Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
2025 ഫെബ്രുവരി നിങ്ങള്‍ക്കെങ്ങനെ? 27 നാളുകാരേയും കാത്തിരിക്കുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍: സമ്പൂര്‍ണ നക്ഷത്രഫലം
പുതുവര്‍ഷത്തിലെ രണ്ടാമത്തെ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ അത് ജ്യോതിഷപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നത് ശ്രദ്ധേയമാണ്. സംഭവിക്കുന്ന ഗ്രഹ-രാശിമാറ്റങ്ങള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും എപ്രകാരം അത് ജീവിതത്തില്‍ വെല്ലുവിളികളില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്നതെല്ലാം ശ്രദ്ധേയമാണ്. 27 നക്ഷത്രക്കാര്‍ക്കും അതായത് അശ്വതി മുതല്‍ രേവതി വരെയുള്ള നാളുകാരില്‍ ഓരോ സമയത്തേയും മാറ്റങ്ങള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
വരുന്ന 28 ദിവസങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ പല കാര്യങ്ങളും സംഭവിക്കുന്നു. അതില്‍ ഗുണഫലങ്ങളും ദോഷഫലങ്ങളും ഉണ്ടായിരിക്കാം. നിങ്ങളുടെ വരുന്ന ദിവസങ്ങള്‍ എപ്രകാരം മുന്നോട്ട് പോവണം എന്നതിനെക്കുറിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കുന്നതിന് ഈ നക്ഷത്രഫലം സഹായിക്കുന്നു. വരുന്ന 28 ദിവസം അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരുടേയും സമ്പൂര്‍ണ നക്ഷത്രഫലം അറിയാന്‍ വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ വരുന്നമാസം ഉണ്ടാവാം. തൊഴില്‍ നേട്ടങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും, സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. കുടുംബത്തോടൊപ്പം യാത്ര പോവുന്നതിന് യോഗം കാണുന്നു. രോഗാവസ്ഥകളെ കരുതിയിരിക്കണം. പഠന കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ക്ക് സാധ്യത.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്. ബന്ധുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും. ബന്ധുക്കളോടൊപ്പം വാക്കു തര്‍ക്കങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ഓഹരി വിപണിയില്‍ നഷ്ടം സംഭവിക്കാം.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവും. പലപ്പോഴും സാമ്പത്തിക സ്ഥിതയില്‍ നഷ്ടം സംഭവിക്കാം. ജോലിയുടെ കാര്യത്തിലും ആഗ്രഹിച്ചത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുകയില്ല. അനാവശ്യമായ ചിലവുകള്‍ വര്‍ദ്ധിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ കൂട്ടും. ഇത് സാമ്പത്തിക അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കും.
കര്‍ക്കിടകക്കൂറ് (പുണർതം 1/4,പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും കര്‍മ്മരംഗത്തെ ഉയര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും യോഗം കാണുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. ദാമ്പത്യ ജീവിതം ഗുണപ്രദമായിരിക്കും. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പലപ്പോഴും ഗുണദോഷ സമ്മിശ്രമായ ഒരു മാസമാണ് കാത്തിരിക്കുന്നത്. പലപ്പോഴും നിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറുന്നു. ഇത് ദാമ്പത്യത്തില്‍ കൂടുതല്‍ അടുപ്പം സൃഷ്ടിക്കും. സാമ്പത്തികമായി പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര1/2):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ പണം പല കോണില്‍ നിന്നും വന്നു ചേരുന്നു. സന്തോഷപ്രദമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. രോഗാവസ്ഥകളെ അല്പം കരുതിയിരിക്കണം. കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല ഫലം തേടി എത്തും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കുന്ന ഒരു മാസമാണ്. ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. കാലങ്ങളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് പലപ്പോഴും അതിനുള്ള മികച്ച സമയമാണ് വരാന്‍ പോവുന്നത്. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും തേടി എത്തും. യാത്രകള്‍ ധാരാളം നടത്തേണ്ടി വരും. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കരുത്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. പലപ്പോഴും യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. ആത്മീയപാതയില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ഒരു മാസം സാധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും പ്രമോഷനും ലഭിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നടക്കാന്‍ അല്പം പ്രയാസപ്പെടുന്നു. പലപ്പോഴും ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാവുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. മികച്ച ജോലി നിങ്ങള്‍ക്ക് കര്‍മ്മരംഗത്ത് കാഴ്ച വെക്കാന്‍ സാധിക്കും. പലപ്പോഴും പല വിധത്തിലുള്ള അംഗീകാരങ്ങള്‍ നിങ്ങളെ തേടി എത്തും. വാഹനയോഗം കാണുന്നു. വിദേശ യാത്രക്കുള്ള യോഗത്തേയും ഈ മാസത്തില്‍ കാണുന്നു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു മാസം കൂടിയാണ.് പകുതിക്ക് വെച്ച് നിര്‍ത്തിയ പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സന്താനസൗഭാഗ്യത്തിനുള്ള യോഗം നിങ്ങള്‍ക്കുണ്ട്. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തും. വിദേശയാത്രക്കുള്ള യോഗം കാണുന്നു.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ മടിയും അലസതയും പിടികൂടുന്നു. പലപ്പോഴും ദോഷകരമായ മാറ്റങ്ങളെയാണ് ഈ ഫെബ്രുവരി മാസം ഇവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീട് പണി പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ട്. നേട്ടങ്ങള്‍ കഷ്ടപ്പെട്ട് മാത്രമേ നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ധാരാളം കരസ്ഥമാക്കാന്‍ സാധിക്കുന്ന ഒരു മാസമാണ് ഫെബ്രുവരി. സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. കൂടാതെ വാഹനയോഗവും കാണുന്നു. പല വിധത്തിലുള്ള സാമൂഹിക അംഗീകാരം തേടി എത്തും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ ഗുണപ്രദമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications