Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
ജനനം കോടീശ്വരയോഗത്തിലെന്ന് ഉറപ്പിക്കുന്നവര്‍: അച്ഛന് ഭാഗ്യം കൊണ്ട് വരും ഈ രാശിക്കാരായ മക്കള്‍
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള സൗഭാഗ്യങ്ങളാണ് ഓരോ സമയത്തും കാത്തിരിക്കുന്നത്. എന്നാല്‍ അതില്‍ തന്നെ ഉയര്‍ച്ച താഴ്ചകളും സംഭവിക്കുന്നു. പലപ്പോഴും ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് പലരും ആഗ്രഹിക്കുന്നത്. ഓരോ സൂര്യ രാശിക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ്. നമ്മള് ജനിക്കുന്ന സൂര്യ രാശി പ്രകാരം നമ്മുടെ വ്യക്തിത്വത്തേയും മനസ്സിലാക്കാവുന്നതാണ്.
ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ വരെ സൂര്യ രാശിപ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഏത് രാശിക്കാരായ പുത്രനാണ് അച്ഛന്റെ ഭാഗ്യം ഇരട്ടിയാക്കുന്നത് ആരൊക്കെയാണ് ജീവിതത്തില്‍ അച്ഛന് വിജയം കൊണ്ട് വരുന്ന രാശിക്കാര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം
മേടം രാശിക്കാര്‍ വളരെയധികം ഊര്‍ജ്ജസ്വലരും അതോടൊപ്പം തന്നെ ആത്മവിശ്വാസമുള്ളവരുമായിരിക്കും. അച്ഛന്റെ ഭാഗ്യത്തെ കൊണ്ട് വരുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും മേടം രാശിക്കാരനായ പുത്രന് സാധിക്കുന്നു. മാത്രമല്ല സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധവും മറ്റേതൊരാള്‍ക്കും പ്രചോദനം നല്‍കുന്നതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ അച്ഛന് തന്നെയായിരിക്കും എല്ലാം. അവരുടെ ലോകം എന്ന് പറയുന്നത് തന്നെ അച്ഛന്റെ മാറ്റങ്ങള്‍ അനുസരിച്ചായിരിക്കും. സ്ഥിരതയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. പിതാവിനെ ഭാഗ്യത്തേരേറ്റുന്നതിന് സഹായിക്കുന്നു ഇടവം രാശിക്കാരായ പുത്രന്മാര്. എപ്പോഴും ദീര്ഘവീക്ഷണത്തില് വഴക്കമുള്ളതായിരിക്കും ഇവരുടെ ഓരോ അനുഭവവും.
മിഥുനം
മിഥുനം രാശിക്കാരനായ പുത്രനാണ് എന്നുണ്ടെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങളും അച്ഛനും തമ്മിലുള്ള ബന്ധം അഭേദ്യമായതായിരിക്കും എന്നതാണ്. എന്തും തുറന്ന് പറയുന്നതിന് ഇവര്‍ക്ക് പരസ്പരം സാധിക്കുന്നു. കൂടാതെ മനസ്സിന്റെ അടുപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആഴത്തിലുള്ള വൈകാരിക ബന്ധം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല മകന്റെ സാന്നിധ്യം പലപ്പോഴും പിതാവിന്റെ മാറ്റങ്ങളിലേക്കുള്ള തുടക്കം കൂടിയിയാരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കര്‍ക്കിടകം
വളരെയധികം കരുതലും അതുപോലെ തന്നെ വൈകാരികതയും ഉള്ളവരായിരിക്കും കര്‍ക്കിടകം രാശിക്കാരായവര്‍. ഇത് മകനെ സംരക്ഷിക്കുന്ന ഒരു പിതാവായി മാറുകയും അവര്‍ തമ്മിലുള്ള വൈകാരിക പിന്തുണ ഉറപ്പ് വരുത്തുകയും ചെയ്യുന്നു. അച്ഛന്റെ പിന്തുണയോടെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. കൂടാതെ ജീവിതത്തില്‍ അച്ഛന് വെച്ചടി വെച്ചടി ഉയരങ്ങള്‍ കീഴടക്കാന്‍ പലപ്പോഴും കര്‍ക്കിടകം രാശിക്കാരായ പുത്രന് കാരണമാകുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ അച്ഛന്റേയും മകന്റേയും ബന്ധം നിമിത്തം ഉണ്ടാവുന്നു. മകന്റെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്ന ഒരു അച്ഛനായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ മകന് വേണ്ട പ്രചോദനവും നേതൃത്വവും നല്‍കുന്നതിന് സാധിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ഒരു ബന്ധം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ പിതാവിന്റെ ഉയര്‍ച്ചയ്ക്ക് പലപ്പോഴും ഈ രാശിക്കാര്‍ കാരണമാകുന്നു.
കന്നി
കന്നി രാശിക്കാര്‍ എപ്പോഴും പ്രായോഗികമായി ചിന്തിക്കുന്നവരായിരിക്കും. പിതാവിന്റെ പിന്തുണയും സ്നേഹവും എല്ലാം അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. അച്ചടക്കത്തിലും ഉത്തരവാദിത്വത്തിലും മുന്നോട്ട് പോവുന്നതിന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നു. കൂടാതെ തിരുത്തുന്നതിനുള്ള ഒരു അച്ഛന്റെ ഉപദേശം നിങ്ങള്‍ ശിരസ്സാവഹിക്കുന്നു. പിതാവിന്റെ സാമ്പത്തിക ഉന്നമനത്തിന് കാരണമാകുന്ന രാശി കൂടിയാണ് പലപ്പോഴും കന്നി രാശിക്കാര്‍.
