങ്കിലും ശനി മാര്‍ച്ച് മുതല്‍ മൂന്നാം ഭാവത്തില്‍ വരുന്നതിനാല്‍ ചെറിയ പ്രതിസന്ധികളുണ്ടാവാം. എങ്കിലും വ്യാഴം നിങ്ങളെ വളരെയധികം സഹായിക്കുകയും നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. സമ്പത്ത് കെട്ടിപ്പടുക്കുന്നതില്‍ നിങ്ങള്‍ വിജയിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പലപ്പോഴും വ്യാഴം ഇവരില്‍ ദുര്‍ബലമായ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. മെയ് പകുതി വരെ നിങ്ങളില്‍ നേട്ടങ്ങളുണ്ടാവുമ്പോള്‍ അതിന്ശേഷം പലപ്പോഴും ആറാമത്തെ ഭാവത്തിലേക്ക് വ്യാഴം പ്രവേശിക്കുകയും ദുര്‍ബലാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. സമ്പത്ത് കെട്ടിപ്പടുക്കുന്നതില്‍ വിജയം കണ്ടെത്തും പക്ഷേ അതില്‍ കാണിക്കുന്ന അശ്രദ്ധ കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. രാഹുവും ശനിയും ദോഷ സ്ഥാനത്ത് നില്ക്കുന്നതിനാല് കരുതിയിരിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തിന്റെ അവസാനത്തോടെ തന്നെ ജീവിതം മാറി മറിയുന്നു. പലപ്പോഴും ലാഭകരമായ പല നേട്ടങ്ങളും ഇവരെ കാത്തിരിക്കുന്നു. ധനനേട്ടങ്ങള്‍ നിങ്ങളെ മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്നു. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പലപ്പോഴും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൂടുതല്‍ പ്രയോജനകരമായി മാറുന്നു. സമ്പാദ്യത്തില്‍ പക്ഷേ ഈ വര്‍ഷം അല്പം ദുര്‍ബലമായിരിക്കും. എന്നാല്‍ മെയ് മാസം വരെ നിങ്ങള്‍ക്ക് കുഴപ്പമില്ലാത്ത രീതിയില്‍ പണം സമ്പാദിക്കാം. എങ്കിലും പൊതുവേ ഈ വര്‍ഷം പണം സമ്പാദിക്കുന്ന കാര്യത്തില്‍ കുംഭം രാശിക്കാര്‍ക്ക് വെല്ലുവിളി ഉണ്ടാവാം.
മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ അത്ര നല്ലതല്ലാത്ത ഒരു സമയമായിരിക്കും എന്നതാണ് സത്യം. കാരണം ഗുണദോഷ സമ്മിശ്രമായ ഒരു ഫലമാണ് ഇവര്‍ക്കുണ്ടാവുന്നത്. പണത്തിന്റെ അധിപനായ ചൊവ്വ ചില മാസങ്ങളില്‍ ഗുണങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ അത് ചില മാസങ്ങളില്‍ ദോഷഫലത്തിലേക്ക് എത്തുന്നു. കൂടാതെ മാര്‍ച്ചിന് ശേഷം ചെറിയ രീതിയില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടാം. പലപ്പോഴും ഒരു പുതിയ സാമ്പത്തിക സ്രോതസ്സ് നിങ്ങളെ തേടി എത്താം. എങ്കിലും കഠിനാധ്വാനം ചെയ്താല്‍ സമ്പാദിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications