Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ഭാഗ്യ ഗ്രഹം വീണ്ടും വക്രഗതിയില്‍; ഇത്തവണ ഭാഗ്യം തേടിയെത്തിയിരിക്കുന്നത് ഇവരില്‍
ജ്യോതിഷത്തില്‍ ഒരു വ്യക്തിയുടെ ഭാഗ്യം നിര്‍വ്വചിക്കുന്നതില്‍ വ്യാഴത്തിന് വലിയൊരു പങ്കുണ്ട്. വ്യാഴം(Jupiter) ഒരു രാശിയില്‍ എവിടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നൂ എന്നതിനെ അടിസ്ഥാനമാക്കിയാണ് ഭാഗ്യനിര്‍ഭാഗ്യങ്ങളും നിര്‍ണ്ണയിക്കപ്പെടുന്നത്. ഒരു വ്യക്തിയില്‍ അറിവ് വര്‍ദ്ധിക്കണമെങ്കില്‍, സമ്പാദ്യം വര്‍ദ്ധിക്കണമെങ്കില്‍, സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കണമെങ്കില്‍, ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകണമെങ്കില്‍ വ്യാഴം ശുഭസ്ഥാനത്ത് നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. രാശിമാറുമ്പോള്‍, അല്ലെങ്കില്‍ സഞ്ചാരഗതി മാറ്റുമ്പോള്‍, അതുമല്ലെങ്കില്‍ നക്ഷത്രം മാറുമ്പോള്‍ വ്യാഴം ഓരോ രാശിയിലും ഓരോ വിധത്തിലാണ് സ്വാധീനം ചെലുത്തുന്നത്. വ്യാഴം ഒരു രാശിയുടെ രണ്ടാം ഭാവത്തില്‍ നിലനിന്നാല്‍ സമ്പത്ത് വര്‍ദ്ധിക്കും. വ്യാഴം പതിനൊന്നാം ഭാവത്തിലാണ് നിലനില്ക്കുന്നതെങ്കില് കൃഷിയില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കൂടാതെ, ബിസിനസ്സ്, തൊഴില്‍ എന്നിവയില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നു.

2024 ഒക്ടോബര്‍ മാസത്തിലാണ് വ്യാഴം വക്രചലനത്തില്(Jupiter's Retrograde) പ്രവേശിച്ചത്. നിലവില്‍ ഫെബ്രുവരിയില്‍ വ്യാഴം വണ്ടും വക്രചലനത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇടവം രാശിയില്‍ നിന്നുകൊണ്ടാണ് വക്രചലനത്തിലേയ്ക്ക് പ്രവേശിക്കുന്നത്. അതിനാല്‍ മൂന്ന് രാശിക്കാരില്‍ വ്യാഴത്തിന്റെ ശുഭകരമായ പ്രതിഫലനം ഉണ്ടാകുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കര്‍ക്കിടകം
വ്യാഴം കര്‍ക്കിടകം രാശിക്കാരില്‍ രണ്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതാണ്. അതിനാല്‍ തന്നെ, വ്യാഴത്തിന്റ വക്രചലനത്താല് സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. ഫെബ്രുവരിയുടെ ആരംഭത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതായിരിക്കും. ബിസിനസ്സ് നടത്തുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാവുന്നതാണ്. നിലവില്‍ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫെബ്രുവരി മാസം ഉചിതമാണ്. കടബാധ്യതകള്‍ ഇല്ലാത്ത വിധത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിദേശത്തേയ്ക്ക് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള ഉചിതമായ അവസരങ്ങള്‍ വന്നെത്തുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ മുതിര്‍ന്നവരുടെ അഭിപ്രായം തേടുന്നത് വളരെ നല്ലതാണ്. ശുഭകരമായി പല കാര്യങ്ങളും നടത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. എല്ലാം ശരിയായ വിധത്തില്‍ നടത്തിയെടുക്കാനുള്ള യോഗവും ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്.
ഇടവം
നിലവില്‍ വ്യാഴം ഇടവം രാശിയിലാണ് വക്രഗതിയില്‍ സഞ്ചരിക്കുന്നത്. അതിനാല്‍ ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഇല്ലാതാകുന്നതാണ്. മക്കളില്‍ നിന്നും ഒരുപാട് നല്ലകാര്യങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. മാതാപിതാക്കള്‍ക്കായി ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത്, നിറവേറ്റാന്‍ സാധിക്കുന്നതാണ്. ദുഃഖം ഇല്ലാതാകുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ശുഭകരമായ ദിനങ്ങളാണ് മുന്നില്‍ ഉള്ളത്. പുതിയതായി ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫെബ്രുവരി മാസം നല്ലതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, കഷ്ടപ്പാടുകള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ 11-ാം ഭാവത്തിലാണ് വ്യാഴം സ്ഥിതി ചെയ്യാന്‍ പോകുന്നത്. അതിനാല്‍ തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പുതിയതായി തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