തുലാം
തുലാം രാശിക്കാര്‍ക്ക് അച്ഛനുമായുള്ള ബന്ധം വളരെയധികം സന്തോഷവും സമാധാനവും എപ്പോഴും നല്‍കുന്നതാണ്. നല്ല ആശയവിനിമയം, സമാധാനം, സന്തോഷം എന്നിവയെല്ലാം തന്നെ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നിരുന്നാലും എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ അച്ഛന്റെ കൂടി പിന്തുണയോടെ സംഭവിക്കുന്നതായിരിക്കും. പലതും മന്ദഗതിയിലായിരിക്കുമെങ്കിലും ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. എങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം അവസാനം കുറിയ്ക്കുന്നതിന് പലപ്പോഴും ഈ രാശിക്കാര്‍ വഴി സാധിക്കുന്നു.

വൃശ്ചികം
വടവൃക്ഷം പോലെ നിങ്ങളെ സംരക്ഷിക്കുന്ന വ്യക്തിയായിരിക്കും നിങ്ങളുടെ അച്ഛന്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും ഇവര്‍ പുഷ്പം പോലെ ഇല്ലാതാക്കുന്നു. ആഴത്തില്‍ ചിന്തിക്കുകയും ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുന്ന വ്യക്തിയാണ് നിങ്ങളുടെ അച്ഛന്. അത് മാത്രമല്ല നിങ്ങളുടെ ഭാഗ്യത്തിന്റെ ആകെത്തുകയാണ് നിങ്ങളുടെ അച്ഛന്റെ ജീവിതത്തിലും പ്രതിഫലിക്കുന്നത് എന്നതാണ് ഏറ്റവും വലിയ കാര്യവും.
ധനു
ധനു രാശിക്കാര്‍ക്ക് സാഹസികനായ ഒരു അച്ഛനെയാണ് ലഭിക്കുന്നത്. അത് തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും. ഏത് കാര്യത്തിനും അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും പോസിറ്റീവ് ആയി ചിന്തിക്കുന്നതിനും അതിന് വേണ്ട പ്രചോദനം നല്‍കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നത് പലപ്പോഴും ഈ സമയമാണ്. അതിന് വേണ്ടി മകനെ ഒരുക്കുന്നതില്‍ ഇവര്‍ വിജയം കണ്ടെത്തുന്നു. പിതാവിന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ ഉയര്‍ച്ചയ്ക്കും പിന്നില്‍ പലപ്പോഴും ഈ രാശിക്കാര്‍ ഒരു കാരണമാകുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഉത്തരവാദിത്വം വര്‍ദ്ധിക്കുകയും അതെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുകയും ചെയ്യുന്നു. അത് മാത്രമല്ല പുത്രനെ അച്ചടക്കം, ഉത്തരവാദിത്വം, കഠിനാധ്വാനം എന്നിവ പഠിപ്പിക്കുകയും കൃത്യമായി അത് മനസ്സിലാക്കുന്നതിന് ശ്രമിക്കുകുയം ചെയ്യുന്നു. എന്നാല്‍ പലപ്പോഴും സ്നേഹം തുറന്ന് പ്രകടിപ്പിക്കുന്നതിന് ഇവര്‍ക്ക് സാധിക്കണം എന്നില്ല. എങ്കിലും നിങ്ങളുടെ ഭാഗ്യത്തിന് പിന്നില്‍ മകരം രാശിക്കാരനായ ഒരു പുത്രന്റെ സ്വാധീനം നിങ്ങള്‍ക്കുണ്ടാവുന്നു.
കുംഭം
കുംഭം രാശിക്കാരനായ ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ പിതാവ് എല്ലാ കാര്യത്തിലും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയായിരിക്കും. എന്ന് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തികൂടിയായിരിക്കും നിങ്ങളുടെ പിതാവ്. വൈകാരികനായി വളരെയധികം അടുപ്പം നിങ്ങള്‍ക്കുണ്ടാവുന്നു. അച്ഛന്റ ഭാഗ്യത്തിനും സാമ്പത്തിക നേട്ടത്തിനും തുടക്കമിടുന്ന രാശിക്കാരാണ് കുംഭം രാശിക്കാര്‍.
മീനം
മീനം രാശിക്കാരാണ് നിങ്ങളെങ്കില്‍ അച്ഛനുമായി വൈകാരിക അടുപ്പവും ആഴവും വര്‍ദ്ധിപ്പിക്കുന്ന രാശിക്കാരായിരിക്കും മീനം രാശിക്കാര്‍. ഇവരുടെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നവരായിരിക്കും അച്ഛന്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് നിങ്ങളുടെ അച്ഛനായിരിക്കും. ബന്ധത്തിന്റെ ആഴം അത്രയേറെ ശക്തമായതിനാല്‍ ജീവിതം മാറ്റി മറിയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.



Click it and Unblock the Notifications












