Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
ഫെബ്രുവരി 2026 സമ്പൂര്‍ണ മാസഫലം: മേടം മുതല്‍ മീനം വരെ, അണുവിട മാറാതെ ചലിക്കുന്നവര്‍, സമഗ്രം, കൃത്യം
ഫെബ്രുവരി മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കും. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ധാരാളം ഗ്രഹ-രാശി മാറ്റങ്ങള്‍ ഈ സമയം സംഭവിക്കും. ചൊവ്വ ഫെബ്രുവരി 23-നാണ് കുംഭം രാശിയിലേക്ക് മാറുന്നത്. അത് കൂടാതെ ബുധനും ഫെബ്രുവരി 2-ന് കുംഭം രാശിയിലേക്ക് എത്തുന്നു. അത് കൂടാതെ ശുക്രന്റെ രാശിമാറ്റവും ഈ സമയം സംഭവിക്കും.
ശനി മീനം രാശിയില്‍ ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുന്നു. വ്യാഴം മിഥുനം രാശിയിലേക്ക് മാറുകയും പുണര്‍തം നക്ഷത്രത്തിലേക്ക് വക്രഗതിയില്‍ സഞ്ചരിക്കുകയും ചെയ്യുന്നതാണ്. രാഹുവും കുംഭം രാശിയിലേക്ക് മാറുന്നു. കേതു ചിങ്ങം രാശിയിലും പൂരം നക്ഷത്രത്തിലും സ്ഥിതി ചെയ്യുന്നു. ഈ ഗ്രഹനില പ്രകാരം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഫലങ്ങള്‍ എപ്രകാരം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ ജോലിയില്‍ പുരോഗതി തേടി എത്തും. അത് കൂടാതെ ധനകാര്യ മാറ്റങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ബന്ധങ്ങളില്‍ സൗഹൃദം നിലനിര്‍ത്തുന്നതിന് സാധിക്കും. ഇത് അനുയോജ്യമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന മാസത്തില്‍ കുടുംബത്തില്‍ സഹായവും ബന്ധങ്ങളും മികച്ച് നില്ക്കുന്നു. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സ്നേഹവും വര്‍ദ്ധിക്കുന്നു. ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ ജോലിയില്‍ പുതിയ അവസരങ്ങള്‍ മുന്നിലേക്ക് എത്തും. ആശയവിനിമയത്തില്‍ വിജയം നേടാന്‍ സാധിക്കും എന്നതില്‍ സംശയം വേണ്ട. യാത്രകളെല്ലാം തന്നെ അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കുക. കുടുംബബന്ധങ്ങളില്‍ സൗഹൃദവും സഹകരണവും ശക്തമാകുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്ന സമയം കൂടിയാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ കരിയറും മാറ്റങ്ങളും സംഭവിക്കുന്നു. അത് കൂടാതെ ഏത് കാര്യത്തിനും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുക. പ്രണയ ജീവിതത്തില്‍ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കൂര്‍ പ്ലാനിംഗ് വിജയത്തിന് സഹായിക്കും. ആരോഗ്യകരമായ കാര്യങ്ങള്‍ കൃത്യമായി കൈകാര്യ ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യബന്ധങ്ങളിലും സൗഹൃദങ്ങളിലും മികച്ച അനുഭവങ്ങള്‍ ഉണ്ടാകും. പുതിയ ആളുകളെ പരിചയപ്പെടാന്‍ അവസരം ലഭിക്കുന്നു, ആരോഗ്യം മികച്ചതായിരിക്കും. എങ്കിലും അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ധനകാര്യ മേഖലയില്‍ മികച്ച സാധ്യതകള്‍ തേടി എത്തും. ആത്മവിശ്വാസത്തോടെ മികച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഏത് കാര്യത്തിനും എടുക്കുന്ന തീരുമാനം അനുകൂലമായി വരും. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ പഠന കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. ബന്ധങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും. ബന്ധങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. ക്ഷമയും ശ്രദ്ധയും അനിവാര്യമാണ്. മുന്നോട്ടുള്ള ഓരോ കാര്യവും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കൂര്‍ ആസൂത്രണം അനിവാര്യമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്നു എത് കാര്യത്തിലും. അത് കൂടാതെ നിങ്ങളുടെ പ്രണയ ബന്ധങ്ങളില്‍ സൗഹൃദം നിലനിര്‍ത്തുന്നതിന് സാധിക്കും. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മുന്നോട്ടുള്ള ഓരോ കാര്യവും അനുകൂലമായി വരുന്നു. അത് കൂടാതെ ആത്മീയതയും കുടുംബസുഖവും വര്‍ധിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ മുന്‍കൂര്‍ ശ്രദ്ധ അനിവാര്യമാണ്. അത് മാത്രമല്ല ധനകാര്യ മേഖലയില്‍ ധാരണ കൃത്യമായിരിക്കണം.



Click it and Unblock the Notifications
