Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
ഫെബ്രുവരി 2026: അശ്വതി - രേവതി വരെ 27 നാളുകാര്‍ക്കും ഒരുപോലെ അതിഗംഭീരം നക്ഷത്രഫലം, സമ്പൂര്‍ണം സമഗ്രം
ഫെബ്രുവരി മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. കരിയര്‍, ദാമ്പത്യം, ജീവിതം, ധനം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും ഫെബ്രുവരി മാസത്തില്‍ എപ്രകാരം എന്ന് നോക്കാം. വരുന്ന 28 ദിവസങ്ങള്‍ക്ക് ശേഷം പല വിധത്തില്‍ ഗുണദോഷ സമ്മിശ്രമാണ് മാറ്റങ്ങള്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം നേട്ടങ്ങള്‍ നല്കുന്നു എന്നത് ശ്രദ്ധേയമാണ്.
ജീവിതത്തിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളും നിങ്ങളെ എപ്രകാരമാണ് സ്വാധീനിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ സംഭവിക്കുന്ന ഗ്രഹമാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നേട്ടങ്ങളും നഷ്ടങ്ങളും സംഭവിക്കുന്നത്. വരുന്ന മാസത്തില്‍ 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കരിയറില്‍ ഈ മാസത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തികമായി സ്ഥിരത ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകളില്‍ അല്പം നിയന്ത്രണം അനിവാര്യമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍
തുറന്ന ആശയവിനിമയം ഗുണം ചെയ്യും.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നിങ്ങളുടെ ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. വരുമാനം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല കുടിശ്ശികകള്‍ ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തില്‍ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ ദാമ്പത്യജീവിതം സന്തുലിതമായിരിക്കും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കരിയറില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക തീരുമാനങ്ങളില്‍ സൂക്ഷ്മത അനിവാര്യമാണ്. അത് മാത്രമല്ല മാനസിക സമ്മര്‍ദ്ദം കുറയക്കുന്നതിന് വേണ്ടി അല്പം ആരോഗ്യവും വ്യായാമവും ശ്രദ്ധിക്കണം. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ഈ സമയം സാധിക്കുന്നു.
കര്‍ക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ ഗുണകരമാകും. ധനകാര്യത്തില്‍ സ്ഥിരത കൈവരുന്ന സമയമാണ്. ആരോഗ്യത്തില്‍ പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രമല്ല നിങ്ങളുടെ കുടുംബബന്ധങ്ങള്‍ ശക്തമാകും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ നേതൃത്വഗുണങ്ങള്‍ അംഗീകരിക്കപ്പെടും. വരുമാനം വര്‍ധിക്കാനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമല്ല മുന്നോട്ടുള്ള ദിവസങ്ങളില്‍ ആരോഗ്യത്തില്‍ ഊര്‍ജം അനുഭവപ്പെടും. ബന്ധങ്ങളില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കരിയറില്‍ ശ്രദ്ധയും കൃത്യതയും വിജയം ലഭിക്കുന്നു. കൂടാതെ നിങ്ങളുടെ അനാവശ്യ ചെലവുകള്‍ നിയന്ത്രിച്ചാല്‍ സാമ്പത്തിക ലാഭം ഉണ്ടാകും. ആരോഗ്യത്തില്‍ ഉറക്കക്കുറവ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ ജോലി അവസരങ്ങള്‍ ഉണ്ടാവും. അത് മാത്രമല്ല സാമ്പത്തികമായി നല്ല പുരോഗതി പല കാര്യത്തിലും പ്രതീക്ഷിക്കാവുന്നതാണ്. അത് കൂടാതെ ആരോഗ്യത്തില്‍ പൊതുവേ നല്ല സമയം. പ്രണയജീവിതത്തില്‍ സന്തോഷം വര്‍ധിക്കുകയും വിവാഹത്തിലേക്ക് വരെ എത്തുകയും ചെയ്യുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന്നക്ഷത്രക്കാര്ക്ക് അവരുടെ കരിയറില്‍ വെല്ലുവിളികള്‍ ഉണ്ടാകാം, എന്നാല്‍ ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ധനകാര്യത്തില്‍ നിക്ഷേപങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. അത് മാത്രമല്ല ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാം. ബന്ധങ്ങളില്‍ അല്പം ശ്രദ്ധ വേണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം. എന്നാല്‍ അതിനെ മറികടക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. വിദേശകാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗുണകരമാകും. വരുമാനം മെച്ചപ്പെടുന്നതിനുള്ള യോഗം കാണുന്നു. ബന്ധങ്ങളില്‍ പുതിയ തുടക്കങ്ങള്‍ക്ക് സാധ്യത കാണുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കരിയറില്‍ സ്ഥിരതയും അംഗീകാരവും ലഭിക്കും. സാമ്പത്തികമായി സുരക്ഷിതമായ മാസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തില്‍ ശാരീരിക ക്ഷമത വര്‍ധിക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല കുടുംബജീവിതം സന്തോഷകരമാകും.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ കരിയറില്‍ മുന്നേറ്റം കൊണ്ട് വരുന്നു. അത് കൂടാതെ ധനകാര്യത്തില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. ആരോഗ്യത്തില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ബന്ധങ്ങളില്‍ സൗഹൃദം ശക്തമാകും.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വിജയം തേടി എത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. അത് മാത്രമല്ല സാമ്പത്തികമായി ചെലവുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ബജറ്റ് പാലിക്കുക. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്, അല്ലാത്ത പക്ഷം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. നിങ്ങളുടെ പ്രണയബന്ധങ്ങള്‍ കൂടുതല്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications