Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഗംഗാ ദസറ, നിര്‍ജ്ജല ഏകാദശി; ജൂണ്‍ മാസത്തിലെ പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍
June 2024 Festivals: ഹിന്ദുമതത്തില്‍ ഓരോ മാസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിനത്തിനനുസരിച്ച് ദേവീദേവന്മാരെ ആരാധിക്കുന്നത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്തുന്നു. വൈശാഖ മാസത്തിലെ എല്ലാ ആഘോഷങ്ങളും വളരെ വിപുലമായി കൊണ്ടാടപ്പെട്ടു. ഇനി ജ്യേഷ്ഠമാസമാണ്. പഞ്ചാംഗം അനുസരിച്ച് 2024 മെയ് 24 വെള്ളിയാഴ്ച മുതല്‍ ജ്യേഷ്ഠ മാസം ആരംഭിക്കുന്നു. ജ്യേഷ്ഠ മാസത്തില്‍ നിരവധി പ്രധാന ഉത്സവങ്ങളും വ്രതദിനങ്ങളും വരുന്നുണ്ട്. അത് ഈ മാസത്തെ വളരെ ഐശ്വര്യപ്രദമാക്കുന്നു. ഈ മാസത്തിന്റെ അധിപന് ചൊവ്വയാണ്.
മഹാവിഷ്ണുവിന്റെയും ബജ്രംഗബലിയുടെയും പ്രിയപ്പെട്ട മാസമാണ് ജ്യേഷ്ഠമാസം. നീതിയുടെ ദേവനായ ശനി ദേവന് ഈ മാസത്തിലാണ് ജനിച്ചതെന്ന് വിശ്വസിക്കുന്നു. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം മെയ് മാസം കഴിഞ്ഞ് ജൂണ്‍ മാസത്തിലേക്ക് കടക്കുകയാണ് നമ്മള്. ജൂണ്‍ മാസത്തില്‍ നിരവധി വ്രത, ഉത്സവ ദിനങ്ങള്‍ വരുന്നുണ്ട്. ജ്യേഷ്ഠ മാസത്തിന്റെ ഭൂരിഭാഗം ദിനങ്ങളും ജൂണ്‍ മാസത്തിലാണ്. ജൂണ്‍ മാസത്തില്‍ വരുന്ന പ്രധാന വ്രത, ഉത്സവ ദിനങ്ങള്‍ ഇവയാണ്.

ജൂണ്‍ മാസത്തിലെ പ്രധാന വ്രത ദിനങ്ങള്‍
2 ജൂണ്‍ 2024 (ഞായര്‍) - അപാര ഏകാദശി
4 ജൂണ്‍ 2024 (ചൊവ്വ) - പ്രതിമാസ ശിവരാത്രി, പ്രദോഷ വ്രതം
6 ജൂണ്‍ 2024 (വ്യാഴം) - ജ്യേഷ്ഠ അമാവാസി, വട സാവിത്രി വ്രതം, ശനി ജയന്തി
10 ജൂണ്‍ 2024 (തിങ്കള്‍) - വിനായക ചതുര്‍ത്ഥി
14 ജൂണ്‍ 2024 (വെള്ളി) - ധൂമാവതി ജയന്തി
15 ജൂണ്‍ 2024 (ശനി) - മിഥുന സംക്രാന്തി
16 ജൂണ്‍ 2024 (ഞായര്‍) - ഗംഗാ ദസറ
17 ജൂണ്‍ 2023 (തിങ്കള്‍) - ഗായത്രി ജയന്തി
18 ജൂണ്‍ 2024 (ചൊവ്വ) - നിര്‍ജല ഏകാദശി
19 ജൂണ്‍ 2024 (ബുധന്‍) - പ്രദോഷ വ്രതം
22 ജൂണ്‍ 2024 (ശനി) - ജ്യേഷ്ഠ പൂര്‍ണിമ വ്രതം, വട പൂര്‍ണിമ വ്രതം, കബീര്‍ദാസ് ജയന്തി
25 ജൂണ്‍ 2024 (ചൊവ്വ)- കൃഷ്ണ പിംഗള സങ്കഷ്ടി ചതുര്‍ത്ഥി വ്രതം
28 ജൂണ്‍ 2024 (വെള്ളിയാഴ്ച)- പ്രതിമാസ കാലാഷ്ടമി വ്രതം, പ്രതിമാസ കൃഷ്ണ ജന്മാഷ്ടമി
വട സാവിത്രി വ്രതം 2024
ഹിന്ദു മതത്തില്‍ വട സാവിത്രി വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ഭാര്യമാര്‍ തങ്ങളുടെ ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും കുടുംബത്തിന്റെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി ഉപവാസം അനുഷ്ഠിക്കുന്നു. ഈ പ്രത്യേക ദിനത്തില്‍ ആല്‍മരത്തെ ആരാധിക്കുന്ന ഒരു ആചാരമുണ്ട്. മതവിശ്വാസമനുസരിച്ച്, ഇത് ചെയ്യുന്നത് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്കുന്നു.
ഗംഗാ ദസറ 2024
ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ പത്താം ദിവസമാണ് ഗംഗാ ദസറ ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം ഗംഗയെ ആരാധിക്കുന്ന ഒരു ആചാരമുണ്ട്. മതവിശ്വാസമനുസരിച്ച്, ഈ ദിവസമാണ് ഗംഗ മാതാവ് അവതരിച്ചത്. ഈ ദിവസം പുണ്യനദിയില്‍ കുളിക്കുന്നത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരുത്തുമെന്നാണ് വിശ്വാസം.
നിര്‍ജല ഏകാദശി വ്രതം 2024
സനാതന ധര്‍മ്മത്തില്‍ 24 ഏകാദശി വ്രതങ്ങള്‍ ആചരിക്കുന്നുണ്ട്. അവയില്‍ നിര്‍ജ്ജല ഏകാദശി വ്രതം ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്നു. നിര്‍ജ്ജല ഏകാദശി വ്രതം അനുഷ്ഠിക്കുന്ന വ്യക്തിക്ക് എല്ലാ 24 ഏകാദശി വ്രതങ്ങളുടെയും ഫലം ലഭിക്കുമെന്നും മഹാവിഷ്ണുവിന്റെ അനുഗ്രഹം എപ്പോഴും നിലനില്‍ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ജ്യേഷ്ഠ പൂര്‍ണിമ വ്രതം
ഹിന്ദുമതത്തില്‍ എല്ലാ മാസത്തെയും പൗര്‍ണ്ണമി, അമാവാസി തീയതികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ തീയതികള്‍ ആരാധനയ്ക്കും ജപത്തിനും പ്രധാനമാണ്. ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി തിഥിയെ ജ്യേഷ്ഠ പൂര്‍ണിമ എന്ന് വിളിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും ആരാധനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ഇത്തവണത്തെ ജ്യേഷ്ഠ പൂര്‍ണിമ വരുന്നത് ജൂണ്‍ 22നാണ്.
കബീര്‍ ജയന്തി
എല്ലാ വര്‍ഷവും ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി നാളിലാണ് കബീര്‍ ദാസ് ജയന്തി ആഘോഷം. ഇത്തവണ അദ്ദേഹത്തിന്റെ ജന്മദിനം ജൂണ്‍ 22നാണ് വരുന്നത്. 1440-ല്‍ വാരാണസിയിലാണ് കബീര്‍ ജനിച്ചത്. അക്കാലത്ത് എങ്ങും കാപട്യം മാത്രമായിരുന്നു. കബീര്‍ ആ കാപട്യത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ജനങ്ങളില്‍ ഭക്തി വളര്‍ത്തുകയും ചെയ്തു. കാപട്യത്തെയും അന്ധവിശ്വാസത്തെയും എതിര്‍ത്ത അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ജനങ്ങളില്‍ ഐക്യം വളര്‍ത്താനായി നീക്കിവച്ചു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
