Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Monthly Horoscope: 2025-ലെ ഭാഗ്യം കൊടികുത്തി വാഴുന്ന മാസം, 12 രാശിക്കും സമ്പൂര്‍ണ മാസഫലം
ഫെബ്രുവരി മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. അതില്‍ തന്നെ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. ശനി കുംഭം രാശിയില്‍ തന്നെയാണ് ഫെബ്രുവരി മാസത്തിലും സ്ഥിതി ചെയ്യുന്നത്. മാര്‍ച്ച് 29-ന് നടക്കുന്ന ശനിമാറ്റത്തിന്റെ ഫലമായി പിന്‍വാങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ശനി.
വരുന്ന 28 ദിവസവും നിങ്ങള്‍ക്ക് എപ്രകാരമാണ് കാര്യങ്ങള്‍ കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഒരു മാസത്തോളം ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ നിങ്ങള്‍ക്കൊപ്പം ജീവിതത്തില്‍ സന്തോഷമാണോ സങ്കടമാണോ എന്നതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ഫെബ്രുവരിയില്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ രാശിഫലം ഇപ്രകാരം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ സാഹസികമായ പല കാര്യങ്ങളും ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിന് ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത പല മാറ്റങ്ങളും അനുകൂലമാക്കിയെടുക്കാന്‍ സാധിക്കും.
ഇടവം (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ സാമ്പത്തികത്തിലും കരിയര്‍ ലക്ഷ്യങ്ങളിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതോടൊപ്പം തന്നെ ജോലിസ്ഥലത്ത് അപ്രതീക്ഷിത മാറ്റങ്ങളോ പുരോഗതിക്കുള്ള സാഹചര്യമോ നിങ്ങളെ തേടി എത്തുന്നു. കൂടാതെ തീരുമാനമെടുക്കുന്നതിനെ ഉറച്ച് നില്‍ക്കുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അനാവശ്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കരുത്.
മിഥുനം (മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഫെബ്രുവരിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. കൂടാതെ ആരോഗ്യപരമായ പല നേട്ടങ്ങളും തേടി എത്തും. ഒരിക്കലും നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ ഒരു മാറ്റമല്ല സംഭവിക്കുന്നത്. പല വിധത്തിലുള്ള നേട്ടങ്ങളിലൂടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സമയം കൂടിയാണ്. സാമ്പത്തിക കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ വീട്ടിലും കുടുംബത്തിലും വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പിരിമുറുക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടി വരും. ആരോഗ്യം നിസ്സാരമല്ല. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മാറ്റമില്ലാതെ തുടരും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ സംസാരിക്കുന്നതില്‍ വ്യക്തത വളരെ ആവശ്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. പലപ്പോഴും ജീവിതത്തിലും ജോലിയിലും എല്ലാം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. സംസാരിക്കുമ്പോള്‍ അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ വളരെയധികം ശ്രദ്ധ അനിവാര്യമായി വന്നേക്കാം. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവാം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ സാധിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പ്രതീക്ഷ വളരെ അനിവാര്യമാണ്. പലപ്പോഴും നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. നേട്ടത്തിലേക്കുള്ള ആദ്യ ചുവടായിരിക്കും വരുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം, രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ വളരെയധികം പോസിറ്റീവ് മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയിക്കുകയും ചെയ്യുന്നു. മാനസികവും വൈകാരികവുമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏത് പ്രശ്നത്തേയും ഇവര്‍ ധൈര്യത്തോടെ നേരിടുന്നു. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളില്ലാതെ മുന്നോട്ട് പോവും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് സമൂഹത്തില്‍ അംഗീകാരവും സ്ഥാനവും വര്‍ദ്ധിക്കുന്ന മാസമാണ് ഫെബ്രുവരി. കൂടാതെ ആഗ്രഹത്തോടെ ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പോസിറ്റീവ് ആയിരിക്കുന്നതിനുള്ള സാധ്യതയും ഈ മാസം വളരെ കൂടുതലാണ്. സാമ്പത്തിക സ്ഥിതി വിചാരിച്ചതിനേക്കാള്‍ ഗുണപ്രദമായി മാറുന്നു. സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന മാസമാണ്.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ കരിയര്‍ മാറ്റങ്ങള്‍ ധാരാളം സംഭവിക്കും. പലപ്പോഴും പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ പല കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ഓര്‍മ്മകള്‍ പലപ്പോഴും വെല്ലുവിളികള്‍ സൃഷ്ടിക്കും. എങ്കിലും അതില്‍ നിന്ന് ആത്മവിശ്വാസവും ഊര്‍ജ്ജവും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കും. ദാമ്പത്യം മികച്ചതായിരിക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് വരുന്നമാസം വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. അതെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങളായിരിക്കും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളുടെ ഈ സമയം കാത്തിരിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു. പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ പോലും നിങ്ങള്‍ക്ക് തരണം ചെയ്യാന്‍ സാധിക്കുന്ന സമയമാണ്. സാമ്പത്തികം അതിശക്തമായിരിക്കും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ വളരെയധികം നേട്ടങ്ങള്‍ കാത്തിരിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിലേക്ക് നിങ്ങളെത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് വരുന്ന 28 ദിവസത്തില്‍ ഉണ്ടാവാം. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ആഗ്രഹിക്കാത്ത കാര്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കപ്പെടും. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിനുള്ള യോഗം കാണുന്നു. പല കാര്യങ്ങളിലും അനിശ്ചിതത്വം തോന്നുമെങ്കിലും അതിനെ നല്ല രീതിയില്‍ ഇവര്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
