Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മേടത്തില് സമ്മിശ്രഫലം, മീനത്തില്‍ നേട്ടങ്ങള്‍; അറിയാം 12 രാശികളുടെയും നാളത്തെ കര്‍മ്മഫലം
Karma Phalam: നാളെ വ്യാഴാഴ്ച, ശനിയുടെ ചലനവും ഭാവമാറ്റവും അനുസരിച്ച് 12 രാശികളിലും വ്യത്യസ്ത ഫലങ്ങള്‍ വര്‍ഷിക്കപ്പെടുന്ന ദിവസം. ശനിയുടെ അസ്തമനവും രാശിമാറ്റത്തിനുള്ള ഒരുക്കവും 12 രാശികളെയും കാര്യമായി ബാധിക്കുന്നതായിരിക്കും. നാളത്തെ ദിവസം 12 രാശികളില് മേടം രാശിയ്ക്ക് സമ്മിശ്രഫലമായിരിക്കും. മീനത്തിന് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. അറിയാം നാളത്തെ നിങ്ങളുടെ കര്‍മ്മഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടം രാശിക്കാര്‍ക്ക് നാളെ സമ്മിശ്രഫലമായിരിക്കും ലഭിക്കാന്‍ പോകുന്നത്. വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ബിസിനസ്സില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാന്‍ സാധ്യത. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുന്നവര്‍, ഇതില്‍ അറിവുള്ളവരുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. എടുത്ത് ചാടി തീരുമാനങ്ങള്‍ എടുക്കാതിക്കാന് ശ്രദ്ധിക്കുക. മാതാപിതാക്കളുടെ ആരോഗ്യവിഷയത്തില്‍ ശ്രദ്ധ നല്കാന് സാധിക്കുന്നതാണ്. മാനസിക സന്തോഷം നല്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)
ഇടവം രാശിക്കാര്‍ക്ക് നാളെ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതായി വന്നേക്കാം. പല കാര്യങ്ങളും ഫലപ്രദമായ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ ബുദ്ധിമുട്ടുന്നതായിരിക്കും. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വന്നേക്കാം.
മിഥുനം (മകയിരം രണ്ടാംപകുതി ഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്ക്കാന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഒരേ സമയം അനവധി ജോലികള്‍ ചെയ്യേണ്ടതായി വന്നേക്കാം. പ്രണയ ബന്ധങ്ങള്‍ ഉള്ളവര്‍, പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടതായി വരാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസത കാണിക്കരുത്.
കര്‍ക്കിടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
വരുമാന സ്രോതസ്സ് വര്‍ദ്ധിക്കുന്നതാണ്. വീട്ടില്‍ അതിഥികള്‍ എത്തുന്നതായിരിക്കും. അനാവശ്യകാര്യങ്ങളില്‍ കൈകടത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സില്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. ജീവിതപങ്കാളിയ്ക്കുവേണ്ടി നല്ലൊരു തുക ചിലവഴിക്കേണ്ടതായി വന്നേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യത്തെ കാല്‍ഭാഗം)
സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. തെറ്റായ ജോലികളില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കാതിരിക്കുക. നിയമ വശത്ത് നിന്നും അനുകൂല നടപടികള്‍ ഉണ്ടാകുന്നതാണ്.
കന്നി (ഉത്രം അവസാന മുക്കാല്‍ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി ഭാഗം)
സംസാരവും പെരുമാറ്റവും നിയന്ത്രിക്കുന്നത് നല്ലതാണ്. മോശം വാക്കുകള്‍ പ്രയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രതികൂല സാഹചര്യങ്ങളില്‍ പോലും ക്ഷമ ശീലിക്കുന്നത് നല്ലതാണ്. ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായ രീതിയില്‍ വിനിയോഗിക്കാന്‍ ശ്രമിക്കുക.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ ഭാഗം)
തുലാം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും നാളെ. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അവധി കാര്യങ്ങള്‍ക്ക് സഹായം ലഭിക്കുന്നതായിരിക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബാഗങ്ങളുമായി ശരിയായ വിധത്തില്‍ സമയം ചിലവഴിക്കാനും ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നതായിരിക്കും. മനസ്സിനെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാല്‍ഭാഗം)
ധനു രാശിക്കാര്‍ക്ക് നാളെ സമാധാനപരമായ ദിവസമായിരിക്കും. പ്രശ്നങ്ങള്‍ പലതും അകലുന്നതാണ്. ജോലി സ്ഥനത്ത് നിന്നും സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുന്നതാണ്. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി ഭാഗം)
മകരം രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും നാളെ. ബിസിനസ്സില്‍ ചെറിയ രീതിയില്‍ നഷ്ടം ഉണ്ടായേക്കാം. അമിതമായി വിശ്വസിച്ചവരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും.
കുംഭം (അവിട്ടം രണ്ടാംപകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യമുക്കാല്‍ ഭാഗം)
ഭര്‍ത്തൃവീട്ടില്‍ സമാധാനം ഉണ്ടായിരിക്കുന്നതാണ്. കുടുംബാഗങ്ങളുമായി യാത്രകള്‍ പോകേണ്ടതായി വന്നേക്കാം. മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതായിരിക്കും. ജോലി സ്ഥലത്ത് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
മീനം രാശിക്കാര്‍ക്ക് പുതിയ വീട്, കട എന്നിവ സ്വന്തമാക്കാന്‍ അവസരം ലഭിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ പങ്കാളിയുമായി ഉണ്ടായേക്കാം. ബിസിനസ്സില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
